കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

610 കിലോയുള്ള തടിയനെ ആശുപത്രിയിലാക്കി

  • By Soorya Chandran
Google Oneindia Malayalam News

റിയാദ്: പല തരത്തിലുള്ള തടിയന്‍മാരെ കണ്ടിട്ടുണ്ട്. എന്നാല്‍ തടികൊണ്ട് ഒരാള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ വന്നാല്‍ എന്ത് ചെയ്യും. സൗദി അറേബ്യയിലെ ജിസാനിലാണ് ഇത്തരമൊരു തടിയന്‍ ഉള്ളത്.

ഖാലിദ് മുഹ്‌സിന്‍ ഷൈരി എന്ന സൗദി പൗരനാണ് കഥാപാത്രം. തൂക്കം വെറും 610 കിലോ ഗ്രാം മാത്രം. വീട്ടില്‍ നിന്ന് പുറത്തിങ്ങാനോ എന്തിന് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധമുട്ടുള്ള ഇദ്ദേഹത്തെ ഇപ്പോള്‍ തടികുറക്കാനുള്ള ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. സ്വന്തം ചെലവില്‍ ഇത് സാധ്യമാകാത്തതിനാല്‍ സൗദി രാജാവ് നേരിട്ട് ഇടപെട്ടാണ് മുഹ്‌സിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയുടെ മുഴുവന്‍ ചെലവും രാജാവ് തന്നെ വഹിക്കും.

 Khaled Mohsin Shairi

എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തത്ര തടിയുള്ളവനെ എങ്ങനെ ആശുപത്രിയില്‍ എത്തിച്ചു എന്നതും കേള്‍ക്കുന്നവര്‍ക്ക് രസകരമാണ്. പ്രത്യേകം തയ്യാറാക്കിയ കിടക്കയില്‍ കിടത്തി വലിയ ക്രെയിന്‍ ഉപയോഗിച്ചാണ് മുഹ്‌സിനെ രണ്ടാം നിലയിലുള്ള വീട്ടില്‍ നിന്ന് താഴെ ഇറക്കിയത്. പിന്നീട് പ്രത്യേക വിമാനത്തില്‍ റിയാദിലേക്ക് കൊണ്ടുപോയി. അമേരിക്കയില്‍ നിന്നാണ് മുഹ്‌സിനുള്ള കിടക്ക എത്തിച്ചതത്രെ.

സാധാരണ വാഹനങ്ങളില്‍ മുഹ്‌സിന് കയറാന്‍ പറ്റാത്തതിനാല്‍ ഭാരം വലിക്കുന്ന വലിയ വാഹനത്തിലാണ് വിമാനത്താവളത്തില്‍ നിന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്ത് തരത്തിലുള്ള ചികിത്സയാണ് ഇയാള്‍ക്ക് നല്‍കുന്നതെന്നോ മറ്റ് വിരങ്ങളോ ഒന്നും തന്നെ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. എസ്പിഎ സ്റ്റേറ്റ് വാര്‍ത്ത ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

English summary
A Saudi man weighing 610 kilograms (1,344 pounds) was forklifted to hospital on Monday for medical treatment at the expense of the monarch to reduce his weight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X