ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന രണ്ടംഗ സംഘം പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

റാസല്‍ ഖൈമ: ജ്വല്ലറിയില്‍ കവര്‍ച്ച നടത്തി സ്വര്‍ണവും പണവും കവര്‍ന്ന രണ്ടു ആഫ്രിക്കന്‍ വംശജരെ മണിക്കൂറൂകള്‍ക്കകം റാസല്‍ഖൈമ പൊലീസ് പിടികൂടി. റാസല്‍ ഖൈമയിലെ അല്‍ നഖീലില്‍ പ്രവര്‍ത്തിച്ചിരുന്ന ജ്വല്ലറിയില്‍ നിന്നും ഏഴ് ലക്ഷം ദിര്‍ഹം വിലവരുന്ന ആഭരണങ്ങളും അരലക്ഷം ദിര്‍ഹമുമാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്.

ജ്വല്ലറിയുടെ മുന്‍വാതില്‍ തകര്‍ത്തശേഷമാണ് പ്രതികള്‍ അകത്തു കയറിയതെന്നു റാസല്‍ ഖൈമ പോലിസിലെ സിഐഡി തലവന്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മുന്‍കിസ് അറിയിച്ചു. വ്യാഴാവ്ച അര്‍ധരാത്രിയായിരുന്നു സുരക്ഷാ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. രണ്ടുപേരില്‍ ഒരാള്‍ വാത്ില്‍ പൊളിച്ച് അകത്തുകടക്കുകയും മറ്റൊരാള്‍ പോലിസോ മറ്റോ വരുന്നുണ്ടോ എന്ന് നോക്കാന്‍ പുറത്ത് കാവല്‍നില്‍ക്കുകയുമായിരുന്നു. ജ്വല്ലറിക്കകത്ത് ഡിസ്‌പ്ലേയ്ക്കായി വച്ച സ്വര്‍ണാഭരണങ്ങളാണ് മോഷ്ടാക്കള്‍ കൈക്കലാക്കിയത്. ഡിസ്‌പ്ലേ അലമാരുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷമായിരുന്നു ഇത്.

arrest

മോഷ്ടാക്കള്‍ ജ്വല്ലറിക്കകത്ത് കയറിയ ഉടന്‍ വിവരം കിട്ടിയ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും അവര്‍ രണ്ടു വിഭാഗമായി തിരിഞ്ഞ് പ്രതികളെ കുടുക്കാനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു. സമീപ എമിറേറ്റില്‍ നിന്നുമെത്തിയവരാണ് കവര്‍ച്ച നടത്തിയതെന്ന സൂചനയുടെ അടിസ്ഥാന മണിക്കൂറിനകം തന്നെ രണ്ടുപേരെയും അറസ്റ്റ് ചെയ്യാനും മോഷണമുതല്‍ വീണ്ടെടുക്കാനും സാധിച്ചതായി പോലിസ് തലവന്‍ അറിയിച്ചു. ആദ്യം അറസ്റ്റിലായ ആളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത്തെയാളെ റാസല്‍ ഖൈമയില്‍ വച്ചുതന്നെയാണ് പോലിസ് അറസ്റ്റു ചെയ്തത്.

ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിന് സ്ഥാപനമുടമകള്‍ ശ്രദ്ധിക്കണമെന്ന് ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മുന്‍കിസ് പറഞ്ഞു. പ്രവൃത്തി സമയം കഴിഞ്ഞാല്‍ കൂടുതല്‍ തുക സ്ഥാപനങ്ങളില്‍ വയ്ക്കുന്നതും ഉചിതമല്ല. പ്രവേശന വാതിലുകള്‍ക്ക് ഭദ്രതയും ഉറപ്പുമില്ലാത്തതാണ് കവര്‍ച്ചക്കാര്‍ക്ക് സഹായകമാക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജിഡിപി കണക്കുകള്‍ വ്യാജം; കേന്ദ്രത്തെ വെട്ടിലാക്കി സുബ്രഹ്മണ്യന്‍ സ്വാമി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ras Al Khaimah Police on Sunday arrested two men suspected to be involved in robbery on Jewellery shop in Al Nakheel area in Ras Al Khaimah, Police said on Sunday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്