ആറു വയസ്സുകാരന് പൈലറ്റ്; അഞ്ചുമണിക്കൂര്‍ ഇത്തിഹാദ് എയര്‍വെയ്സിന്റെ വിമാനം പറത്തി!
Recommended Video

അബൂദബി: വിമാനം പറത്തുകയെന്ന ആറു വയസ്സുകാരന്റെ സ്വപ്നത്തിന് സാക്ഷാല്‍ക്കാരം. ഇത്തിഹാദ് എയര്‍വെയ്സ് തങ്ങളുടെ വിമാനത്തില്‍ ഒരു പരിശീലനപ്പറക്കലിന് അവസരം നല്‍കിക്കൊണ്ടാണ് ഈജിപ്ത്-മൊറോക്കോ വംശജനായ ആദം മുഹമ്മദ് ആമിറിന്റെ പൈലറ്റ് സ്വപ്നം പൂവണിയിച്ചത്. ആദമിന്റെ ഇഷ്ട വിമാനമായ എയര്‍ബസ് എ 380ലിലായിരുന്നു കന്നിയാത്ര. നേരത്തേ മൊറോക്കോയില്‍ നിന്ന് അബൂദബിയിലേക്കുള്ള യാത്രാ മധ്യേ കോക്പിറ്റിനകത്ത് കയറി എമര്‍ജന്‍സി ലാന്റിംഗ് വേളയിലെ വിമാനത്തിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് പൈലറ്റിന് വിശദീകരിച്ചുകൊടുക്കുന്ന ആറുവയസ്സുകാരന്റെ വീഡിയോ വൈറലായിരുന്നു. അബൂദബിയിലേക്കുള്ള യാത്രക്കിടെ കോക്പിറ്റില്‍ കയറാന്‍ ആഗ്രഹം പ്രകടിപ്പിച്ച ആദമിന് യാത്ര അവസാനിച്ച ശേഷം അതിനുള്ള അവസരം നല്‍കുകയായിരുന്നു.
ആലുവയിൽ മെട്രോ തൊഴിലാളികൾക്ക് മേൽ ലോറി പാഞ്ഞ് കയറി.. 3 അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു
ചില വിമാനങ്ങള്‍ക്ക് റാം എന്നറിയപ്പെടുന്ന എയര്‍ ടര്ബൈനുകളുണ്ടാകുമെന്നും എഞ്ചിന് തകരാറിലാകുമ്പോള്‍ വിമാനത്തെ സംരക്ഷിച്ചുനിര്‍ത്തുന്നത് ഈ സംവിധാനമാണെന്നും കുട്ടിപറയുന്നത് കാപ്റ്റന്‍ സാമിര്‍ യഖ്ലഫ് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അറുപത് ലക്ഷത്തിലേറെ ആളുകള്‍ കണ്ടിരുന്നു.

വിമാനത്തെക്കുറിച്ചുള്ള ആദമിന്റെ സാങ്കേതിക ജ്ഞാനവും വിമാനം പറത്താനുള്ള താല്പര്യവും പരിഗണിച്ച് ഇത്തിഹാദ് എയര്‍വെയ്സ് തങ്ങളുടെ ട്രെയിനിംഗ് അക്കാദമിയില്‍ വിമാനം പറത്താനുള്ള അവസരം നല്‍കുകയായിരുന്നു. അഞ്ചു മണിക്കൂറോളമാണ് സഹ പൈലറ്റിനൊപ്പം കുട്ടി വിമാനം നിയന്ത്രിച്ചത്. ആദം വിമാനം പറത്തുന്നതിന്റെ വീഡിയോ ഇത്തിഹാദ് എയര്‍വെയ്സ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
'ടെയ്ക്കോഫിന് തയ്യാറായി, നമുക്ക് പോവാം'- എന്ന് കുട്ടിപ്പൈലറ്റ് സഹപൈലറ്റിനോട് പറയുന്നത് വീഡിയോയില്‍ കാണാം. ലേഡീസ് ആന്റ് ജെന്റില്‍മെന്‍, വെല്‍ക്കം ടു അബൂദബി ആന്റ് താങ്ക് യു ഫോര്‍ ചൂസിംഗ് ഇത്തിഹാദ് എന്ന് വിമാനത്തിലെ മറ്റു യാത്രക്കാരെ നോക്കി പറഞ്ഞുകൊണ്ടാണ് അഞ്ചു മണിക്കൂര്‍ നീണ്ട വിമാനം പറത്തലിനു ശേഷം കോക്പിറ്റില്‍ നിന്ന് ആദം എഴുന്നേല്‍ക്കുന്നത്.
ജീവിതത്തിലെ അവിസ്മരണീയ അനുഭവമായിരുന്നു ഇതെന്ന് വിമാനം പറത്തിയതിന് ശേഷം ആദം പറഞ്ഞു. എഞ്ചിന് തകരാറിലായാല്‍ എന്തുചെയ്യണം, വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം ലഭിച്ചതായും ആദം പറഞ്ഞു.
പൈലറ്റുമാര്‍ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കാറുള്ള സൈമുലേറ്റര്‍ ഉപയോഗിക്കുന്നത് മകന്റെ ഒരു ഹോബിയായിരുന്നുവെന്ന് പിതാവ് മുഹമ്മദ് ആമിര്‍ പറഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ വിമാനം പറത്തുന്നതിനോടുള്ള കുട്ടിയുടെ അഭിനിവേശം പ്രകടമായിരുന്നതായും അദ്ദേഹം അറിയിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications