
വൃദ്ധയ്ക്ക് നേരെ കങ്കാരുവിന്റെ ആക്രമണം: വളര്‍ത്തുനായ ചെയ്തത് കണ്ടോ; വൈറലായി സംഭവം
കാന്‍ബറ: ഒരു ഓസ്‌ട്രേലിയക്കാരിക്ക് നേരെ കങ്കാരുവിന്റെ അപ്രതീക്ഷിത ആക്രമണം. എന്നാല്‍ ഇവരെ രക്ഷിച്ചത് വളര്‍ത്തുനായയുടെ ഇടപെടല്‍. ഓസ്‌ട്രേലിയയിലെ ആല്‍ബറിയില്‍ നിന്നുള്ള പാം ബാള്‍ഡ് വിന്നിനാണ് അത്ഭുകരമായ അനുഭവം പറയാനുള്ളത്. ഇവരുടെ ജീവന്‍ രക്ഷിച്ചത് വളര്‍ത്തുനായയ റോട് വീലറാണ്.
71കാരിയായ പാമിനെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് കങ്കാരു ആക്രമിച്ചത്. ഒരിക്കല്‍ പോലും ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ല ഇക്കാര്യം. എന്നാല്‍ വളര്‍ത്തുനായയുടെ ധീരതയും, യജമാനനോടുള്ള ഇഷ്ടവും ഇതില്‍ പ്രകടമായി കണ്ടിരിക്കുകയാണ്. വളര്‍ത്തുനായ ഹീറോയാണെന്ന് പറയുന്നവരാണ് കൂടുതല്‍. വിശദമായ വിവരങ്ങളിലേക്ക്....

ഈ ചിത്രത്തിലൊരു വരനും വധുവുമുണ്ട്; ഇവരുടെ വിവാഹ മോതിരം കാണാനില്ല, 9 സെക്കന്‍ഡില്‍ കണ്ടെത്തണം
സ്വന്തം നായയുടെ സ്‌നേഹം കണ്ട് പാമിന്റെ കണ്ണ് നിറഞ്ഞിരിക്കുകയാണ്. അതേസമയം കങ്കാരുവിന്റെ ആക്രമണത്തില്‍ ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നെയില്‍ കാന്‍ ഹില്ലിലൂടെയുള്ള നടത്തത്തിനിടെയാണ് കങ്കാരു ഓടിയെത്തി പാമിനെ നിലത്തേക്ക് ഇടിച്ചിട്ടത്. ഇവരുടെ കൈയ്യിനാണ് മുറിവേറ്റത്. ഇതിന് തുന്നലുകള്‍ വേണ്ടി വന്നു. എന്നാല്‍ സംഭവത്തിന്റെ അപകടം ഇവരുടെ നായ മനസ്സിലാക്കിയിരുന്നു. കങ്കാരുവിനെ നേരിടാനായി റോഡ് വീലര്‍ ഓടിയെത്തുകയായിരുന്നു. കങ്കാരു ഈ നായ ഓടിക്കുകയായിരുന്നു.

ഇനി നീ പഠിക്കേണ്ട; മകളുടെ പെരുമാറ്റം മോശമായപ്പോള്‍ പിതാവ് നല്‍കിയത് വിചിത്രമായ ശിക്ഷ
എല്ലാ കരുത്തും ഉപയോഗിച്ചാണ് ഈ നായ കങ്കാരുവിനെ തുരത്തിയോടിച്ചത്. 45 മിനുട്ടോളമാണ് തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായ അപകടകാരിയായ കങ്കാരുവിനോട് ഏറ്റുമുട്ടിയത്. ഇവരെ കൂടുതല്‍ അപകടമൊന്നുമില്ലാതെ രക്ഷിച്ചത് നായയുടെ ജീവന്‍ മരണ പോരാട്ടമായിരുന്നു. ഒരു ഡാമിനടുത്ത് വെച്ചായിരുന്നു ആക്രമണമെന്ന് വൃദ്ധ പറഞ്ഞു. ഇവരെ ഒടുവില്‍ പാരാമെഡിക്‌സ് എത്തിയാണ് ഇവരെ രക്ഷിച്ചത്. ഇവരെ എമര്‍ജന്‍സി സര്‍വീസില്‍ അറിയിച്ച് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തന്റെ പിന്നാലെ എന്തോ പിന്തുടരുന്നുണ്ടെന്ന് അറിയാമായിരുന്നു. എന്നാല്‍ എന്താണെന്ന് അറിയില്ലായിരുന്നു. പക്ഷേ കങ്കാരുവിന്റെ ആക്രമണം പെട്ടെന്നായിരുന്നു. അതിന്റെ ആഘാതത്തില്‍ താന്‍ നിലത്തേക്ക് പതിക്കുകയായിരുന്നു ഇവര്‍ പറഞ്ഞു. തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു കങ്കാരു എന്റെ മുഖത്തേക്ക് നോക്കുന്നതാണ് കണ്ടത്. പെട്ടെന്നായിരുന്നു ആക്രമണമെന്നും, ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും പാം ബാള്‍ഡ് വിന്‍ വെളിപ്പെടുത്തി. തന്റെ ബോധം മറയാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ആ സമയം തന്റെ പ്രിയ വളര്‍ത്തുനായ ബണ്ടി ഓടിയെത്തിയതായി നല്ല ഓര്‍മയുണ്ടെന്നും ഇവര്‍ പറഞ്ഞു.

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
തന്റെ മേലേക്ക് ബണ്ടി ചാടുന്നതായിരുന്നു ഓര്‍മ. തുടര്‍ന്ന് കങ്കാരുവുമായി ഇതൊരു ഏറ്റുമുട്ടല്‍ നടത്തി. ഇതിനെ തുരത്തിയോടിക്കുകയും ചെയ്തു. എന്നെ സംരക്ഷിക്കുകയായിരുന്നു അവന്‍ എന്നും പാം പറഞ്ഞു. 45 മിനുട്ടോളം ബണ്ടി ആ കങ്കാരുവുമായി ഏറ്റുമുട്ടി. എന്റെ അടുത്തേക്ക് ഒന്ന് വരാന്‍ പോലും കങ്കാരുവിനെ അവന്‍ അനുവദിച്ചില്ല. മരണത്തിന് ഇരുപത് സെക്കന്‍ഡ് മാത്രം അടുത്തായിരുന്നു താന്‍ എന്നും ഇവര്‍ പറയുന്നു. അതേസമയം ആറടിയോളം ഉയരമുള്ള കങ്കാരുവാണ് ഇവരെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അതേസമയം കങ്കാരുക്കളുടെ ഗര്‍ഭകാലയളവ് ആയത് കൊണ്ടാണ് ആളുകള്‍ക്ക് നേരെ തുടരെ ആക്രമണം ഉണ്ടാവുന്നതെന്നാണ് സൂചന. പലയിടത്തും ഇതുപോലെ ആളുകള്‍ കങ്കാരുവിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. താന്‍ നടന്ന് കൊണ്ടിരിക്കുന്ന വഴി മാറ്റി പിടിക്കുകയാണെന്ന് പാം ബാള്‍ഡ് വിന്‍ പറഞ്ഞു. കങ്കാരുക്കള്‍ സാധാരണ സാധു മൃഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇവയ്ക്ക് ഒരൊറ്റ ഇടി കൊണ്ട് ഒരാളെ നിലത്തിടാന്‍ സാധിക്കും. ഇത് മരണത്തിലേക്ക് വരെ നയിക്കാറുണ്ട്.