നിര്‍മാണ പ്രവര്‍ത്തനം; ദുബയ് മെട്രോ റെഡ് ലൈന്‍ ഒന്നര വര്‍ഷത്തേക്ക് അടച്ചു

  • Posted By:
Subscribe to Oneindia Malayalam

ദുബയ്: ദുബയ് മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെഡ്‌ലൈനില്‍ ഇബ്‌നു ബത്തൂത്ത സ്റ്റേഷന്‍ മുതല്‍ ജുമൈറ ലെയ്ക്‌സ് ടവേഴ്‌സ് സ്റ്റേഷന്‍ വരെയുള്ള ഭാഗം വെള്ളിയാഴ്ച മുതല്‍ ഒന്നര വര്‍ഷത്തേക്ക് അടച്ചിട്ടു. ഇതേത്തുടര്‍ന്ന് ഈ രണ്ട് സ്‌റ്റേഷനുകള്‍ക്കിടയില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സൗജന്യ ബസ്സുകള്‍ സര്‍വീസ് തുടങ്ങി. മെട്രോ സര്‍വീസ് സമയങ്ങളിലാണ് ബസ്സുകളുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. മെട്രോ പുനരാരംഭിക്കുന്നതു വരെ ബസ് സര്‍വീസ് തുടങ്ങുമെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി ഡയരക്ടര്‍ മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാഷിമി അറിയിച്ചു.

ഇറാന്‍ പ്രക്ഷോഭത്തിന്റെ ബുദ്ധികേന്ദ്രം സിഐഎയും മൊസാദും; പണം സൗദിയുടേത്?

2020 പ്രൊജക്ടുമായി ബന്ധപ്പെട്ട് ഈ റൂട്ടില്‍ വരുന്ന മെട്രോ വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചത്. നഖീല്‍ ഹാര്‍ബര്‍-ടവര്‍ സ്റ്റേഷനില്‍ പുതിയ മെട്രോ സ്‌റ്റേഷന്‍ നിര്‍മാണം, പഴയ സ്റ്റേഷനുമായി അതിനെ ബന്ധിപ്പിക്കല്‍, ബഹുനില കാര്‍പാര്‍ക്കിംഗ് സംവിധാനമൊരുക്കല്‍ എന്നവ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക. ഇതിനായി നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷന്‍ പൂര്‍ണമായി അടച്ചിട്ടതായി റെയില്‍വേ ഏജന്‍സി ഡയരക്ടര്‍ മുഹമ്മദ് അല്‍ മുദരിബ് പറഞ്ഞു.

metro1

ഇതുപ്രകാരം യുഎഇ എക്‌സ്‌ചേഞ്ച് സ്റ്റേഷനിലേക്ക് പോകുന്നവര്‍ക്ക് ജെ.എല്‍.ടി സ്‌റ്റേഷനില്‍ ഇറങ്ങി സൗജന്യ ബസ് സര്‍വീസ് സേവനം ഉപയോഗപ്പെടുത്തി ഇബ്‌നു ബത്തൂത്ത സ്റ്റേഷനിലെത്തിയ ശേഷം അവിടെ നിന്ന് മെട്രോ വഴി യാത്ര തുടരാം. റാഷിദിയ്യ സ്‌റ്റേഷനിലേക്ക് പോകുന്നവര്‍ക്ക് ഇബ്‌നു ബത്തൂത്ത സ്‌റ്റേഷനിലിറങ്ങി ബസ് മാര്‍ഗം ജെ.എല്‍.ടി സ്‌റ്റേഷനിലെത്തി റാഷിദിയ്യയിലേക്ക് യാത്ര തുടരാനാവും. മെട്രോ യാത്രയെക്കാള്‍ 20 മിനുട്ട് അധികം സമയമെടുക്കുമെന്നതിനാല്‍ അതിനനുസരിച്ച് യാത്രക്കാര്‍ പ്ലാന്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മെട്രോ യാത്രക്കാര്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ പരമാവധി കുറക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ആര്‍.ടി.എ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
dubai metro partially closed till mid 2019

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്