
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, ബസ്സുടമയോട് ഡ്രൈവര്‍ പ്രതികാരം ചെയ്തത് ഇങ്ങനെ
ഭോപ്പാല്‍: തലതെറിച്ച ജീവനക്കാരുണ്ടെങ്കില്‍ എന്ത് ചെയ്യും. നമുക്ക് എന്നും ബുദ്ധിമുട്ടുകളായിരിക്കും അല്ലേ. പ്രത്യേകിച്ച് അതൊരു ബസ്സിലാണെങ്കില്‍ എന്ത് ചെയ്യും. പ്രശ്‌നങ്ങള്‍ നിത്യേന വരുന്നൊരു ഫാക്ടറിയായും അത് മാറും. ഒരു ബസ്സുടമ തന്റെ ജീവനക്കാരനെ പറഞ്ഞ് വിട്ടതിനെ തുടര്‍ന്ന് നേരിടേണ്ടി വന്ന പ്രതികാരമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇയാള്‍ ബസ്സില്‍ ചെയ്ത് വെച്ച കാര്യങ്ങള്‍ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലാണ് ഇങ്ങനൊരു സംഭവം നടന്നിരിക്കുന്നത്. ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടതാണ് ഇയാളുടെ പ്രകോപനത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

ഈ ചിത്രത്തിലൊരു വരനും വധുവുമുണ്ട്; ഇവരുടെ വിവാഹ മോതിരം കാണാനില്ല, 9 സെക്കന്‍ഡില്‍ കണ്ടെത്തണം
മധ്യപ്രദേശിലെ സത്‌നയില്‍ നിന്നുള്ളതാണ് ഈ പ്രതികാര കഥ. സതീഷ് സുഖേജ എന്നയാള്‍ ഒരുപാട് ബസ്സുകളുടെ ഉടമയാണ്. ഇയാള്‍ ഇതിന്റെ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇയാള്‍ കഴിഞ്ഞദിവസം സല്‍മാന്‍ ഖാന്‍ എന്നിവരൊരു ഡ്രൈവറെ പുറത്താക്കിയിരുന്നു. എന്നാല്‍ പുറത്താക്കിയ മുതലാളിയോട് ഇയാള്‍ക്ക് പ്രതികാരം ചെയ്യണമെന്നായിരുന്നു. എന്നാല്‍ ആ പ്രതികാരം ആരും ചെയ്യാത്ത രീതിയിലുള്ളതായിരുന്നു. അതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇനി നീ പഠിക്കേണ്ട; മകളുടെ പെരുമാറ്റം മോശമായപ്പോള്‍ പിതാവ് നല്‍കിയത് വിചിത്രമായ ശിക്ഷ
ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് ഈ ബസ്സിന്റെ ഇലക്ട്രോണിക് ഡിസ്‌പ്ലേ സല്‍മാന്‍ ഖാന്‍ ഹാക്ക് ചെയ്തു. ബസ്സിന്റെ മുന്നില്‍ വെക്കുന്ന ബോര്‍ഡാണിത്. പിന്നെ കേട്ടാല്‍ അറയ്ക്കുന്ന തെറിവാക്കുകള്‍ ഇതില്‍ എഴുതി പിടിപ്പിക്കുകയായിരുന്നു. മുതലാളിയെ കുറിച്ചുള്ളതായിരുന്നു ഇതിലെ തെറിവാക്കുകള്‍. ബസ് സ്റ്റാന്‍ഡില്‍ വന്നവരെല്ലാം ഈ ബോര്‍ഡ് കണ്ട് അമ്പരന്ന് പോയി. പറയാന്‍ പോലും പറ്റാത്ത തെറിവാക്കുകളാണ് ഇയാള്‍ ഉപയോഗിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യുവാവിനെ വിമര്‍ശിക്കുന്നവര്‍ ധാരാളമാണ്.

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
ഈ ബസ് സത്‌നയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് ഈ തെറി വാക്കുകള്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ തെളിഞ്ഞ് വന്നത്. ഇതിന്റെ വീഡിയോ ചില യാത്രക്കാര്‍ എടുത്തിട്ടുണ്ട്. ഇവരാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. അതേസമയം ബസ്സുടമ അനില്‍ പഥക് സംഭവത്തില്‍ പരാതി നല്‍കി. ബസ്സിന്റെ ഡിസ്‌പ്ലേയുടെ പാസ് വേര്‍ഡ് സല്‍മാന്‍ ഖാന് മാത്രമാണ് ഉണ്ടായിരുന്നത്. ആറ് മാസം മുമ്പാണ് സല്‍മാന്‍ ഖാന്‍ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതെന്ന് പോലീസ് പറഞ്ഞു.