യുഎഇയിലെ വയലും വീടും ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കാർഷികോത്സവം നടത്തി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: വയലും വീടും ഫേസ്ബുക്ക് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2 മുതൽ ദുബായ് ഖിസൈസ് ഗൾഫ് മോഡൽ സ്കൂളിൽ നടന്ന പരിപാടിയിൽ യുഎഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ നിരവധി പേർ പങ്കെടുത്തു. ഗൾഫ് മോഡൽ സ്കൂൾ ചെയർമാൻ അഡ്വ.നജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ദുബായ് നഗരസഭ ഭക്ഷ്യ സുരക്ഷ വകുപ്പിലെ ഭക്ഷ്യ പഠന - ആസൂത്രണ വിദഗ്ധൻ ബോബി കൃഷ്ണ മുഖ്യാതിഥിയായി പങ്കെടുത്തു.

dubai

ദിലീപ് പണി തുടങ്ങി, പോലീസിനെ ഞെട്ടിച്ച് അപ്രതീക്ഷിത നീക്കം! ഒന്നാം പ്രതിയാക്കാൻ ഗൂഢാലോചനയെന്ന് പരാതി

തൃശൂർ എസ് എൻ പുരം കൃഷി ഓഫീസർ എൻ കെ തങ്കരാജ് ചടങ്ങിൽ ക്യഷിയെ സ്നേഹിക്കേണ്ടതിന്റെ പ്രസക്തിയെ കുറിച്ച് ക്ലാസ് എടുത്തു. കാർഷിക പ്രദർശനത്തിൽ അക്വാപോണിക്സ് , ഹൈഡ്രോപോണിക്സ്, ടവർഗാർഡൻ ,തിരിനന എന്നീ കൃഷി രീതികൾ പരിചയപ്പെടുത്തുകയും ചെയ്തു. യു എ യിലെ മികച്ച കർഷകർക്കുള്ള ക്യാഷ് അവാർഡും ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു.

30 പുരുഷന്‍മാര്‍ ദിവസവും വരും; 16 വയസിനിടെ പീഡിപ്പിച്ചത് 43200 പേര്‍, ഞെട്ടുന്ന വെളിപ്പെടുത്തല്‍

English summary
uae 'vayalum veedum' facebook group celeberate 'karshikolsavam'
Please Wait while comments are loading...