വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ ജില്ലാപഞ്ചായത്തിന്റെ ജീവനം പദ്ധതി; ജനകീയ ഫണ്ട് ശേഖരണത്തിന് തുടക്കമായി, പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്നത് 70 ലക്ഷം രൂപ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ വൃക്കരോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച ജീവനം പദ്ധതിക്കായി വയനാട്ടില്‍ ഫണ്ട് ശേഖരണത്തിന് തുടക്കമായി. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചെയര്‍മാനായുള്ള ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചാണ് ഫണ്ട് ശേഖരണം നടക്കുന്നത്. വരുംദിവസങ്ങളില്‍ ഫണ്ട് ശേഖരണം ഊര്‍ജിതമാക്കാനാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നത്.

<strong>കോഴിക്കോട് സിവിൽസ്‌റ്റേഷൻ കോമ്പൗണ്ടിൽ സുരക്ഷാക്രമീകരണം; വാഹനപാർക്കിംഗിനു നിയന്ത്രണം, ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കു പ്രത്യേക സ്റ്റിക്കർ</strong>കോഴിക്കോട് സിവിൽസ്‌റ്റേഷൻ കോമ്പൗണ്ടിൽ സുരക്ഷാക്രമീകരണം; വാഹനപാർക്കിംഗിനു നിയന്ത്രണം, ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കു പ്രത്യേക സ്റ്റിക്കർ

പദ്ധതിക്കായി ജില്ലാപഞ്ചായത്ത് നീക്കിവെച്ചത് 30 ലക്ഷം രൂപയാണ്. 70 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്നും പിരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഓരോ ഗ്രാമപഞ്ചായത്തുകളിലും പാലിയേറ്റീവ് പ്രവര്‍ത്തകര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവകെയാണ് ജനകീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Jeevanam project

വാര്‍ഡ്തലത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടക്കുക. ഇതിനായി പ്രത്യേക സ്‌കാഡുകളും രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും പണം സമാഹരിക്കും. വയനാട്ടില്‍ മാത്രം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന 800-ലധികം രോഗികളുണ്ടെന്നാണ് കണക്കുകള്‍. ഇവരെ കൂടാതെ കിഡ്‌നി മാറ്റിവെച്ച് തുടര്‍ചികിത്സ നടത്തുന്ന രോഗികള്‍ വേറെയുമുണ്ട്.

രോഗികളുടെ വിശദവിവരങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാപഞ്ചായത്ത് വിവരശേഖരണവും നടത്തിയിരുന്നു. ഫണ്ട് ശേഖരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം ജൂലൈ ഒന്നിന് തിങ്കളാഴ്ച നടക്കും. കല്‍പ്പറ്റ നഗരസഭയിലെ സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ തുടക്കത്തില്‍ തന്നെ പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തരിയോട് ഗ്രാമപഞ്ചായത്തില്‍ നിന്നും ഇതിനകം തന്നെ പദ്ധതിക്കുള്ള ആദ്യവിഹിതം നല്‍കി കഴിഞ്ഞു. തരിയോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിഹിതമായി 25000 രുപയും, ഡയറക്ടര്‍ ബോര്‍ഡിന്റെയും സ്റ്റാഫിന്റെയും വിഹിതമായി 10000 രൂപയുമാണ് ബുധനാഴ്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയത്.

Wayanad
English summary
Jeevanam project of Wayanad district pamchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X