കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് റിയല്‍എസ്റ്റേറ്റ് മേഖലയിലും ഇന്ത്യക്കാര്‍ തന്നെ മുന്നില്‍!!!

ഭൂമി സ്വന്തമായി ഏറ്റെടുക്കുവാനും കെട്ടിട സമുച്ചയം പണികഴിപ്പിക്കാനുമുള്ള അധികാരം മുതല്‍മുടക്കുന്നവനില്‍ നിക്ഷിപ്തമാണ്.

Google Oneindia Malayalam News

ദുബായ്: യു എ ഇ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുതല്‍ മുടക്കാന്‍ മുന്നോട്ട് വരുന്നവരില്‍ ഇന്ത്യാക്കാര്‍ തന്നെയാണ് മുന്നിലെന്ന് പ്രമുഖ റിയല്‍എസ്റ്റേറ്റ് കമ്പനിയായ സ്‌കൈബേ മാനേജിംങ് ഡയറക്ടര്‍ ഷമീര്‍ കാസിം വ്യക്തമാക്കി. യുഎഇ യുടെ വളര്‍ച്ചയില്‍ റിയല്‍എസ്‌റ്റേറ്റ് മേഖലയ്ക്ക് എത്ര പ്രധാന്യമുണ്ടെന്ന് ക്യത്യമായി മനസ്സിലാക്കി തന്നെയാണ് ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ഇറക്കാന്‍ ആളുകള്‍ തയ്യാറാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി സ്വന്തമായി ഏറ്റെടുക്കുവാനും കെട്ടിട സമുച്ചയം പണികഴിപ്പിക്കാനുമുള്ള അധികാരം മുതല്‍മുടക്കുന്നവനില്‍ നിക്ഷിപ്തമാണ്. അത്‌കൊണ്ട് തന്നെ ഇന്ത്യയില്‍ മുതല്‍ മുടക്കുന്ന അതെ ലാഘവത്തോടെ ആളുകള്‍ യുഎഇ മാര്‍ക്കറ്റിലും പണം നിക്ഷേപിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയില്‍ വാറ്റടക്കമുളള നികുതി സമ്പ്രദായം കൊണ്ടു വന്നാലും അത്തരത്തില്‍ സര്‍ക്കാറിനു ലഭിക്കുന്ന വരുമാനം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്ന ഭരണാധികാരികളാണ് ഇവിടെ നിലവിലുള്ളതെന്നും അത് ഇന്‍വെസ്റ്റ്‌മെന്റിന് കൂടുതല്‍ കരുത്ത് പകരാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൈബേയുടെ കോര്‍പറേറ്റ് ഓഫീസ് ദുബായ് ബിസിനസ് ബേയില്‍ നവംബര്‍ 16ന് ബുധനാഴ്ച വൈകിട്ട് 5.30ന് ഉദ്ഘാടനം ചെയ്യും.

dubai-real-estate

ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. വേള്‍ഡ് എക്‌സ്‌പോ 2020ക്ക് മുന്നോടിയായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുണ്ടാകുന്ന സാഹചര്യത്തില്‍ 'സ്‌കൈബേ'ക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് പ്രതീക്ഷയെന്ന് സ്‌കൈബേ മാനേജിംഗ് ഡയറക്ടര്‍ ഷമീര്‍ കാസിം ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ്, പ്രോപ്പര്‍ട്ടി സെയില്‍സ് ആന്‍ഡ് പ്രോപ്പര്‍ട്ടി ലീസിംഗ് എന്നിങ്ങനെ വ്യത്യസ്ത രംഗങ്ങളില്‍ ഇതിനകം ശ്രദ്ധേയ പ്രവര്‍ത്തനം നടത്തി വരികയാണ് സ്‌കൈബേ. കഴിഞ്ഞ പത്തു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഈ മേഖലയിലുണ്ട്. മാത്രമല്ല, ബിസിനസ് ബേയിലെ സ്വന്തം ഓഫീസിലാണ് കോര്‍പറേറ്റ് ഓഫീസ് പ്രവര്‍ത്തിക്കുകയെന്നും ഷമീര്‍ കാസിം പറഞ്ഞു. യു എ ഇയിലും ഒമാനിലും കേരളത്തിലുമായി, ഷമീര്‍ കാസിം ജനറല്‍ ട്രേഡിംഗ്, മെഡ് സെവന്‍ ഡ്രഗ് സ്റ്റോര്‍, അല്‍ ഹാരിബ് ഇന്റര്‍നാഷണല്‍ എല്‍ എല്‍ സി, അല്‍ ഷിഫാ മെഡിക്കല്‍ ഗ്രൂപ്പ്, ഹോട്ടല്‍ സൗത്ത് റീജന്‍സി കൊച്ചി, റൗദ ഹെല്‍ത്‌കെയര്‍ ലിമിറ്റഡ് തൃശൂര്‍ എന്നിങ്ങനെ സ്‌കൈബേക്ക് സഹോദര സ്ഥാപനങ്ങളുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ 40 വര്‍ഷമായി സഊദി, ഒമാന്‍, യു എ ഇ എന്നിവിടങ്ങളില്‍ ഹെല്‍ത്‌കെയര്‍ രംഗത്തുള്ള അല്‍ ശിഫാ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് കാസിം പങ്കെടുത്തു. ഡോ. മുഹമ്മദ് കാസിമിന്റെ മകനാണ് ഷമീര്‍. ഗള്‍ഫില്‍ ജനിച്ചുവളര്‍ന്ന ഷമീര്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയിട്ടുണ്ട്. ദുബായ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി (റിറ)യുടെ അംഗീകൃത ഏജന്റാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് എന്തുതരം സേവനത്തിനും ആശ്രയിക്കാവുന്ന സ്ഥാപനമായിരിക്കും സ്‌കൈബേയെന്ന് ഡോ. മുഹമ്മദ് കാസിം പറഞ്ഞു. വിവരങ്ങള്‍ക്ക് 0505869244.

English summary
Indians are the biggest investors in Dubai's real estate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X