കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: കുപ്പിവെള്ളത്തില്‍ ബാക്ടീരിയ, വെള്ളക്കമ്പനി ദുബായിലുള്ളത്!!!

  • By Sandra
Google Oneindia Malayalam News

ദുബായ്: കുപ്പിവെള്ളത്തില്‍ ബാക്ടീരിയയെ കണ്ടെത്തിയെന്ന സോഷ്യല്‍ മീഡിയ വാദങ്ങള്‍ ദുബായ് മാധ്യമങ്ങള്‍ പൊളിച്ചടുക്കി. ദുബായില്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തുന്ന കുപ്പിവെള്ളത്തില്‍ നിന്ന് ബാക്ടീരിയയെ കണ്ടെത്തിയെന്നായിരിന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍. പിന്നീട് ദുബായ് സര്‍ക്കാര്‍ തന്നെയാണ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്. യുഎഇയിലെ മായ് ദുബായ് എന്ന കമ്പനിയുടെ ഉല്‍പ്പന്നത്തിലല്ല ബാക്ടീരിയയെ കണ്ടെത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 മരുന്നടിച്ച് 'പോലീസ്' പിടിച്ചത് 120 പേരെ, ഉത്തേജകമരുന്ന് വിവാദം കൊഴുക്കുന്നു!!! മരുന്നടിച്ച് 'പോലീസ്' പിടിച്ചത് 120 പേരെ, ഉത്തേജകമരുന്ന് വിവാദം കൊഴുക്കുന്നു!!!

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് 'മായ് ദുബായ്' എന്ന കമ്പനിയുമായി ബന്ധമില്ലെന്ന് ദുബായ് മീഡിയ ഔദ്ധ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരമുള്ള കമ്പനിക്കെതിരെ വിപണിയിലെ എതിരാളികള്‍ നടത്തിയ അപവാദപ്രചരണമാണെന്നും ദുബായ് മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഔദ്ധ്യോഗിക പ്രസ്താവനയില്‍ ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞ് രംഗത്തെത്തിയ കമ്പനി ഗുണമേന്മയില്‍ ലോകനിലവാരത്തിനൊപ്പമാണ് നില്‍ക്കുന്നതെന്നും വ്യക്തമാക്കി.

water

അജ്മാനില്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്തുന്ന ആബെ ദുബായ് എന്ന കമ്പനിക്കെതിരെ വന്ന ആരോപണങ്ങളാണ് മായ് ദുബായിക്കെതിരെ എന്ന പേരില്‍ പ്രചരിച്ചത്. സംഭവത്തോടെ ഒമാന്‍ വിപണിയില്‍ നിന്ന് ആബെ ദുബായിയുടെ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു.

English summary
Social media rumours on bacteria found in bottled drinking water produced in Dubai.Comapany Dubai governmet authority denied allegations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X