കാമുകിയെ കാണാന്‍ വേറെ വഴികണ്ടില്ല; വിമാനത്തില്‍ കയറിപ്പറ്റാന്‍ റണ്‍വേയിലെത്തിയ ഇന്ത്യന്‍ എഞ്ചിനീയര്‍ പിടിയില്‍

  • Posted By: SALMA MUHAMMAD HARIS ABDUL SALAM
Subscribe to Oneindia Malayalam

ഷാര്‍ജ: പ്രതിശ്രുത വധു കൂടിയായ കാമുകിയെ കാണാന്‍ നാട്ടിലേക്ക് പോകാന്‍ തൊഴിലുമടമ പാസ്‌പോര്‍ട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഷാര്‍ജ വിമാനത്താവളത്തിലെത്തി വിമാനത്തില്‍ കയറിപ്പറ്റാന്‍ ശ്രമിച്ച ഇന്ത്യന്‍ എഞ്ചിനീയര്‍ റണ്‍വേയില്‍ വെച്ച് പിടിയിലായി. രാത്രി ആരും കാണാതെ വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന് റണ്‍വേയില്‍ വിമാനത്തിനടുത്തുവച്ചാണ് 26കാരനായ യുവാവ് പിടിയിലാവുന്നത്.

പല തവണ ആവശ്യപ്പെട്ടെങ്കിലും ബന്ധുകൂടിയായ കമ്പനി മാനേജര്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു കാമുകിയെ കാണാന്‍ രണ്ടുംകല്‍പ്പിച്ച് വിമാനത്തില്‍ കയറിപ്പറ്റാന്‍ ഇയാള്‍ ശ്രമം നടത്തിയത്. എന്നാല്‍ വിമാനത്തില്‍ ലഗേജ് കയറ്റുന്ന തൊഴിലാളി ഇയാളെ കണ്ടെത്തുകയായിരുന്നു.

love124

താനൊരു സ്വതന്ത്രമനുഷ്യനാണെന്നും ഞങ്ങളുടെ ജിവിതം ഞങ്ങളുടേത് മാത്രമാണെന്നും പോലിസ് പിടിയിലായ യുവാവ് പറഞ്ഞു. ഇന്ത്യയില്‍ പോയി പ്രതിശ്രുത വധുവിനെ കാണുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. അതിന് തൊഴിലുടമ അനുവാദം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് എന്തുവിലകൊടുത്തും നാട്ടിലെത്താന്‍ താന്‍ ഇറങ്ങിപ്പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സാധനങ്ങളെല്ലാം ഫ്‌ളാറ്റില്‍ ഉപേക്ഷിച്ച് പഴ്‌സ് മാത്രമെടുത്താണ് യുവാവ് രാത്രി വിമാനത്താവളത്തിലെത്തിയത്. മതില്‍ ചാടിക്കടന്ന് റണ്‍വേയിലെത്തി വിമാനത്തില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുകയായിരുന്നു.

അഥവാ പൊലീസ് പിടികൂടിയാലും കോടതിയില്‍ ഹാജരാക്കുമെന്നും ശിക്ഷിക്കപ്പെട്ടാലും അതിനുശേഷം പാസ്‌പോര്‍ട്ട് നല്‍കി നാട്ടിലേക്ക് കയറ്റി അയക്കുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഇങ്ങനെ ചെയ്തതെന്നും യുവാവ് പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്ത പോലിസ് അല്‍പസമയത്തിനകം ഇയാളെ ജാമ്യത്തില്‍ വിടുകയായിരുന്നു.

സിറിയ: യുഎസ് വ്യോമാക്രമണത്തില്‍ 100ലേറെ സിറിയന്‍ പോരാളികള്‍ കൊല്ലപ്പെട്ടു

'അവളില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പ്രശ്‌നമില്ല. എന്തിനാണ് എന്റെ രക്ഷിതാക്കള്‍ എതിരുനില്‍ക്കുന്നതെന്ന് അറിയില്ല. എന്നിരുന്നാലും വീട്ടുകാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വിവാഹം നടത്തണമെന്നാണ് തന്റെ ആഗ്രഹം'- യുവാവ് പറഞ്ഞു. സമ്മതമില്ലാതെ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വയ്ക്കുന്നത് യു.എ.ഇയില്‍ കുറ്റകരമാണ്. അതേസമയം റണ്‍വേയില്‍ അതിക്രമിച്ചുകടക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

English summary
An Indian civil engineer who sneaked on to the Sharjah International Airport runway and created quite the scene

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്