കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍-താമസ നിയമ ലംഘനം; സൗദിയില്‍ രണ്ട് മാസത്തിനകം പിടിയിലായത് 3.6 ലക്ഷം പേര്‍

  • By Desk
Google Oneindia Malayalam News

ജിദ്ദ: സൗദിയില്‍ ഇഖാമ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കം പോലിസ് പിടികൂടിയത് 3,61,370 പേരെ. ഇവര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങള്‍ നല്‍കിയ 745 വിദേശികളെയും 122 സൗദികളെയും സുരക്ഷാ വകുപ്പുകള്‍ പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചതിനെ തുടര്‍ന്ന് നവംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ നടത്തിയ റെയ്ഡുകളിലും പരിശോധനകളിലുമാണ് ഇത്രയും പേര്‍ പിടിയിലായത്.

11 മണിക്കൂർ നീണ്ട കൂടിക്കാഴ്ച, ആണവ പരീക്ഷണം യുഎസിനെ പ്രതിരോധിക്കാൻ, തുറന്ന് പറഞ്ഞ് ഉത്തരകൊറിയ
ഇവരില്‍ 2,17,797 പേര്‍ ഇഖാമ നിയമ ലംഘകരും 1,02,708 പേര്‍ തൊഴില്‍ നിയമലംഘകരും 40,865 പേര്‍ അനധികൃതമായി സൗദിയിലേക്ക് കടക്കാനോ സൗദിയില്‍ നിന്ന് രക്ഷപ്പെടാനോ ശ്രമിച്ചവരുമാണ്. ഇക്കാലയളവില്‍ അനധികൃത രീതിയില്‍ അതിര്‍ത്തി വഴി സൗദിയില്‍നിന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച 262 പേരും സഊദിയിലേക്ക് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 4,758 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നുഴഞ്ഞുകയറ്റക്കാരില്‍ 76 ശതമാനം പേര്‍ യെമനികളും ഇരുപത്തിരണ്ടു ശതമാനം പേര്‍ എത്യോപ്യക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരില്‍ 4,741 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 78,135 ഇഖാമ, തൊഴില്‍ നിയമലംഘകരെ ഇതിനകം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

arrest

2,528 വനിതകളും 12,340 പുരുഷന്മാരും അടക്കം 14,868 നിയമലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. 57,440 നിയമലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകള്‍ക്ക് 49,190 പേരെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറി. 58,076 പേരുടെ യാത്രാ രേഖകള്‍ക്കായി എംബസികള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരായ പരിശോധന വരുംദിനങ്ങളില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ആഭ്യന്തരം, തൊഴില്‍, സാമൂഹിക വികസനം, വാണിജ്യം, നിക്ഷേപം തുടങ്ങിയ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പോലിസ് നിയമലംഘകര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് 29 നായിരുന്നു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് യൊതൊരു പിഴയും ശിക്ഷാ നടപടികളുമില്ലാതെ രാജ്യം വിടുന്നതിനു മൂന്നു മാസത്തെ പൊതുമാപ്പ് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. ജൂ 25ന് ഒരുമാസം കൂടി കാലാവധി നീട്ടി നല്‍കി. എന്നാല്‍ ഇന്ത്യ, പാകിസ്താന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ എംബസി അധികൃതര്‍ സൗദി തൊഴില്‍, ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ പൊതുമാപ്പ് വീണ്ടും നീട്ടി നല്‍കുകയായിരുു. 572,000 പേര്‍ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി സൗദി അധികൃതര്‍ വ്യക്തമാക്കി.

English summary
A total of 361,370 people have been arrested in the Kingdom during the past two months for violations of labor and immigration laws and the Public Security authority warned on Tuesday that it would continue its operations in the coming days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X