കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മനിലെ ഫ്ളാറ്റില്‍ ചെന്നായയെ വളര്‍ത്തുന്ന യുവാവ്, ഭീതിയോടെ താമസക്കാര്‍

  • By ജാനകി
Google Oneindia Malayalam News

അജ്മന്‍: മകളോടൊപ്പം സ്വന്തം അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയ യുവതി ഞെട്ടി. ലിഫ്റ്റ് തുറന്നപ്പോള്‍ അതിനുള്ളില്‍ ഒരു ചെന്നായയും മനുഷ്യനും. പേടിച്ചരണ്ട യുവതി അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകളെ വിവരം അറിയിച്ചു. ഈ ചെന്നായയും അതിന്റെ ഉടമയായ യുവാവും താമസക്കാര്‍ക്ക് ഭീഷണിയായിട്ട് നാളുകളേറെയായി.

ഈ 'ചെന്നായ മനുഷ്യനെ' ഇതുവരേയും പുറത്താക്കാന്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ തയ്യാറായിട്ടില്ല. പലതവണയാണ് ഇവിടത്തെ താമസക്കാര്‍ തങ്ങള്‍ ചെന്നായ പേടിയിലാണെന്ന വിവരം കമ്പനി ഉടമകളെ അറിയിച്ചത്. കുട്ടികള്‍ ഉള്‍പ്പടെ ഒട്ടേറെപ്പോര്‍ താമസിയ്ക്കുന്ന സ്ഥലത്ത് വന്യ മൃഗങ്ങളെ ഇങ്ങനെ വളര്‍ത്തുന്നത് ഏറെ ഭീതിയുളവാക്കുന്നുവെന്ന് താമസക്കാര്‍ പറയുന്നു.

ചെന്നായ മാത്രമല്ല നല്ല ഒന്നാതരം പട്ടികളേയും ഇവിടത്തെ താമസക്കാര്‍ ഇണക്കി വളര്‍ത്തുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഭീതിയാവുകയാണ് ഇവിടത്തെ വളര്‍ത്തുമൃഗങ്ങള്‍...

പേടിയ്ക്കില്ലേ

പേടിയ്ക്കില്ലേ

ഒറ്റയ്‌ക്കൊരു ലിഫ്റ്റില്‍ കയറുമ്പോള്‍ ചെന്നായയേയും കൊണ്ട് ആരെങ്കിലും നിന്നാല്‍ എപ്പോള്‍ പേടിച്ചെന്ന് ചോദിച്ചാല്‍ മതി

ചെന്നായ മാത്രമല്ല

ചെന്നായ മാത്രമല്ല

ചെന്നായ മാത്രമല്ല പട്ടികളും ഈ അപ്പാര്‍ട്ട്‌മെന്റിലെ വില്ലന്‍മാര്‍ തന്നെയാണ്

പേടിയിലാണ്

പേടിയിലാണ്

താമസ സ്ഥലത്ത് ചെന്നായയെ മുതല്‍ പട്ടികളെ വരെ കാണേണ്ടി വരുന്നതിനാല്‍ കുട്ടികളും പേടിയിലാണ്

മുന്‍സിപ്പാലിറ്റി

മുന്‍സിപ്പാലിറ്റി

വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നതിന് അജ്മന്‍ മുന്‍സിപ്പാലിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10000 ദിര്‍ഹമാണ് നിയമലംഘകര്‍ക്ക് പിഴ.

അറിയിക്കാം

അറിയിക്കാം

ഇത്തരം നിയമലംഘനങ്ങള്‍ നിങ്ങളുടെ താമസ സ്ഥലത്തും നടന്നാല്‍ 80026 എന്ന നമ്പരില്‍ വിളിച്ച് വിവരം പറയാം.

English summary
Woman with child finds 'wolf' in Ajman building lift.Authorities ask residents to report offences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X