പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്ന നാലംഗ സംഘം പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മോഷ്ടിച്ച് മറിച്ചുവില്‍ക്കുന്ന നാലംഗസംഘത്തെ ഷാര്‍ജ പോലിസ് അറസ്റ്റ് ചെയ്തു. അറബികളും ഏഷ്യക്കാരും ഉള്‍പ്പെടുന്നതാണ് സംഘം. ഷാര്‍ജയിലെ അല്‍ മജാസ്, അന്നഹ്ദ, അല്‍ തആവുന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ നഷ്ടപ്പെട്ടതായി ഉടമകള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം അറസ്റ്റിലായത്. വീട്ടുമുറ്റങ്ങളിലും മറ്റും പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് കാണാതായവയില്‍ ഏറെയും.

വാഹനമോഷണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തിന് ഷാര്‍ജ പോലിസ് രൂപം നല്‍കുകയായിരുന്നു. ഏറെ നാളത്തെ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ സംഘത്തെക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നത്. ഇവരുടെ താമസ സ്ഥലം വളഞ്ഞ ഷാര്‍ജ പോലിസ് വീട്ടിനകത്ത് കയറി ഇവരെ പിടികൂടുകയായിരുന്നു. കുറേക്കാലം നിരീക്ഷിച്ച ശേഷം അതിവിദഗ്ധമായാണ് ഇവര്‍ വിലപിടിപ്പുള്ള കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മോഷ്ടിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് പോലിസിന് മനസ്സിലായി. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.

ദുബായില്‍ യുവതി സൗദി യുവാവിനെ വശീകരിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയി; പിന്നീട് സംഭവിച്ചത്!

thief10

രാഹുൽ ഗാന്ധിക്ക് ശനി തുടങ്ങി, മനസാക്ഷിസൂക്ഷിപ്പുകാരനും ബിജെപിയിലേക്ക്, കാരണം രാഹുൽ തന്നെ

ദീര്‍ഘകാലമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളാണ് തങ്ങള്‍ സാധാരണഗതിയില്‍ മോഷ്ടിക്കാറെന്ന് പ്രതികള്‍ പറഞ്ഞു. അത്തരം കാറുകള്‍ അപ്രത്യക്ഷമായ കാര്യം പെട്ടെന്ന് ഉടമയുടെ ശ്രദ്ധിയല്‍പ്പെടില്ല എന്നതിനാലാണിത്. പരിസരങ്ങളില്‍ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവ മോഷ്ടിക്കാറ്. സംഘത്തിലൊരാളുടെ ട്രക്കിലേക്ക് ക്രെയിന്‍ ഉപയോഗിച്ച് വാഹനം കയറ്റിയ ശേഷം വ്യാജ താക്കോല്‍ നിര്‍മിക്കുന്ന സ്ഥലത്തെത്തിക്കുകയാണ് പതിവ്. ഇവിടെ നിന്ന് യോജിച്ച താക്കോല്‍ ഉണ്ടാക്കിയ ശേഷം കാറിന്റെ നമ്പര്‍ പ്ലേറ്റിലും ചേസിസ് നമ്പറിലും മാറ്റങ്ങള്‍ വരുത്തി ദൂരെ എവിടെയെങ്കിലുമെത്തിച്ച് വില്‍പ്പന നടത്തും. ചില വാഹനങ്ങളുടെ ഭാഗങ്ങള്‍ അഴിച്ചുമാറ്റി അവയുടെ സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്‍പ്പന നടത്തിയതായും സംഘാംഗങ്ങള്‍ പോലിസിനോട് പറഞ്ഞു.

English summary
he Sharjah Police have arrested a four-member gang of Arabs and Asians who recently carried out a series of car thefts in various parts of Sharjah

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്