സൗദിയില്‍ ലുലു ഹൈപ്പറിന്റെ വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി

  • Posted By:
Subscribe to Oneindia Malayalam

പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എട്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 8 ആഴ്ച നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും .

ഒട്ടനവധി വ്യത്യസ്തമായ ഓഫറുകളും പ്രോഗ്രാമുകളും ക്യാമ്പൈനുകളും കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി മത്സരങ്ങളും ഒരുക്കിയാണ് ലുലു ഗ്രൂപ്പ് സൗദിയിലെ എട്ടാം വാര്‍ഷികം ആഘോഷിക്കുന്നത്. 8 ആഴ്ച നീണ്ടുനില്‍ക്കുന്ന കിഴക്കന് പ്രവിശ്യയിലെ ആഘോഷ പരിപാടിക്ക് തുടക്കമായി.

lulu

ഉത്ഘാടന മണിക്കൂറുകളില്‍ സര്‍പ്രൈസ് ഗിഫ്റ്റുകളും അതിശയിപ്പിക്കുന്ന ഓഫറുകളും ഒരുക്കിയിട്ടുണ്ട്. എട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന എല്ലാ വാര്‍ഷികാഘോഷ ഓഫറുകളും പരമാവധി ഉപയോഗപ്പെടുത്തി ആഘോഷങ്ങളില്‍ പങ്ക് ചേരുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി ലുലു സൗദി റീജണല്‍ ഡയറക്ടര് എം അബ്ദുല്‍ ബഷീര്‍, റീജണല്‍ മാനേജര്‍ ഒ അബ്ദുല്‍ സലാം, റീജണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ കെ ഹാഷിം എന്നിവര്‍ അറിയിച്ചു .

തലൈവി മരിച്ചിട്ട് ഇന്ന് ഒരു വർഷം; മരണത്തിൽ നിഗൂഢത തുടരുന്നു, ജയയുടെ സ്വത്ത് അവസാനം ശശികലയ്ക്ക്?

English summary
LULU hyper''s annual program started
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്