കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്ലൗഡ് കംമ്പ്യുട്ടിങ്' ബിസിനസ്സ് രംഗത്ത് സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം സൃഷ്ടിക്കും

Google Oneindia Malayalam News

ദുബായ്: യുഎഇ യിലെ വാണിജ്യ സാങ്കേതിക രംഗത്ത് അടുത്ത 12 മുതല്‍ 18 മാസങ്ങള്‍ക്കുള്ളില്‍ ക്ലൗഡ് കംമ്പ്യുട്ടിങ് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്നു വിദഗ്ധര്‍ പ്രവച്ചിക്കുന്നു. ദുബായില്‍ അടുത്തിടെ നടന്ന ക്ലൗഡ് കംമ്പ്യുട്ടിങ് ട്രാന്‍സ്‌ഫോം യുവര്‍ ബിസിനസ്സ് വിത് ദ് ക്ലൗഡ് എന്ന കോണ്‍ഫറന്‍സ് ക്ലൗഡ് കംബ്യുട്ടിങ് എങ്ങനെ കൂടുതല്‍ പ്രയോജനപ്പെടുത്താം എന്ന ലക്ഷ്യത്തോടെയാണ് ആസൂത്രണം ചെയ്തത്.

ക്ലൗഡ് കംമ്പ്യുട്ടിങ് യു.എ.ഇ യിലെ ബിസിനസ്സ് രംഗത്ത് സമ്പൂര്‍ണ സുതാര്യമാണെന്നും, ഇത് യുഎഇ യിലെ വ്യവസായ വളര്‍ച്ചക്ക് ഗുണകരമായിരിക്കുമെന്നും ആഗോള ഇന്റര്‍നെറ്റ് സാങ്കേതികതയിലെ മുന്‍നിര കാമ്പനികളിലോന്നായ പസിഫിക് കണ്‍ട്രോള്‍ സിസ്റ്റംസ് എക്‌സിക്യുട്ടീവ് ചെയര്‍മാനായ ദിലീപ് രാഹുലന്‍ പറഞ്ഞു.

cloud

അതിവേഗം പരിണമിച്ചുകൊണ്ടിരുന്ന ഒരു സാങ്കേതിക വിഭാഗമാണ് ക്ലൗഡ് കംമ്പ്യുട്ടിങ്. ഗവണ്‍മെന്റും വ്യവസായങ്ങളും മാത്രമല്ല പൊതുജനങ്ങളും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റല്‍ സാങ്കേതികതയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഒരു വീക്ഷണം രൂപപ്പെടുത്തേണ്ടതുണ്ടെന്നും, വികസനത്തിനനുസൃതമായി സുരക്ഷിതത്വവും, കൃത്യതയും ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ ആവശ്യമാണെന്നും ദിലീപ് രാഹുലന്‍ അഭിപ്രായപ്പെട്ടു.

വ്യവസായങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ കാലതാമസം കൂടാതെ ക്ലൗഡ് കംബ്യുട്ടിങ്ങിനെ എങ്ങനെ പ്രയോജനപ്പെടുത്താം കാര്യക്ഷമത, ഉല്‍പാദനക്ഷമത, നവീനമായ വ്യവസായ രീതികള്‍ എന്നിവക്കായി Iaas & Saas എന്നിവയുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് മൈക്രോസോഫ്റ്റ്, വി.എ0.വെയര്‍, ഇന്‍ഫ്രമോണ്‍ തുടങ്ങിയ കമ്പനിയിലെ വിദഗ്ധര്‍മാരും ചര്‍ച്ചയില്‍ സംസാരിച്ചു.

English summary
Cloud solutions are set to transform UAE business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X