കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്റെ പുസ്‌തകത്തിന്റെ പ്രകാശനം ദുബയില്‍

  • By Shabnam Aarif
Google Oneindia Malayalam News

Shashi Tharoor
ദുബയ്‌: കേന്ദ്രമന്ത്രി ശശി തരൂരിന്റെ പുതിയ പുസ്‌തകം ദുബയില്‍ പുറത്തിറങ്ങി. പാക്‌സ്‌ ഇന്‍ഡിക്ക എന്നാണ്‌ പുതിയ പുസ്‌തകത്തിന്റെ പേര്‌. തിങ്കളാഴ്‌ച യുഎഇ വിദേശകാര്യമന്ത്രി ഷെയ്‌ഖ്‌ അബ്ദുള്ള ബിന്‍ സയ്‌ദ്‌ അല്‍ നഹ്യാന്‍ ആണ്‌ തരൂരിന്റെ പുതിയ പുസ്‌തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്‌.

യുഎഇയുടെ ഉന്നത പഠന, ശാസ്‌ത്ര ഗവേഷണ മന്ത്രി ഷെയ്‌ഖ്‌ നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‌ പാക്‌സ്‌ ഇന്‍ഡിക്കയുടെ കോപ്പി നല്‍കിക്കൊണ്ടാണ്‌ പുസ്‌തക പ്രകാശനം നടന്നത്‌.

ആഗോള രാഷ്ട്രീയ തലത്തിലേക്ക്‌ ഇന്ത്യ ഉയര്‍ന്നു വന്നത്‌ എങ്ങനെ എന്നാണ്‌ പാക്‌സ്‌ ഇന്‍ഡിക്കയില്‍ തരൂര്‍ പറയുന്നത്‌. അതുപോലെ ഇന്ത്യയ്‌ക്ക്‌ ആഗോള രാഷ്ട്രീയത്തില്‍ അനുകൂല ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും എന്നതിനെ കുറിച്ചും ഈ പുസ്‌തകത്തില്‍ പറയുന്നുണ്ട്‌.

താനിതിന്‌ മുമ്പ്‌ എഴുതിയ കോളങ്ങിളിലും മറ്റും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്‌ പാക്‌സ്‌ ഇന്‍ഡിക്കയിലും പറഞ്ഞിരിക്കുന്നത്‌ എന്നാണ്‌ ഒരു കോളമ്‌നിസ്‌റ്റ്‌ കൂടിയായ ശശി തരൂര്‍ പറഞ്ഞത്‌.

നോവലുകള്‍ ഉള്‍പ്പെടെ 13 പുസ്‌തകങ്ങള്‍ ഇതുവരെ ശശി തരൂരിന്റേതായി ഇറങ്ങിയിട്ടുണ്ട്‌.

English summary
An award-winning columnist and an author of 13 books, many of which are acclaimed novels, Dr Tharoor brings a freshness to politics, much like his new book Pax Indica, which was released in the UAE on Monday by UAE minister of foreign affairs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X