ഖത്തര്‍: റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് എപ്പോഴും കയ്യില്‍ കരുതണം, കര്‍ശന നിര്‍ദ്ദേശവുമായി മന്ത്രാലയം

  • Written By:
Subscribe to Oneindia Malayalam

ദോഹ: ഖത്തറില്‍ കഴിയുന്ന പ്രവാസികള്‍ എല്ലാസമയത്തും റസിഡന്‍ഷ്യല്‍ രേഖകള്‍ കൈവശം വയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. പാസ്പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കാത്ത ഖത്തറിലെ താമസക്കാരനാണെന്നതിന്റെ ഏക തെളിവ് ഖത്തര്‍ ഐഡി മാത്രമായതിനാലാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടുള്ളത്.

അധികൃതര്‍ ആവശ്യപ്പെടുമ്പോഴെല്ലാം അനിവാര്യമായ രേഖകള്‍ സമയത്ത് ഹാജരാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖത്തറില്‍ കഴിയുന്ന പ്രവാസികള്‍ക്ക് മാത്രമായാണ് മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശം.  ഐഡി നഷ്ടമാകുന്നത്  രാജ്യത്തിന് അകത്തുവെച്ചാണെങ്കില്‍ ജോലി ചെയ്യുന്ന കമ്പനി മുഖാന്തിരമോ, നേരിട്ടോ പുതിയ ഐഡിക്കായി അപേക്ഷിക്കണം. പുതിയ ഐഡിക്കായി 200 റിയാല്‍ ഫീസും നല്‍കേണ്ടി വരും.

 നിയമലംഘകരില്‍ നിന്ന് പിഴ

നിയമലംഘകരില്‍ നിന്ന് പിഴ

ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഐഡി ഹാജരാക്കാന്‍ സാധിക്കാത്തവരില്‍ നിന്ന് 1000 ഖത്തര്‍ റിയാല്‍ പിഴ ഈടാക്കുമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്. ഐഡി നഷ്ടമായാല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് ഓഫീസില്‍ ഉടന്‍ അറിയിക്കണമെന്നും. പുതിയ ഐഡി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.

നിര്‍ദേശങ്ങള്‍ കര്‍ശനം

നിര്‍ദേശങ്ങള്‍ കര്‍ശനം

രാജ്യത്തിനു പുറത്ത് വെച്ച് ഐഡി കാര്‍ഡ് നഷ്ടമായാല്‍ റിട്ടേണ്‍പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ തിരികെ ഖത്തറിലേക്ക് പ്രവേശിക്കാനാകു. എല്ലാ വിമാനകമ്പനികള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ ഐഡി നഷ്ടപെട്ട രാജ്യത്തെ അധികൃതര്‍ സാക്ഷ്യപെടുത്തിയ റിപ്പോര്‍ട്ട് താമസക്കാരന്റെ ഖത്തറിലെ പ്രതിനിധി വഴി അധികൃതര്‍ക്ക് സമര്‍പ്പിച്ചാല്‍ മാത്രമേ റിട്ടേണ്‍ പെര്‍മിറ്റ് ലഭിക്കൂ. ഇതുമായി രാജ്യത്ത് പ്രവേശിക്കുന്ന താമസക്കാരന്‍ പെര്‍മിറ്റ് എ്ക്സ്പാട്രിയേറ്റ്സ് അഫയേഴ്സ് വകുപ്പില്‍ സമര്‍പ്പിക്കുകയും വേണം.

ഐഡി നഷ്ടപ്പെട്ടാല്‍

ഐഡി നഷ്ടപ്പെട്ടാല്‍

രാജ്യത്തിന് അകത്തുവെച്ച് തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടമായാല്‍ ജോലി ചെയ്യുന്ന കമ്പനി മുഖാന്തിരമോ, നേരിട്ടോ പുതിയ ഐഡിക്കായി അപേക്ഷിക്കണം. പുതിയ ഐഡിക്കായി 200 റിയാല്‍ ഫീസും നല്‍കേണ്ടി വരും. കാര്‍ഡ് നഷ്ടപ്പെട്ട ഉടന്‍ തന്നെ എമിഗ്രേഷന്‍ ഓഫീസില്‍ വിവരമറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

പാസ്‌പോര്‍ട്ടില്‍ നിര്‍ണായക മാാറ്റം

പാസ്‌പോര്‍ട്ടില്‍ നിര്‍ണായക മാാറ്റം

ഖത്തറില്‍ കഴിയുന്ന വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ നിന്ന് വിസ പേജ് ക്യാന്‍സല്‍ ചെയ്തിരിക്കുകയാണെന്നും ഇപ്പോള്‍ ഐഡി കാര്‍ഡായി ഉപയോഗിക്കുന്നത് റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് ആണെന്നും ആഭ്യന്തര മന്ത്രാലയം ലോകരാഷ്ട്രങ്ങളെ അറിയിച്ചതായി ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ബിന്‍ അത്തിയ പറഞ്ഞു.

ഐഡി കാര്‍ഡ് പരിശോധന ഊര്‍ജ്ജിതം

ഐഡി കാര്‍ഡ് പരിശോധന ഊര്‍ജ്ജിതം

വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, എയര്‍ലൈന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഐഡി കാര്‍ഡ് പരിശോധിയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. യാത്രക്കാരന്റെ വിസാ കാലാവധി, സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി എയര്‍ലൈന്‍ അധികൃതര്‍ക്കും മറ്റും തിരിച്ചറിയുന്നതിന് വേണ്ടിയാണിത്.

English summary
Qatar: Home ministry directs expats to keep residential permit is mandatory. Ministry said in a statement and provide directions to World countries.
Please Wait while comments are loading...