ഷാര്‍ജ: ആശുപത്രി കവാടത്തില്‍ കണ്ടെത്തിയ ബാഗില്‍ ബോംബ്!!! മണിക്കൂറുകള്‍ക്ക് ശേഷം സംഭവിച്ചത്

  • By: Sandra
Subscribe to Oneindia Malayalam

ഷാര്‍ജ: ആശുപത്രി കവാടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗ് ഭീതി പരത്തി. ഷാര്‍ജയിലെ അല്‍ ഖസ്മി ആശുപത്രിയുടെ കവാടത്തിലാണ് ബാഗ് കണ്ടെത്തിയത്. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ ഷാര്‍ജ പൊലീസിന് ലഭിച്ചത് വ്യാജ ഫോണ്‍ കോളായിരുന്നുവെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു.


ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ആശുപത്രിയിലെ പാര്‍ക്കിംഗ് ഒഴിച്ച് പ്രധാന കവാടം അടച്ചിട്ട് ആശുപത്രിയില്‍ പരിശോധന ശക്തമാക്കുകയായിരുന്നു. ഏറെ നേരത്തെ പരിശോധനയ്‌ക്കൊടുവില്‍ ആശുപത്രിയില്‍ എത്തിയവരില്‍ ആരോ മറന്നുവച്ച ബാഗായിരുന്നു കവാടത്തില്‍ നിന്ന് കണ്ടെടുത്തതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ബോംബ് ഭീഷണി

ബോംബ് ഭീഷണി

ആശുപത്രിയുടെ കവാടത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പോടെ പൊലീസിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം.

സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള എക്‌സ്‌പ്ലോഷന്‍, പട്രോള്‍, സിഐഡി, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ഫോഴ്‌സ് എന്നീ സംഘങ്ങള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി മടങ്ങുകയായിരുന്നു.

സ്‌ഫോടന വസ്തുക്കളില്ല

സ്‌ഫോടന വസ്തുക്കളില്ല

പരിശോധന പൂര്‍ത്തിയാക്കിയ ഷാര്‍ജ പൊലീസ് ബോംബോ മറ്റ് സ്‌ഫോടക വസ്തുക്കളോ ഇല്ലെന്ന് സ്ഥിരീകരിച്ചു. വസ്ത്രങ്ങളും മറ്റുമടങ്ങിയ ബാഗാണ് ആശുപത്രിയെ ഭീതിയിലാഴ്ത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

ഫോണ്‍ കോള്‍ വ്യാജം

ഫോണ്‍ കോള്‍ വ്യാജം

ആശുപത്രിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന മുന്നറിയിപ്പുമായി വന്ന ഫോണ്‍കോള്‍ വ്യാജമായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞു.

English summary
Panic gripped the patients and visitors at Al Qasimi hospital following a call about the existence of a mysterious case at the entrance of the hospital. The police evacuated the parking area around the hospital and blocked the entrance and exit of the emergency room.
Please Wait while comments are loading...