
5 വയസ്സുകാരന്റെ കടിച്ചു, വെള്ളത്തിലേക്ക് വലിച്ചിഴച്ച് പെരുമ്പാമ്പ്; രക്ഷകനായി മുത്തച്ഛന്‍, വൈറല്‍
സിഡ്‌നി: ഒരു അഞ്ചു വയസ്സുകാരന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ഈ കുട്ടിക്ക് നേരിട്ട കാര്യങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. മരണത്തില്‍ നിന്ന് മഹാഭാഗ്യം കൊണ്ട് മാത്രമാണ് ഈ കുട്ടി രക്ഷപ്പെട്ടിരിക്കുന്നത്. അതും മുത്തച്ഛന്റെ രൂപത്തിലാണ് എത്തിയത്. ഒരു പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് ഈ കുട്ടി കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ്.
ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതേസമയം മുത്തച്ഛനും പിതാവും ഒരുപോലെ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇവര്‍ ചെയ്ത കാര്യങ്ങള്‍ പലരും എടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. എന്താണ് യഥാര്‍ത്ഥത്തിലുണ്ടായതെന്ന് വിശദമായി ഒന്ന് പരിശോധിക്കാം.....

ഓസ്‌ട്രേലിയയിലെ ഒരു അഞ്ച് വയസ്സുകാരന് നേരെയാണ് പെരുമ്പാമ്പിന്റെ ആക്രമണമുണ്ടായത്. ഈ കുട്ടിയേക്കാള്‍ മൂന്ന് മടങ്ങ് വലിപ്പമുള്ളവയായിരുന്നു ആ പാമ്പ്. എന്നിട്ടും മഹാഭാഗ്യം കുട്ടിക്കൊപ്പമായിരുന്നു. അച്ഛനും, മുത്തച്ഛനും ചേര്‍ന്നുള്ള ഹീറോയിസമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ന്യൂസൗത്ത് വെയ്ല്‍സിലെ ബൈറോണ്‍ ബേ എരിയയിലാണ് സംഭവം നടന്നത്. പൂളിന് സൈഡിലൂടെ അഞ്ച് വയസ്സുകാരന്‍ ബ്യൂ ബ്ലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു പെരുമ്പാമ്പിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.

വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍
വീട്ടില്‍ തന്നെയുള്ള പൂളായിരുന്നു ഇത്. സാധാരണ ഇതില്‍ നീന്താറുണ്ടായിരുന്നു ബ്യൂ. ആ ശീലമുള്ളത് കൊണ്ടാണ് അന്നും വന്നത്. എന്നാല്‍ എവിടെ നിന്നോ ഒരു കൂറ്റന്‍ പെരുമ്പാമ്പ് ചാടി വീഴുകയായിരുന്നു. ബ്യൂവിന്റെ കാലില്‍ ഇത് ചുഴറ്റി പിടിച്ചു. വരിഞ്ഞ് മുറുക്കിയ ശേഷം മകനെ ഇരയാക്കാനായിരുന്നു അതിന്റെ ശ്രമമെന്ന് ബ്യൂവിന്റെ പിതാവ് ബെന്‍ ബ്ലേക് പറയുന്നു. മൂന്ന് മീറ്റര്‍ നീളമുണ്ടായിരുന്നു ഈ പെരുമ്പാമ്പിന്. അതായത് ബ്യൂവിനേക്കാള്‍ രണ്ടിരട്ടിയില്‍ അധികം വലിപ്പം ഇതിനുണ്ടായിരുന്നു.

ഭയന്ന് വിറച്ച് ബ്യൂ ഉറക്കെ കരയുകയായിരുന്നു. എന്തൊക്കെ ശ്രമിച്ചിട്ടും ഈ പെരുമ്പാമ്പ് ബ്യൂവിനെ വിട്ടിരുന്നില്ല. സ്വിമ്മിംഗ് പൂളിലേക്ക് ഇത് കുട്ടിയെ വലിച്ചിഴക്കുകയായിരുന്നു. പൂളിലേക്ക് കൊണ്ടുപോകാനാണ് ശ്രമമെന്ന് മനസ്സിലാക്കിയ ബ്യൂവിന്റെ പിതാവും മുത്തച്ഛനും അതിലേക്ക് എടുത്ത് ചാടുകയായിരുന്നു. ബ്യൂവിന്റെ കാലുകളെ ഇത് ശക്തമായി വരിഞ്ഞ് മുറുക്കിയിരുന്നു. ഇതിന്റെ നല്ലൊരു കടിയും പെരുമ്പാമ്പില്‍ നിന്ന് ബ്യൂവിന് നേരിടേണ്ടി വന്നു. ആഴത്തിലുള്ള മുറിവാണ് ഇതിലൂടെ കാലിന് ഉണ്ടായിരിക്കുന്നത്.

76കാരനായ മുത്തച്ചന്‍ അലന്‍ ബ്ലേക്കിന്റെ ഹീറോയിസം തുടങ്ങുന്നത് ഇവിടെ വെച്ചാണ്. പൂളിലേക്ക് ചാടിയ മുത്തച്ഛന്‍ യാതൊരു സ്വയം രക്ഷാ മാര്‍ഗങ്ങളുമില്ലാതെ ബ്യൂവിനും പാമ്പിനും അടുത്തേക്ക് നീക്കി. ബ്യൂവിനൊപ്പം പാമ്പിനെയും മുത്തച്ഛന്‍ കരയിലേക്ക് വലിച്ചിട്ടു. എന്നിട്ടും പെരുമ്പാമ്പിന്റെ പിടുത്തം വിട്ടിരുന്നില്ല. രണ്ട് പേരെയും വേര്‍പെടുത്താന്‍ ശ്രമിച്ചത് പിതാവ് ബെന്‍ ആണ്. പതിനഞ്ച് മുതല്‍ 20 സെക്കന്‍ഡുകള്‍ നേരം ശ്രമിച്ചപ്പോള്‍ പാമ്പിനെ മാറ്റാനും ബെന്‍ ബ്ലേക്കിന് സാധിച്ചു. എന്നാല്‍ പത്ത് മിനുട്ടോളം ഈ പെരുമ്പാമ്പിനെ ബെന്‍ പിടിച്ചുവെച്ചു. അതിന് ശേഷമാണ് ചെടികള്‍ക്കിടയിലേക്ക് അതിനെ വിട്ടത്.

ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍
അതേസമയം ബ്യൂ ഇപ്പോള്‍ വീട്ടിലാണ്. മുറിവുകള്‍ക്ക് ചികിത്സയും ലഭിച്ചു. ഈ മുറിവുകളില്‍ അണുബാധ വരുന്നുണ്ടോ എന്ന് വീട്ടില്‍ വെച്ച് തന്നെ പരിശോധിക്കുന്നുണ്ട് കുട്ടിയുടെ കുടുംബം. നിലവില്‍ ചെറിയ പരിക്കുകള്‍ മാത്രമാണ് ബ്യൂവിന് ഉള്ളത്. പക്ഷേ ആ നിമിഷം മുഴുവന്‍ ബ്യൂ കരയുകയായിരുന്നു. കാലിലെ പരിക്ക് ക്ലീന്‍ ചെയ്ത് രക്തമെല്ലാം തുടച്ചുമാറ്റിയിട്ടും അവന് ആശങ്കയുണ്ടായിരുന്നു. നീ മരിക്കാനൊന്നും പോകുന്നില്ല, അത് വിഷമുള്ള പാമ്പല്ലെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തി. അവന് ഇപ്പോള്‍ സന്തോഷമായിട്ടുണ്ടെന്നും ബെന്‍ പറഞ്ഞു. ഇത് ഓസ്‌ട്രേലിയയാണ്. ഇവിടെ പാമ്പുകള്‍ എല്ലായിടത്തുമുണ്ടെന്നും ബെന്‍ പറഞ്ഞു.

ബ്യൂവിനെ കടിച്ചത് കാര്‍പ്പറ്റ് പൈഥണാണ്. ഒരു നിഴല്‍ പോലെ ചെടികള്‍ക്കിടയില്‍ നിന്ന് എന്തോ ഇഴഞ്ഞു വരുന്നത് കണ്ടിരുന്നു. എന്താണെന്ന് നോക്കുമ്പോഴേക്ക് മകന്റെ കാലില്‍ ആ പെരുമ്പാമ്പ് ചുറ്റിയിരുന്നുവെന്നും ബെന്‍ ബ്ലേക് പറയുന്നു. കുറച്ച് ദിവസം മകന്‍ സ്‌കൂളില്‍ പോയിട്ടില്ല. അവനെ ഇപ്പോള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. പരിക്കേ ഭേദമാകുമെന്ന് കരുതുന്നതായും ബെന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ കുടുംബം ഒന്നാം ഭയന്ന് വിറച്ച് പോയെന്ന് ബ്യൂവിന്റെ അമ്മ ടെസ്സെ ഫെര്‍ഗൂസന്‍ പഞ്ഞു. കഴിഞ്ഞ 36 വര്‍ഷത്തിനിടെ പത്തോളം പാമ്പുകളെ ഇതേ പോലെ തന്റെ പിതാവിന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബ്ലേക് പറഞ്ഞു.