കാമുകനുമൊത്തുള്ള ഭാര്യയുടെ ഫോട്ടോ കാണിച്ച് പണം തട്ടിയ എയര്‍ ഹോസ്റ്റസ് കുടുങ്ങി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുവതിയും മുന്‍ കാമുകനുമൊത്തുള്ള ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്ന് പണം തട്ടിയ എയര്‍ ഹോസ്റ്റസിനെ ദുബായ് കോടതി മൂന്നുമാസത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയും എയര്‍ ഹോസ്റ്റസിന്റെ സുഹൃത്തുമായ മുന്‍ കാമുകന്‍ ഒളിവിലാണ്.

35കാരനായ അസര്‍ബൈജാന്‍ സെയില്‍മാന്റെ പരാതിയിലായിരുന്നു ദുബായ് പോലിസ് എയര്‍ ഹോസ്റ്റസിനെ അറസ്റ്റ് ചെയ്തത്. ഭാര്യ മുന്‍കാമുകനെ കെട്ടിപ്പിടിക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഒരു ചിത്രത്തിന് 10,000 ഡോളര്‍ വച്ച് നല്‍കണമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം വഴി യുവതി ഭര്‍ത്താവിനയച്ച സന്ദേശം. നാണക്കേട് ഭയന്ന് ഇയാള്‍ 10,000 ഡോളര്‍ സ്ത്രീയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തെങ്കിലും ഒരു ഫോട്ടോ മാത്രമാണ് യുവതി നല്‍കിയത്. ഒരു ഫോട്ടോയ്ക്ക് 10,000 ഡോളര്‍ വച്ച് ഒരു ലക്ഷം ഡോളര്‍ വേണമെന്നായി പിന്നീടുള്ള ആവശ്യം. ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് ഫോട്ടോകള്‍ അയച്ചുകൊടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഇതോടെ ഇയാള്‍ ബര്‍ ദുബായ് പോലിസില്‍ പരാതിയുമായി എത്തുകയായിരുന്നു.

ലൈംഗിക പീഡനം, വഞ്ചന; സോളാറില്‍ കുഞ്ഞൂഞ്ഞും കൂട്ടരും കുടുങ്ങി, പിണറായി കരുതിക്കൂട്ടിത്തന്നെ

arrest

വിവാദ ആള്‍ദൈവം രാധേ മായുടെ അശ്ലീല നൃത്തത്തിന്റെ വീഡിയോ പുറത്ത്; ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ

ഭര്‍ത്താവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം കൈക്കലാക്കാന്‍ ബോധപൂര്‍വമാണ് ഇയാളുടെ ഭാര്യയോടൊത്തുള്ള ഫോട്ടോകള്‍ മുന്‍ കാമുകന്‍ പകര്‍ത്തി യുവതിക്ക് കൈമാറിയതെന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇരുവരും ചേര്‍ന്ന് ഇതിനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് പോലിസിനോട് യുവതി സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവില്‍ നിന്ന് പണം തട്ടിയെടുക്കുകയും ഇരുവരും തമ്മിലുള്ള കുടുംബബന്ധം തകര്‍ക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. യുവതിയുമൊത്തുള്ള ഫോട്ടോകളടങ്ങിയ ഐപാഡ് 29കാരിയായ ലാത്‌വിയന്‍ യുവതിക്ക് ഇയാള്‍ കൈമാറുകയായിരുന്നു. അര ലക്ഷം ഡോളറിന് പകരം ഫോട്ടോകളടക്കം ഐപാഡ് ഭര്‍ത്താവിനു നല്‍കാനായിരുന്നു തന്റെ പദ്ധതിയെന്ന് യുവതി പോലിസിനോട് പറഞ്ഞു. വ്യാജ ഇന്‍സ്റ്റഗ്രാം എക്കൗണ്ട് ഉണ്ടാക്കിയാണ് യുവാവിന് ഭീഷണി സന്ദേശം അയച്ചതെന്നും ഭര്‍ത്താവുമായി നല്ല ബന്ധത്തിലല്ലെന്ന് കാണിച്ച് യുവതി അയച്ച ഇ-മെയില്‍ കോപ്പിയും ഭര്‍ത്താവിന് അയച്ചുകൊടുത്തതായും യവതി സമ്മതിച്ചു.

English summary
An air hostess, accused of threatening to circulate a man's wife's compromising photos with her ex-lover unless he paid her $100,000, has been sentenced

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്