• search

ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് നടപ്പിലാക്കുമ്പോള്‍ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം

 • By Thanveer
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദുബായ്: ഒരു രാജ്യത്തിന് തങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായ് പണം കണ്ടെത്തുക എന്നത് മര്‍മ്മ പ്രധാനമാണ്. എണ്ണ വരുമാനത്തെ ആശ്രയിച്ച് പദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ വരുമാനത്തിലുണ്ടായ ഗണ്യമായ കുറവ് നികത്താന്‍ മറ്റ് വഴികള്‍ തേടികൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് (മൂല്യാധിഷ്ടിത നികുതി) നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

  ടെക്‌നോളജിയുടെ വളര്‍ച്ചയോടപ്പം സഞ്ചരിക്കുന്ന രാജ്യമാണ് യുഎഇ. സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന മിക്ക മേഖലകളും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയ യുഎഇ ക്ക് വാറ്റ് പോലുള്ള നികുതി സമ്പ്രദായം നടപ്പിലാക്കാന്‍ വളരെ ചെറിയ സാവകാശം മാത്രമെ ആവശ്യമായുള്ളു. അത്‌കൊണ്ട് തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 3,75000 വാര്‍ഷിക വിറ്റുവരവുളള സ്ഥാപനങ്ങള്‍ വാറ്റ് പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രാജ്യത്ത് പുതിയ നികുതി ഘടനയ്ക്ക് രൂപം നല്‍കുകയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വ്യക്തതകള്‍ ഇനിയും വരാനിരിക്കുന്നതെയുള്ളുവെങ്കിലും മേല്‍ പറഞ്ഞ പരിധിയില്‍പ്പെടുന്ന മുഴുവന്‍ കമ്പനികളോടും ഡിസംബര്‍ നാലാം തിയ്യതിക്ക് മുന്‍പായി ഫെഡറല്‍ ടാക്‌സ് അതോറിറ്റിയില്‍ രെജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2018 ജനുവരി മുതല്‍ യുഎഇയില്‍ വാറ്റ് നിലവില്‍ വരുത്താനുള്ള ശ്രമത്തിലാണ് അധിക്രതര്‍.

  nri

  വാറ്റ് നിലവില്‍ വരുന്നത് വ്യാപാരികളെ സംബന്ധിച്ചടത്തോളം കൂടുതല്‍ ഉത്തരവാധിത്വവും ശ്രദ്ദയും തങ്ങളുടെ ബിസിനസ്സ് മേഖലയില്‍ പുലര്‍ത്തേണ്ട സാഹചര്യമാണ് സ്യഷ്ടിക്കുകയെന്ന് ദുബായിലെ വാറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കറന്‍സി വാറ്റ് കണ്‍സള്‍ട്ടന്‍സി മാനേജിംങ് ഡയറക്ടര്‍ നൗഫല്‍ അഭിപ്രായപ്പെട്ടു. നികുതി ഈടാക്കുന്ന സര്‍ക്കാറിനും നികുതി നല്‍കേണ്ട ഉപഭോക്താവിനും ഇടയിലെ ഒരു ഇടനിലക്കാരനായി പ്രവര്‍ത്തിക്കുക എന്നതാണ് വ്യാപാരികളുടെ ഉത്തരവാധിത്വം. ഒരു ഉല്‍പന്നം നിര്‍മ്മാണം കഴിഞ്ഞ് കമ്പനിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ അത് ഉപഭോക്താവിലേക്ക് എത്തുന്നതിനിടയില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ ഉല്‍പന്നം കൈമാറുന്നതില്‍ പങ്കാളികളാകുന്നുവോ അവരൊക്കെ ക്യത്യമായി അവരുടെ ഉത്തരവാധിത്വം നിറവേറ്റേണ്ടി വരും. എങ്കില്‍ മാത്രമെ സര്‍ക്കാറിന് ക്യത്യമായി നികുതി ലഭിക്കുകയുള്ളുവെന്നും നൗഫല്‍ വ്യക്തമാക്കുന്നു. അത്‌കൊണ്ട് തന്നെയാണ് ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് വന്‍ തുക പിഴ ഈടാക്കുമെന്ന് അധിക്രതര്‍ അറിയിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. ലോകത്ത് ഏതാണ്ട് 160 ലധികം രാജ്യങ്ങളില്‍ നിലവില്‍ വാറ്റ് നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ മറ്റു നികുതികള്‍ കൂടി ഉള്‍പ്പെടുത്തി ഇതിന്റെ പരിഷ്‌കരിച്ച രൂപമാണ് നടപ്പിലാക്കുന്നത്. പൊതുവെ ഗള്‍ഫ് വ്യാപാരികള്‍ക്ക് നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരുപാട് സംശയങ്ങള്‍ ഉണ്ട്. ഒട്ടും പരിചിതമല്ലാത്ത ഒരു പുതിയ സംവിധാനം നിലവില്‍ വരുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ എങ്ങനെ മറികടക്കും എന്നതാണ് പലരുടെയും സംശയം.

  എന്നാല്‍ വിദഗ്ധരായ വാറ്റ് കള്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ സഹായത്തോടെ വളരെ നിസ്സാരമായി കൂടുതല്‍ പണം മുടക്കാതെ തന്നെ ഈ പ്രതിസന്ധി മറികടക്കാമെന്നാണ് ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള നൗഫല്‍ പറയുന്നത്. വാറ്റ് നിലവില്‍ വരുന്നതോടെ രാജ്യത്തെ ബിസിനസ്സ് മേഖല തകരുമെന്ന് ചിലര്‍ പറഞ്ഞ് നടക്കുന്നുണ്ട്. എന്നാല്‍ അത് തെറ്റാണ്. വാറ്റ് നടപ്പിലാക്കുന്നതോടെ സര്‍ക്കാറിന് ലഭിക്കുന്ന അധിക വരുമാനം രാജ്യത്ത് പുതിയ പദ്ധതികള്‍ നിലവില്‍ വരാന്‍ കാരണമാകുമെന്നും ഇത് രാജ്യത്ത് ബിസിനസ്സ് മേഖലയ്ക്ക് പുത്തനുണര്‍വ്വിന് കാരണമാകുമെന്നും നൗഫല്‍ അഭിപ്രായപ്പെടുന്നു. രാജ്യത്ത് താമസിക്കുന്നവര്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരാണ് ഇവിടത്തെ ഭരണാധികാരികള്‍. അത്‌കൊണ്ട് തന്നെ തുടക്കത്തിലുള്ള ചെറിയ ആശയക്കുഴപ്പങ്ങള്‍ മാറുന്നതോടെ ക്യത്യമായി രേഖാമൂലം മാന്യമായി ബിസിനസ്സ് നടത്തുന്നവരുടെ ഇഷ്ടമേഖലയായി ഗള്‍ഫ് രാജ്യങ്ങള്‍ മാറുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. വാറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് നൗഫലുമായി ബന്ധപ്പെടാവുന്നതാണ് നമ്പര്‍- 050 9868101

  English summary
  Dubai; About Vat for nris

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more