കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ലക്ഷം പേരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഡിംഗ് പഠിപ്പിക്കുക ലക്ഷ്യം: തന്മയ് ബക്ഷി

  • By Desk
Google Oneindia Malayalam News

ദുബായ്: ആധുനിക ലോകത്ത് വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി) സാങ്കേതികവിദ്യയില്‍ ചുരുങ്ങിയത് ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് രംഗത്ത് അല്‍ഭുതപ്രതിഭയായ ഇന്ത്യന്‍ വംശജന്‍ തന്‍മയ് ബക്ഷി പറയുന്നു. ദുബൈയില്‍ നടന്ന നോളജ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഈ 13കാരനായ കോഡിംഗ് വിദഗ്ധന്‍.

ഹരീരിയുടെ മനസ്സ് മാറി; രാജി സമര്‍പ്പണം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ലബനാന്‍ പ്രധാനമന്ത്രി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- ടെക്‌നോളജിയുടെ ഭാവി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- ടെക്‌നോളജിയുടെ ഭാവി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ആയിരക്കണക്കിന് അവസരങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നതെന്നും അതിലേക്ക് ആവശ്യമായ പരിശീലനം നേടിയെടുക്കുക പ്രധാനമാണെന്നും കാനഡയില്‍ താമസിക്കുന്ന തന്‍മയ് പറഞ്ഞു. സോഫ്റ്റ്‌വെയര്‍ രംഗത്തേക്ക് കടന്നുവരുന്നവര്‍ അവരുടെ കോഡിംഗ് കഴിവുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തേക്ക് കൂടി വ്യാപിപ്പിച്ചാല്‍ മാത്രമേ ഭാവിയിലേക്കാവശ്യമായ ഡെവലപ്പര്‍മാരായി മാറാനാവൂ എന്നാണ് തന്‍മയിന്റെ പക്ഷം.

 മികച്ച കോഡിംഗ് പരിശീലകന്‍

മികച്ച കോഡിംഗ് പരിശീലകന്‍

കാനഡയില്‍ കുരുന്നുപ്രതിഭകള്‍ക്ക് പരിശീലനം നല്‍കുന്ന ഫോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ ഓര്‍ഗനൈസേഷനിലെ കോച്ചാണ് ഈ കൗമാരക്കാരന്‍. ഇതിനകം 5200 പേര്‍ക്കാണ് കോഡിംഗില്‍ തന്‍മയ് പരീശീലനം നല്‍കിയത്. കൂടുതല്‍ കുട്ടികളിലേക്ക് തന്റെ കഴിവുകള്‍ പകര്‍ന്നു നല്‍കി നാളെയുടെ ആവശ്യങ്ങളിലേക്ക് പുതുതലമുറയെ സജ്ജമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സ്വിഫ്റ്റ് എന്ന പേരില്‍ സോഫ്റ്റ് വെയര്‍ രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നവര്‍ക്കായി പുസ്തകമെഴുതിയ തന്‍മയ് പറയുന്നു.

അഞ്ചാം വയസ്സിലേ കോഡിംഗ് തുടങ്ങി

അഞ്ചാം വയസ്സിലേ കോഡിംഗ് തുടങ്ങി

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഐബിഎം വാട്‌സന്‍ പ്രോഗ്രാമറാണ് ഈ കുരുന്നു പ്രതിഭ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ഇന്റലിജന്‍സ് എന്‍ജിന്‍ ആണ് ഐബിഎം വാട്‌സന്‍). ഇതിനോടകം നിരവധി വേദികളില്‍ തന്മയ് തന്റെ പ്രോഗ്രാമിങ് വിജ്ഞാനം അവതരിപ്പിച്ചു കഴിഞ്ഞു. അഞ്ചാം വയസിലാണ് തന്മയ് കംപ്യൂട്ടര്‍ പ്രോഗ്രാമിങ് ആരംഭിക്കുന്നത്. ഒന്‍പതു വയസുള്ളപ്പോള്‍ ആദ്യ ഐഫോണ്‍ ആപ്പ് വികസിപ്പിച്ചു. ഗുണനപ്പട്ടിക പഠിക്കാന്‍ കുട്ടികളെ സഹായിക്കുന്ന ആപ്ലിക്കേഷനായിരുന്നു അത്.

യുട്യൂബില്‍ ഒന്നര ലക്ഷത്തിലേറെ ശിഷ്യന്‍മാര്‍

യുട്യൂബില്‍ ഒന്നര ലക്ഷത്തിലേറെ ശിഷ്യന്‍മാര്‍


'തന്മയ് ടീച്ചസ്' എന്ന ഒരു യുട്യൂബ് ചാനല്‍ കൂടിയുണ്ട് ഈ കൊച്ചു മിടുക്കന്. വിവിധ പ്രായക്കാരായ ഒന്നര ലക്ഷത്തിലേറെ പേര്‍ ഇവിടെ തന്‍മയിന്റെ ശിഷ്യന്‍മാരാണ്. ഇവിടെ പ്രോഗ്രാമിങ് പഠിപ്പിക്കുകയും ആളുകളുടെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുകയും ചെയ്യുന്ന നല്ല അധ്യാപകനായ തന്‍മയ് ഇതിനകം 150 ഓളം പഠന വിഡിയോകള്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.

മനുഷ്യനെ അതിജയിക്കാന്‍ റോബോട്ടുകള്‍ക്കാവില്ല

മനുഷ്യനെ അതിജയിക്കാന്‍ റോബോട്ടുകള്‍ക്കാവില്ല

മനുഷ്യന് പകരം നില്‍ക്കാന്‍ റോബോട്ടുകള്‍ക്കാവില്ലെന്നാണ് തന്‍മയിന്റെ പക്ഷം. മനുഷ്യനുള്ളതു പോലെയുള്ള ബന്ധങ്ങള്‍ റോബോട്ടുകള്‍ക്കുണ്ടാവില്ല. ആഴത്തില്‍ ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ്. അതേസമയം, മനുഷ്യനെ സഹായിക്കാന്‍ റോബോട്ടുകള്‍ക്ക് കഴിയും. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായ കണ്ടെത്തലുകള്‍ നടത്താന്‍ റോബോട്ടുകള്‍ക്ക് കഴിയും. മനുഷ്യന് തെറ്റുപറ്റുമെങ്കിലും ഇവയ്ക്ക് തെറ്റുപറ്റില്ല. അതുകൊണ്ടുതന്നെ മരുന്നുകളുടെ പരീക്ഷണം അടക്കമുള്ളവ കുറ്റമറ്റതാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ സാധിക്കുമെന്നും തന്മയ് പറയുന്നു.

English summary
13-year-old Indian AI developer vows to train 100,000 coders Tanmay Bakshi, the youngest IBM Watson Developer, Artificial Intelligence technologies, Knowledge Summit, Fourth Industrial Revolution Organization, textbook on the programming language called
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X