കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലേക്ക് മടങ്ങാൻ റെസിഡന്റ് വിസ ഉടമകൾ: അനിശ്ചിതത്വം തുടരുന്നു.. എത്തിഹാദിലേക്ക് അന്വേഷണം പെരുകുന്നു.

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസിന്റെ തരംഗത്തിന്റെ വരവോടെ അവധിയ്ക്ക് സ്വദേശത്തേക്ക് പോയ യുഎഇ താമസക്കാരും ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യയിൽ നിന്ന് യുഎയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കിയതാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ വിമാന സർവീസ് പുനരാരംഭിക്കുന്നതിലുള്ള അനിശ്ചിതത്വം കാരണം യുഎഇയിലേക്ക് തിരിച്ചുപോകുന്നതിനായുള്ള ടിക്കറ്റ് ബുക്കിംഗിന് അധികാരികളിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.

കെ.എം മാണി അഴിമതിക്കാരനെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്; വിവാദത്തിൽ പ്രതികരണവുമായി ജോസ് കെ.മാണികെ.എം മാണി അഴിമതിക്കാരനെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്; വിവാദത്തിൽ പ്രതികരണവുമായി ജോസ് കെ.മാണി

1


ജൂലൈ 15 ന് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചിട്ടുണ്ട്. അബുദാബിയുടെ ഇത്തിഹാദ് ജൂലൈ 21 ന് ആ രാജ്യത്ത് നിന്ന് സർവ്വീസ് പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
എന്നിരുന്നാലും, ഇടക്കിടെ തിയ്യതികളിൽ മാറ്റങ്ങൾ വരുത്തുന്നത് തന്നെ മടക്കയാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ യുഎഇ താമസക്കാർക്കുള്ള ആശങ്ക ഇപ്പോഴും തുടരുകയാണ്.

2


കൊവിഡ് വ്യാപനത്തിന് ശമനം വന്നതോടെ "അതിർത്തി ആദ്യമായി തുറന്നപ്പോൾ ആളുകൾ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇപ്പോൾ പുതിയ തീയതികൾ നൽകിയിരിക്കുന്നതിനാൽ ടിക്കറ്റ് ബുക്കിംഗിന് ഔദ്യോഗിക സ്ഥിരീകരണം വരാൻ കാത്തിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ളവർ. അതേ സമയം യാത്രാനിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള ഗോൾഡൻ വിസ ഉടമകളാണ് ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെന്നാണ് ദുബായ് ആസ്ഥാനമായുള്ള ട്രാവൽ ഏജൻസി യു ട്രാവലിന്റെ വക്താവിൽ നിന്നുള്ള പ്രതികരണം.

4

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾ ജൂൺ 23 ന് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് ഇത് ജൂലൈ 6 ലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ഇന്ത്യയിൽ പെട്ടെന്ന് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സർവീസ് ആരംഭിക്കുന്നത് വിമാന കമ്പനികൾ നീട്ടിയത്. ഇന്ത്യയിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് വിമാനസർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി ട്രാവൽ ഏജൻസികളെ സമീപിക്കുന്നത്.

4

യാത്രക്കാരുടെ അന്വേഷണങ്ങൾ വർധിച്ചതോടെ യാത്ര ചെയ്യാൻ 48 മണിക്കൂറുള്ളപ്പോൾ മാത്രം വിളിച്ചാൽ മതിയെന്നാണ് യുഎഇ വിമാന കമ്പനി എത്തിഹാദ് എയർലൈൻസ് യാത്രക്കാർക്ക് നൽകിയിട്ടുള്ള നിർദേശം. നിരവധി ഫോൺകോളുകൾ വരാൻ തുടങ്ങിയതോടെയാണ് ഇത്തരത്തിലൊരു നിർദേശം. കൂടുതൽ അന്വേഷണങ്ങൾ വരുന്നതിനാൽ എല്ലാവർക്കും മറുപടി നൽകാൻ ജീവനക്കാർക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്നും കമ്പനി വ്യക്തമാക്കി.

Recommended Video

cmsvideo
WHO's warning about delta plus virus
5

പല രാജ്യങ്ങളിലും കൊവിഡ് മൂലമുള്ള ഗതാഗത നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളതനാൽ ഷെഡ്യൂളുകളിലും നിരന്തരം മാറ്റങ്ങൾ വരുന്നുണ്ട്. കൊവിഡ് വ്യാപനത്തോടെ ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാന സർവീസ് യുഎഇ നിർത്തലാക്കിയിരുന്നു. എത്തിഹാദിന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും ഇൻബോക്സിലും ഇത്തരത്തിലുള്ള അന്വേഷണങ്ങൾ വർധിച്ചിട്ടുണ്ട്. യുഎഇയിലേക്ക് മടങ്ങാൻ കഴിയാതെ യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവരാണ് അന്വേഷകരിൽ ഭൂരിഭാഗവും. യുഎഇയിൽ ജോലി ചെയ്യുന്നവരോ കുടുംബത്തിനൊപ്പം താമസിക്കാൻ രാജ്യത്തേക്ക് മടങ്ങാനിരിക്കുന്നവരാണ് ഇതിൽ നല്ലൊരു ശതമാനവും.

English summary
UAE residents stranded in India wait for 'official confirmation' to book return flights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X