പിണറായി സര്‍ക്കാര്‍ ഫാസിസത്തിന് കുട ചൂടുന്നു: പി കെ അബ്ദുറബ്ബ് എംഎല്‍എ

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: കേരളീയ ചരിത്രത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചരിത്രം സൃഷ്ടിച്ച സര്‍ക്കാരായിരുന്നു ഉമ്മന്‍ചാണ്ടിയുടെതെങ്കില്‍, പിണറായി സര്‍ക്കാര്‍ സകല മേഖലയിലും ഫാസിസത്തിന് കുട ചൂടി ചരിത്രം സൃഷ്ടിക്കുകയാണ് എന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എംഎല്‍എ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം കെഎംസിസി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപടി ദുബായ് കെഎംസിസി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു.

ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു: 24 പേര്‍ക്ക് ഗുരുതര പരിക്ക്, ബസ് നിയന്ത്രണം വിട്ടു!

നൂതനമായ ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുകയും പ്രയോഗവല്‍ക്കരിക്കുകയുമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്‌തെതെങ്കില്‍ വര്‍ഗീയതയും ഫാസിസവും വളര്‍ത്തുന്ന തിരക്കിലാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍. നിയമ നിര്‍മാണങ്ങള്‍ ജനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നു.ജനങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാറിന്റെ ഭരണത്തില്‍ ഫാസിസം പാഠപുസ്ത്തകത്തില്‍ കയറി വരുന്നു. പരീക്ഷകള്‍ വീണ്ടും വീണ്ടും നടത്തുന്നു.

kmcc

ഹായധനം കിട്ടണമെങ്കില്‍ രോഗി മരിക്കേണ്ട അവസ്ഥയാണ് ഇന്ന്. ജനങ്ങളുമായി ഇഴകിചേര്‍ന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെങ്കില്‍ കണ്ണൂരിലെ രഷ്ട്രീയ രംഗത്ത് നിന്ന് ഉയര്‍ന്നുവന്ന പിണറായിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്നില്ല,ഒാഖി ദുരന്തത്തില്‍ പെട്ട കുടുംബങ്ങളെ കാണാന്‍ ചെന്നപ്പോള്‍ ഇത് ബോധ്യമായതാണെന്ന് അബ്ദുറബ്ബ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ തെന്നല അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി മുഖ്യാതിഥിയായിരുന്നു.

തിരൂരരങ്ങാടി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ , ട്രഷറര്‍ സി.എച്ച് മഹ്മൂദ് ഹാജി.ദുബൈ കെ.എം.സി.സി ആക്റ്റിംഗ് ജന:സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍,സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആര്‍.ശുക്കൂര്‍, ഹുസൈനാര്‍ തോട്ടുംബാഗം, ഇസ്മയില്‍ അരീകുറ്റി, അഷറഫ് കൊടുങ്ങല്ലൂര്‍ ,മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍, ജന:സെക്രട്ടറി പി.വി നാസര്‍, ട്രഷറര്‍ മുസ്തഫ വേങ്ങര എന്നിവര്‍ സംസാരിച്ചു, മണ്ഡലം ജന:സെക്രട്ടറി ടി.പി സൈതലവി സ്വാഗതവും സെക്രട്ടറി റഹ്മത്തുള്ള തിരൂരങ്ങാടി നന്ദിയും പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
P K Abdu rabb talk about pinnarai sarkar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്