കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ഹെല്‍ത്ത് കാര്‍ഡിനായുള്ള വൈദ്യപരിശോധന ഇനി മൂന്ന് കേന്ദ്രങ്ങളില്‍ മാത്രം

  • By Desk
Google Oneindia Malayalam News

ദുബായ്: പ്രവാസികള്‍ക്ക് ജോലി സംബന്ധമായ ഹെല്‍ത്ത് കാര്‍ഡുകള്‍ എടുക്കുന്നതിനുള്ള വൈദ്യ പരിശോധന ദുബയ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴിലുള്ള മൂന്ന് സെന്ററുകളില്‍ ലഭിക്കും. മിര്‍ദിഫിലെ അപ്ടൗണ്‍ ഒക്യുപ്പേഷനല്‍ ഹെല്‍ത്ത് സ്‌ക്രീനിംഗ് സെന്റര്‍, ജുമൈറ ലെയ്ക് ടവറിലെ മെഡിക്കല്‍ സ്‌ക്രീനിംഗ് സെന്റര്‍, ജബല്‍ അലിയിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്റര്‍ എന്നിവിടങ്ങളിലായിരിക്കും ഇനി മുതല്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തുകയെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

ഹോട്ടലുകള്‍, കഫ്റ്റീരിയകള്‍ തുടങ്ങി ഭക്ഷണ വിതരണശാലകളിലെ തൊഴിലാളികള്‍, സലൂണ്‍ ജീവനക്കാര്‍, ബ്യൂട്ടീഷ്യന്‍മാര്‍, ബാര്‍ബര്‍മാര്‍, നഴ്സറികളിലെയും കിന്റര്‍ഗാര്‍ട്ടനിലെയും ജീവനക്കാര്‍, ആരോഗ്യ ക്ലബ്, ഫിറ്റ്നെസ് സെന്റര്‍, സ്പാ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫീസ് സമയങ്ങളില്‍ ഇവിടെയെത്തി പരിശോധന നടത്താവുന്നതാണ്.

doctor

ദുബയ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ ക്ലിനിക്കുകള്‍ വഴി ലഭ്യമായിരുന്നു ഈ സേവനം ഞായറാഴ്ച മുതല്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി വഴിയാക്കാന്‍ ദുബയ് ഭരണകൂടം നേരത്തേ തീരുമാനമെടുത്തിരുന്നു.

പുതിയ കാര്‍ഡ് എടുക്കുക, നിലവിലുള്ളത് പുതുക്കുക, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, രോഗമില്ല എന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുക തുടങ്ങിയ സേവനങ്ങളാണ് പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. അതേസമയം നേരത്തേ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് ഈസേവനങ്ങള്‍ മുനിസിപ്പാലിറ്റി ക്ലിനിക്കുകളില്‍ നിന്ന് തന്നെ ലഭിക്കും. അതേസമയം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ദേരയിലെയും വര്‍സാനിലെയും ക്ലിനിക്കുകളില്‍ മറ്റ് ആരോഗ്യ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കും.

പെട്ടെന്നുണ്ടായ മാറ്റത്തെ തുടര്‍ന്ന് സേവനങ്ങള്‍ക്കായി മുനിസിപ്പാലിറ്റി ക്ലിനിക്കുകളിലും ദുബായ് ഹെല്‍ത്ത് അതോറിറ്റി ഓഫീസിലും എത്തിയ പ്രവാസികള്‍ ആശയക്കുഴപ്പത്തിലായതായി പരാതികളുയര്‍ന്നു. എവിടെയാണ് പരിശോധ നടക്കുകയെന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണിത്.

പുതിയ തീരുമാനത്തോടെ മുനിസിപ്പാലിറ്റി ക്ലിനിക്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ടൈപ്പിംഗ് സെന്ററുകള്‍ക്ക് തിരിച്ചടിയായി. ഹെല്‍ത്ത് കാര്‍ഡുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ തയ്യാറാക്കിയിരുന്ന ഈ കേന്ദ്രങ്ങള്‍ക്ക് ഇതോടെ പണിയില്ലാതാവും. മലയാളികളുള്‍പ്പെടെ പ്രവാസികളാണ് ടൈപ്പിംഗ് സെന്ററുകളിലെ ജീവനക്കാരിലേറയെും.

English summary
confusion over dubai visa health test change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X