അങ്ങനെ ആ മണ്ണില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ആദ്യമായി യുഎഇ യുടെ പതാക ഉയര്‍ത്തി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഡിസംബര്‍ രണ്ടിന് യു.എ.ഇ.45 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വിജയകരമായ കൂട്ടായ്മ ജന്മം കൊളളുന്നതിനു സാക്ഷ്യം വഹിച്ച ഒരു ചെറിയ കെട്ടിടം ദുബായിലെ കടലോരത്ത് സ്മരണകളുടെ നിധികുംഭം പേറി നിലകൊള്ളുന്നു. ദിവസേന അതി വഴി കടന്നു പോകുന്നവര്‍ പോലും ഒരു പക്ഷേ ഈ കെട്ടിടത്തിന്റെ പ്രധാന്യമെന്തെന്നു തിരക്കാറില്ല.

ബ്രിട്ടനു കീഴിലായിരുന്ന ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍ ഒന്നിച്ചു കൂടി ഐക്യ അറബ് എമിറേറ്റ്‌സ് രൂപവത്കരിക്കാനുള്ള ശ്രദ്ധയമായ തീരുമാനമെടുത്തതു യൂനിയന്‍ ഹൗസ് എന്ന ഈ കൊച്ചു കെട്ടിടത്തിലായിരുന്നു. ചരിത്രം താളുകളില്‍ ഇടം നേടിയ കെട്ടിടം യൂണിയന്‍ ഹൗസ് എന്ന പേരില്‍ അറിയപ്പെട്ടു. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ചരിത്രത്താളുകളില്‍ വലിയ ലിപികളാല്‍ ഇതു എഴുതിവെക്കപ്പെട്ടു. മഹാരഥന്മാരുടെ അപൂര്‍വ സംഗമത്തിനു വേദിയൊരുക്കിയ ഈ മന്ദിരം ഇനി യൂനിയന്‍ ഹൗസ് എന്നതിനു പകരം ഇത്തിഹാദ് മ്യൂസിയമായി സിസംബര്‍ 2 തിയ്യതി മുതല്‍ അറിയപ്പെടും. യൂനിയന്‍ ഹൗസ് ചെറുതെങ്കിലും കെട്ടിലും മട്ടിലും നിറഞ്ഞു നില്‍ക്കുന്ന പ്രൗഢിയുമായി ആരും ഒന്നു നോക്കി പോവുന്ന വിധത്തില്‍ ഇന്നും തലയുരത്തി നില്‍ക്കുകയാണ്.

1-

യൂനിയന്‍ ഹൗസിനോടൊപ്പം ഏഴ് എമിറേറ്റുകളുടെ ചരിത്രങ്ങള്‍ വിവരിക്കുന്ന മ്യൂസിയമാണ് പുതുതായി നിര്‍മ്മിച്ചിരിക്കുന്നത്. നിലവിലെ മജിലിസ് പുതുക്കി പണിഞ്ഞതും കൂടുതല്‍ പ്രൗഢിയോടെ പഴയ യുനിയന്‍ ഹൗസ് ഇത്തിഹാദ് മ്യൂസിയമായി മാറിക്കഴിഞ്ഞു. ദുബായ് ഡ്രൈഡോക്കിനും ജുമൈറ മസ്ജിദിനുമിടയില്‍ ഡിസംബര്‍ 2 സ്ട്രീറ്റില്‍ ജുമൈറ റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. രാജ്യ രൂപീകരണത്തിനു ശേഷമുള്ള വിജയകഥകള്‍ ഒന്നൊന്നായി എഴുതിച്ചേര്‍ത്ത ആ കൂട്ടായ്മയുടെ നിശ്ചല ദൃശ്യങ്ങള്‍ ഇന്നും യൂനിയന്‍ ഹൗസിലെ അകത്തളത്തിന്റെ ചുമരുകളില്‍ കാണാം. 1971 ഡിസംബര്‍ രണ്ടിനാണ് എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന് ഐക്യ അറബ് നാടുകള്‍ രൂപവത്കരിച്ചത്.

20161130-071636

ഉടമ്പടി പ്രമാണത്തില്‍ മുനിയന്‍ ഹൗസില്‍ വച്ച് ഒപ്പുവെച്ചതും യൂനിയന്‍ ഹൗസിന്റെ മുറ്റത്തു കടലിനഭിമുഖമായി പ്രഥമ യു.എ.ഇ.പ്രസിഡണ്ട് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ആദ്യമായി യു.എ.ഇ.യുടെ പതാക ഉയര്‍ത്തിയതും പിന്നീട് ചരിത്രത്തില്‍ രേഖപ്പെടുത്തി. അബുദാബി ഭരണാധികാരിയായ ശൈഖ് സായിദും ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമും 1968 മുതല്‍ നടത്തി വന്ന ഐക്യ നീക്കങ്ങളുടെ വിജയകരമായ പരിസമാപ്തിയായിരുന്നു അത്. ഈ കൂട്ടായ്മയില്‍ ചേരാന്‍ സമ്മതം അറിയിച്ചിരുന്നെങ്കിലും റാസല്‍ഖൈമ യഥാര്‍ഥത്തില്‍ യു.എ.ഇ.യില്‍ അംഗമായതു മാസങ്ങള്‍ക്കു ശേഷം 1972 ഫെബ്രുവരിയിലായിരുന്നു. 1971 ഡിസംബര്‍ രണ്ടിന് ഉത്സവത്തുടിപ്പോടെ കടലോരത്ത് തടിച്ചുകൂടി നില്‍ക്കുന്ന ജനങ്ങളെയും സ്വീകരിച്ച നായിക്കപ്പെടുന്ന ഇത്തിഹാദ് മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കപ്പെടുന്നതോടെ ഓരോ എമിറേറ്റുകളുടെയും കുടുതല്‍ ചരിത്രങ്ങള്‍ പടിക്കുവാന്‍ അവസരം ഉണ്ടാവും.

2-

യുഎഇ രൂപവത്കരിച്ചപ്പോള്‍ തന്നെ ശൈഖ് സായിദ് പ്രസിഡണ്ടും ശൈഖ് റാഷിദ് വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായി. തുടര്‍ന്നിങ്ങോട്ടു ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ യു.എ.ഇ. തലയെടുപ്പോടെ തന്നെ നിലകൊള്ളുന്നു. യു.എ.ഇ.യുടെ സ്ഥാപക നേതാക്കളായ ശൈഖ് സായിദും, ശൈഖ് റാഷിദും ലോകത്തോട് വിട പറഞ്ഞുവെങ്കിലും അവരുടെ പുത്രന്‍മാരായ ശൈഖ് ഖലീഫയുടെയും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെയും കൈകളില്‍ യുഎഇ എന്ന കൊച്ചു മനോഹര രാജ്യം ലോക രാഷ്ടങ്ങള്‍ക്കിടയില്‍ അഭിമാനത്തോടെ നിലകൊള്ളുന്നു. ചരിത്രം ഉറങ്ങുന്ന മണ്ണില്‍ ഏതാണ്ട് 23 വര്‍ഷക്കാലം താമസിച്ച ഒരു ഇന്ത്യക്കാരനുണ്ട്. അതും ഒരു മലയാളി. യുഎഇ എന്ന രാജ്യം വിദേശികളോട് പ്രത്യേകിച്ച് മലയാളികളോട് കാണിക്കുന്ന കൂറ് എത്രമാത്രം വലുതാണെന്ന് അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാം.

ഇവിടുത്തുകാര്‍ തന്നെ സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് കാണുന്നതെന്നും. രാജ്യവും ഭരണാധികാരികളും തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് താന്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും 23 വര്‍ഷക്കാലം യൂണിയന്‍ ഹൗസിനകത്ത് താമസിച്ച പുന്നക്കന്‍ മുഹമ്മദാലി പറഞ്ഞു. പുതിയ പരിഷ്‌കാരത്തില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്നും ചരിത്രം മനസ്സിലാക്കാന്‍ കൂടുതല്‍ ആളുകള്‍ ഇവിടെ എത്തിച്ചേരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പുന്നക്കന്‍ അഭിപ്രായപ്പെട്ടു. ചന്ദ്രനിലും മലയാളി സാന്നിധ്യമുണ്ടാകുമെന്ന തമാശ പോലും അര്‍ത്ഥമുള്ളതാകുന്ന അനുഭവമാണ് പുന്നക്കന്റെ യൂണിയന്‍ ഹൗസിലുള്ള താമസം.

English summary
Dubai's Etihad Museum inaugrated
Please Wait while comments are loading...