തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; കണ്ടുനിന്ന ഒരാള്‍ മരിച്ചു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: നഗരത്തിലെ ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. അഗ്നിശമന സേനയുടെ എട്ടോളം യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമായത്. ആറു കടകള്‍ പൂര്‍ണമായി കത്തിനശിച്ചതായാണ് വിവരം. സംഭവം കണ്ടുനിന്ന ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. കല്ലാട്ടു സ്വദേശി ഇസ്മയിലാണ് മരിച്ചത്.

വൈകുന്നേരം അഞ്ചരയോടെ ലൗലി ഫാന്‍സിയുടെ ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നു തുടങ്ങിയത്. തുടര്‍ന്ന് മറ്റുകടകളിലേക്കും പടരുകയായിരുന്നു. തിരക്കേറിയ സമയം ആയതുകൊണ്ടും ഇടുങ്ങിയ വഴികളായതിനാലും രക്ഷാപ്രവര്‍ത്തനം വൈകി. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലാണ് കൂടുതല്‍ അപകടങ്ങള്‍ക്കിടയാക്കാതെ തീയണയ്ക്കാന്‍ സാധ്യമായത്.

Chala Fire

എട്ടു ഫയര്‍ഫോഴ്‌സ് യുണിറ്റുകളും തിരുവനന്തപുരം വിമാനത്തവളത്തില്‍ നിന്നുള്ള ഏതാനും യൂണിറ്റുകളും നഗരസഭയും ടാങ്കറുകളും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മന്ത്രി വിഎസ് ശിവകുമാറും, കളക്ടറും മേയര്‍ കെ. ചന്ദ്രികയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

കടകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികള്‍ പറഞ്ഞു. തീ പടര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ ആളുകളെ സ്ഥലത്തുനിന്നും ഒഴിപ്പിക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പോലീസിനും ഫയര്‍ഫോഴ്‌സിനും ഒപ്പം വ്യാപാരികളും നാട്ടുകാരും തങ്ങളാല്‍ ആകുന്നവിധം രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Thiruvananthapuram
English summary
A major fire broke out in the busy Chalai market in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X