കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ ജോലിയ്ക്ക് കയറുമ്പോള്‍ കമ്പനി മേലുദ്യോഗസ്ഥരോട് പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍

  • By Neethu
Google Oneindia Malayalam News

ജോലിയില്‍ തുടക്കക്കാരനായി കയറാനാണ് കൂടുതല്‍ പ്രയാസം. പഠനം പൂര്‍ത്തീകരിച്ച് തന്റെ കഴിവുകള്‍ തെളിയിക്കാന്‍ ഒരു പ്ലാറ്റ്‌ഫോം ലഭിക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ. മാത്രമല്ല പ്രവൃത്തി പരിചയമുള്ളവരെ മാത്രം ജോലിയ്ക്ക് എടുക്കുന്ന പ്രവണത തരണം ചെയ്ത് കമ്പനിയില്‍ നിങ്ങള്‍ ജോലിയ്ക്ക് കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്.

പണം മുടക്കി കമ്പനിയിലേക്ക് ഒരു ജീവനക്കാരെ എടുക്കുമ്പോള്‍ കമ്പനി ഉടമകള്‍ അവര്‍ക്ക് അനുയോജ്യമായ ജീവനക്കാരന്‍ തന്നെയാണോ എന്ന് പലതവണ ആവര്‍ത്തിച്ച് ചിന്തിച്ചതിന് ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കൂ. ജോലിയ്ക്ക് വേണ്ടി സ്വന്തം വ്യക്തിത്വത്തെ വിലയ്ക്ക് കൊടുക്കുന്നതിലും നല്ലത് വ്യക്തിത്വമുള്ള വ്യക്തിയായി പ്രവൃത്തിക്കുന്നതല്ലേ, അതിനാല്‍ നിങ്ങള്‍ പറയാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങള്‍ അറിയൂ...

ഓഫര്‍ ലെറ്റര്‍ കിട്ടിയപ്പോള്‍ ഞാന്‍ അമ്പരന്നു പോയി

ഓഫര്‍ ലെറ്റര്‍ കിട്ടിയപ്പോള്‍ ഞാന്‍ അമ്പരന്നു പോയി


കമ്പനിയുടെ ഓഫര്‍ ലെറ്റര്‍ കിട്ടിയപ്പോള്‍ നിങ്ങള്‍ അമ്പരന്നു പോയി എന്നു പറയുമ്പോള്‍ നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ക്ക് വിശ്വാസം ഇല്ലെന്നായിരുന്നു തെളിയിക്കുന്നത്. ഇന്റര്‍വ്യൂ സമയത്ത് നിങ്ങളുടെ സാലറിയെക്കുറിച്ച് വ്യക്തമായി സംസാരിച്ചിരുന്നില്ല എങ്കില്‍ ഇത് സാലറി പാക്കേജിനെ പോലും ബാധിക്കും.

നിങ്ങള്‍ നല്‍കുന്ന സാലറിയ്ക്ക് എന്റെ കഴിവിനെ അളക്കാന്‍ സാധിക്കില്ല

നിങ്ങള്‍ നല്‍കുന്ന സാലറിയ്ക്ക് എന്റെ കഴിവിനെ അളക്കാന്‍ സാധിക്കില്ല


പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനിയില്‍ ജോലിയ ചെയ്യുന്നതും ഇത് വരെ പ്രവൃത്തി പരിചയം ഇല്ലാത്ത വ്യക്തി ആദ്യമായി ജോലിയ്ക്ക് കയറുന്നതും ഒരു പോലെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. അതുക്കൊണ്ട് കമ്പിനി നല്‍കുന്ന സാലറിയില്‍ സംതൃപ്തി ഇല്ലെങ്കില്‍ തുറന്നു പറയാന്‍ തയ്യാറാകണം. നല്‍കുന്ന സാലറിയേക്കാള്‍ കഴിവ് തനിക്കുണ്ട് എന്ന് കാണിക്കരുത്.

ഞാന്‍ കഠിനാധ്വാനിയാണ്, എന്ത് ജോലിയും ചെയ്യാന്‍ സാധിക്കും

ഞാന്‍ കഠിനാധ്വാനിയാണ്, എന്ത് ജോലിയും ചെയ്യാന്‍ സാധിക്കും


ഞാന്‍ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് എന്തു ജോലിയും എനിക്ക് ചെയ്യാന്‍ സാധിക്കും എന്ന് പറയുന്നതിലൂടെ നിങ്ങളുടെ സെല്‍ഫ് റെസ്‌പെക്ട് ആണ് ഇല്ലാതാക്കുന്നത്. കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി പ്രവര്‍ത്തിക്കുക മാത്രം ചെയ്യുക.

ആദ്യമായി ലഭിച്ച ശമ്പളത്തിന്റെ കണക്ക് സൂചിപ്പിക്കരുത്

ആദ്യമായി ലഭിച്ച ശമ്പളത്തിന്റെ കണക്ക് സൂചിപ്പിക്കരുത്


തുടക്കത്തില്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അത് പുതിയ സ്ഥാപനത്തില്‍ സൂചിപ്പിക്കേണ്ട കാര്യം ഇല്ല. അത് നിങ്ങളുടെ പുതിയ കമ്പനിയിലെ ശമ്പളത്തെ കുറയ്ക്കാനോ കൂട്ടാനോ സഹായിക്കില്ല.

ഞാന്‍ ചോദിച്ച ശമ്പളം തരൂ, ജോലി ചെയ്തിലെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വഴക്കു പറയാം.

ഞാന്‍ ചോദിച്ച ശമ്പളം തരൂ, ജോലി ചെയ്തിലെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വഴക്കു പറയാം.


ചോദിച്ച ശമ്പളം തരൂ, ആറ് മാസം എന്റെ ജോലി നിരീക്ഷിച്ചതിന് ശേഷം എന്റെ കഴിവ് തെളിയിക്കാന്‍ എനിക്ക് സാധിച്ചില്ലെങ്കില്‍ എന്നെ നിങ്ങള്‍ക്ക് വഴക്ക് പറയാം, എന്നിങ്ങനെയുള്ള ആത്മവിശ്വാസം കാണിക്കുന്ന വാക്കുകള്‍ പറയാതിരിക്കുക.

English summary
When entrepreneurs decide to expand their team, they spend an enormous amount of time haggling to ensure they get the best talent onboard through the best possible deal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X