ദുബായില്‍ കള്ളന്മാര്‍ക്ക് ഇനി രക്ഷയില്ല!! റോബോട്ട് പോലീസ് വരുന്നു!!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ദുബായില്‍ കള്ളന്മാരെ പിടിക്കാന്‍ ഇനി റോബോട്ടുകളും. യുഎഇയിലെ ആദ്യ റോബോട്ട് പോലീസ് മെയില്‍ ദുബായ് പോലീസ് സേനയ്ക്ക് ലഭിക്കും. ദുബായ് പോലീസ് ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 2030 ഓടെ പോലീസ് സേനയില്‍ 25 ശതമാനവും റോബോട്ട് പോലീസുകളെ എത്തിക്കാനാണ് പദ്ധതിയിടുന്നത്.

മികച്ച സുരക്ഷ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ അഞ്ചില്‍ ഇടം നേടുന്നതിനാണ് ഇത്തരത്തില്‍ റോബോട്ടുകളെ പോലീസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കൂടുതല്‍ റോബോട്ടുകളെ പോലീസ് സേനയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനമെന്നാണ് ദുബായ് പോലീസ് പറയുന്നത്.

robot

2030 ഓടെ പോലീസ് സേനയിലെ 25 ശതമാനവും റോബോട്ട് പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനാണ് തീരുമാനം ദുബായ് പോലീസ് ഡയറക്ടര്‍ അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ പറയുന്നു.

2015ല്‍ നടന്ന ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിബിഷനിലാണ് റോബോട്ട് പോലീസിന്റെ മാതൃക ആദ്യം പ്രദര്‍ശിപ്പിച്ചത്. ആദ്യം ടൂറിസ്റ്റ് മേഖലകളിലായിരിക്കും റോബോട്ട് പോലീസിനെ വിന്യസിക്കുക.ഈ വര്‍ഷം ബുര്‍ജ് ഖലീഫയില്‍ ഇത്തരം റോബോട്ട് പോലീസുകള്‍ ജോലിക്കെത്തുമെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

English summary
Robocops to join Dubai police force by May .
Please Wait while comments are loading...