കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ വ്രതം ബുധനാഴ്ച തുടങ്ങും

  • By Soorya Chandran
Google Oneindia Malayalam News

ഈ വര്‍ഷത്തെ റംസാന്‍ വ്രതം ബുധനാഴ്ച(ജൂലായ് 10) ന് തുടങ്ങുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. ഇനി വ്രത ശുദ്ധിയുടെ നാളുകള്‍. പ്രാര്‍ത്ഥനയും, ഉപവാസവും, സത്കര്‍മ്മങ്ങളുമായി വിശ്വാസികള്‍ റംസാന്‍ വ്രതം ആചരിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തവണത്തെ റംസാന് പകലിന് 15 മണിക്കൂറിലേറെ ദൈര്‍ഘ്യമുണ്ടാകും. റംസാനിന്റെ ആദ്യ ദിനങ്ങളില്‍ സുബഹ് ബാങ്ക് 3.21 നും മഗ് രിബ് 6.30 നും ആയിരിക്കും.

റംസാന്‍ വ്രതാചരണം ഭക്തിസാന്ദ്രമാക്കുന്നതിനായി അറബ് രാഷ്ട്രങ്ങളിലേയും ഇസ്ലാമിക രാഷ്ട്രങ്ങളിലേയും മതപണ്ഡിതര്‍ യുഎഇയില്‍ എത്തിക്കഴിഞ്ഞു. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യന്‍ അഫയേഴ്‌സ് മന്ത്രിയുമായ ഷെയ്ക്ക് മന്‍സൂര്‍ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ വ്രതാചരണ കാലത്തെ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കും.

പ്രാര്‍ത്ഥനയും ലളിത ജീവിതവും ദാനധര്‍മങ്ങളുമാണ് റംസാന്‍ കാലത്തിന്റെ മുഖമുദ്ര.

ലൈലത്തുല്‍ ഖദര്‍

ലൈലത്തുല്‍ ഖദര്‍

പ്രവാചകനായ മുഹമ്മദ് നബിക്ക് മുന്നില്‍ അല്ലാഹു ഖുറാന്‍ അവതരിപ്പിച്ച ദിനമാണ് ലൈലത്തുല്‍ ഖദര്‍ എന്നറിയപ്പെടുന്നത്. വിധി നിര്‍ണയ രാവ് എന്നാണ് ഇതിനര്‍ത്ഥം. റംസാനിലെ അവസാന പത്തിലെ ദിവസങ്ങളില്‍ ഒന്നിലാണ് ലൈലത്തുല്‍ ഖദര്‍ വരിക. 27-ാം രാവിനാണ് കൂടുതല്‍ സാധ്യത. അന്ന് ചെയ്യുന്ന സത്കര്‍മ്മങ്ങള്‍ക്ക് ആയിരം മാസങ്ങളേക്കാള്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. നോന്പ് തുറക്ക് ശേഷം സൂര്യോദയം വരെ നീളുന്ന പ്രാത്ഥനയോടെ വിശ്വാസികള്‍ ലൈലത്തുല്‍ ഖദറിനെ വരവേല്‍ക്കും.

വ്രത ശുദ്ധിയുടെ നാളുകള്‍

വ്രത ശുദ്ധിയുടെ നാളുകള്‍

ഭക്ഷണ കാര്യങ്ങളിലെ നിയന്ത്രണമാണ് റംസാന്‍ വ്രകാലത്തിന്റെ പ്രത്യേകതകളിലൊന്ന്. സ്വയം നിയന്ത്രണത്തിന്റെയും ക്ഷമയുടേയും ആത്മീയതയുടേയും പാഠമാണ് റംസാന്‍ മുന്നോട്ട് വെക്കുന്നത്. എല്ലാ തരത്തിലുമുള്ള പാപ കര്‍മ്മങ്ങളില്‍ നിന്നും വിടുതല്‍ നേടുന്നതിനുള്ള പഠന കാലമാണ് റംസാന്‍ വ്രതാചരണത്തിന്‍റെ നാളുകള്‍

ഇഫ്താര്‍

ഇഫ്താര്‍

പ്രഭാതം മുതല്‍ പ്രദോഷം വരെ നീളുന്ന ഉപവാസത്തിനൊടുവില്‍ മഗ് രിബ് ബാങ്കോടെ വിശ്വാസികള്‍ നോമ്പ് തുറക്കും. കാരക്ക കൊണ്ടാണ് മിക്കയിടത്തും നോന്പ് തുറക്കുന്നത്. പ്രവാചകന്‍റെ കാലത്ത് അദ്ദേഹം നോന്പ് തുറക്കാന്‍ കാരക്കയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് ഇന്നും നോന്പ് തുറക്കാന്‍ കാരക്ക ഉപയോഗിക്കുന്നത്. കാരക്കയില്ലെങ്കില്‍ ഏറ്റവും അനുയോജ്യം വെള്ളമാണ്.

തിരക്കുകള്‍ക്ക് അവധി

തിരക്കുകള്‍ക്ക് അവധി

എല്ലാ തിരക്കുകള്‍ക്കും അവധി കൊടുത്ത് കുടുംബ സമേതം നോമ്പ് തുറക്കാന്‍ വിശ്വാസികള്‍ വൈകുന്നേരത്തോടെ വീടുകളിലേക്ക് ഓടിയെത്തും. വ്രത ദിനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം രുചികരവും, പോഷക സമ്പുഷ്ടവും ആയിരിക്കും. തീന്‍മേശക്ക് ചുറ്റും കുടുംബാംഗങ്ങല്‍ ഒരുമിച്ചിരുന്ന് നോനപ് തുറക്കും. പള്ളികള്‍ കേന്ദ്രീകരിച്ചും നോന്പുതുറ ഉണ്ടാകും.

ഈദുല്‍ ഫിത്തര്‍

ഈദുല്‍ ഫിത്തര്‍

റംസാന്‍ 30 കഴിഞ്ഞ് മാനത്ത് ശവ്വാല്‍ ചന്ദ്രിക തെളിയുന്നതോടെ ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഒരുമാസത്തെ വ്രതാനുഷ്ഠാനങ്ങളിലൂടെ നേടിയെടുത്ത ആത്മ ചൈതന്യത്തോടെയായിരിക്കും ഓരോ വിശ്വാസിയും ഈദിനെ എതിരേല്‍ക്കുക. വീടുകള്‍ അലങ്കരിച്ചും പുതുവസ്ത്രങ്ങളും സമ്മാനങ്ങളും നല്‍കിയും ആഘോഷം പൊടിപൊടിക്കും. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകള്‍ സന്ദര്‍ശിച്ച് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് അടുത്ത റംസാന് വേണ്ടി വിശ്വാസികള്‍ കാത്തിരിക്കും.

English summary
The moon sighting committee has announced that, Wednesday 10 July 2013 will be the first day of the holy month of Ramzan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X