ഖത്തര്‍ കായിക ദിനം: ആരോഗ്യം കാക്കാന്‍ ആബാലവൃദ്ധം ജനങ്ങള്‍ തെരുവിലിറങ്ങി

  • Posted By: Desk
Subscribe to Oneindia Malayalam

ദോഹ: കളിവിനോദങ്ങളിലൂടെ ജനതയുടെ ആരോഗ്യം വീണ്ടെടുക്കുകയെന്ന സന്ദേശവുമായി ഖത്തര്‍ ദേശീയ കായികദിനാഘോഷം കൊണ്ടാടി. ഭരണാധികാരികളും ജനങ്ങളും പ്രായമുള്ളവരും ചെറുപ്പക്കാരും സ്ത്രീകളും കുട്ടികളും സ്വദേശികളും പ്രവാസികളുമെന്ന വ്യത്യാസമില്ലാതെ ഖത്തറൊന്നാകെ കളിക്കളങ്ങളിലേക്കും മൈതാനങ്ങളിലേക്കും ഇറങ്ങിയ ദിവസമായിരുന്നു ചൊവ്വാഴ്ച.

സൗദി സ്ത്രീകള്‍ കുറ്റാന്വേഷണ രംഗത്തേക്കും ചുവടുവയ്ക്കുന്നു

ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബന്‍ ഹമദ് അല്‍ഥാനി, മാതാവ് ശെയ്ഖ മൗസ ബിന്‍ത് നാസര്‍ തുടങ്ങിയവരുള്‍പ്പെടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ പരിപാടികളില്‍ പങ്കെടുത്തു. കോര്‍ണീഷില്‍ സൈക്കില്‍ ഓടിച്ച് അമീറായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

കായിക ദിനം ആഘോഷിക്കാനായി രാജ്യത്തെ വിവിധ വേദികളിലായി വന്‍ ഒരുക്കങ്ങളായിരുന്നു അധികൃതര്‍ നടത്തിയത്. ഒരേ സമയം ആരോഗ്യവും വിനോദവും ലക്ഷ്യമിട്ടുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ പ്രവാസികളുടേത് ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളും സ്ഥാപനങ്ങളും സംഘടിപ്പിച്ചു.

qatar

കായിക ദിനത്തിന്റെ ഭാഗമായി സൈക്ലിംഗ്, നീന്തല്‍, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ടെന്നിസ്, തെയ്ക്വാണ്ടോ, മാര്‍ഷ്യല്‍ ആര്‍ട്‌സ്, സ്വയം പ്രതിരോധം, ബീച്ച് വോളിബോള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്, കുതിരപ്പന്തയം, വാക്കത്തോണ്‍, അള്‍ട്രാ മാരത്തോണ്‍ തുടങ്ങിയ പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറി.

qatar

എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാമത്തെ ചൊവ്വാഴ്ചയാണു ഖത്തര്‍ ദേശീയ കായിക ദിനമായി കൊണ്ടാടുന്നത്. ആരോഗ്യകരമായ ജീവിത ശൈലികളെ കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുകയും കായിക രംഗത്തിന് പ്രോല്‍സാഹനം നല്‍കുകയുമെന്നതാണ് പരിപാടിയിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നത്. ആസ്പയര്‍ സോണ്‍, ഖത്തര്‍ ഫൗണ്ടേഷന്‍, കത്താറ കള്‍ച്ചറല്‍ വില്ലേജ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്‌സ് തുടങ്ങി ഒട്ടേറെ വേദികളില്‍ കായിക ദിനാഘോഷ പരിപാടികള്‍ അരങ്ങേറി.

English summary
national sports day celebration in qatar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്