കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറക്കമില്ലാതെ ജോലി ചെയ്യുന്ന ടീം ലീഡര്‍മാര്‍ നിങ്ങള്‍ക്കുണ്ടോ, എങ്കില്‍ ഇതൊന്നു പറഞ്ഞു കൊടുക്കൂ...

  • By ഭദ്ര
Google Oneindia Malayalam News

ഫിന്‍ലാന്റ്: രാത്രിയും പകലുമില്ലാതെ ജോലിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ടീം ലീഡര്‍മാര്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇവര്‍ അധ്വാനിച്ച് നേടുന്നത് സാമ്പത്തിക സുരക്ഷിതത്വത്തേക്കാള്‍ മാനസിക സമ്മര്‍ദ്ദങ്ങളും പ്രായമാകുന്നതിന് മുന്‍പ് തന്നെ വാര്‍ദ്ധക്യകാല രോഗങ്ങളുമാണെന്ന് പറഞ്ഞ് കൊടുക്കാന്‍ മറക്കരുത്.

രാത്രിയില്‍ ഉറക്കം കളഞ്ഞ് ജോലി ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. ചിലര്‍ക്ക് ഉറക്കം കൂടി പോയാലാണ് പ്രശ്‌നം. വെറും നാലോ അഞ്ചോ മണിക്കൂറുകള്‍ മാത്രം ഉറങ്ങി തന്റെ ശീലമിതാണെന്ന് തലച്ചോറിനെ പറഞ്ഞ് പഠിപ്പിക്കുന്ന ദുശ്ശീലം ചിലര്‍ക്കെങ്കിലും ഉണ്ട്.

ഉറക്കമില്ലാത്ത അവസ്ഥ ശരീരത്തിന് മോശമാണെന്ന് മറ്റുള്ളവരേക്കാള്‍ നന്നായി ഇവര്‍ക്ക് അറിയാം. പക്ഷെ ഉപദേശിക്കാന്‍ എത്തുന്നവരോട് പറയുന്ന മറുപടി, ' എത്ര കാലമായി ഇത് തുടങ്ങിയിട്ട്, ജീവിതശൈലി ആയിപ്പോയി, ഇനി മാറാന്‍ സാധിക്കില്ല' എന്നായിരിക്കും. ഇക്കൂട്ടര്‍ ഭാവിയില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇവയായിരിക്കും.

ആഴ്ച്ചയില്‍ 50 മണിക്കൂര്‍ ഉറങ്ങാത്തവര്‍

ആഴ്ച്ചയില്‍ 50 മണിക്കൂര്‍ ഉറങ്ങാത്തവര്‍


ഒരു ആഴ്ചയില്‍ 50 മണിക്കൂര്‍ തികച്ച് ഉറങ്ങാത്തവര്‍ മധ്യവയസ് എത്തുന്നതിന് മുന്‍പ് തന്നെ 80 കളിലെ രോഗത്തിന് അടിമകളാകും. ശരീരത്തിന്റെ ബാഹ്യ അവയവങ്ങള്‍ക്കാണ് തുടക്കത്തില്‍ തകരാറ് സംഭവിക്കുന്നത്.

 ഉറങ്ങാതെ ജോലി ചെയ്യുന്ന വിഭാഗക്കാര്‍

ഉറങ്ങാതെ ജോലി ചെയ്യുന്ന വിഭാഗക്കാര്‍


വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഉറക്കമില്ലാതെ ജോലി ചെയ്യുന്ന ശീലം കൂടുതലായും കാണപ്പെടുന്നത്. ബിസിനസ്സുകാര്‍, മാനേജര്‍മാര്‍, കമ്പനി ടീം ലീഡര്‍മാര്‍, ഐടി ജീവനക്കാര്‍ എന്നീ വിഭാഗക്കാര്‍ക്കാണ് ഈ ശീലം.

 പഞ്ചേന്ദ്രിയങ്ങളെ കൊല്ലുന്നവര്‍

പഞ്ചേന്ദ്രിയങ്ങളെ കൊല്ലുന്നവര്‍


സ്വയം ശരീരത്തിലെ ഇന്ദ്രീയങ്ങളെ മനപ്പൂര്‍വ്വമല്ലെങ്കിലും കൊല്ലുകയാണ് ഇവര്‍ ചെയ്യുന്നത്. ഉറക്കമില്ലാത്ത അവസ്ഥയില്‍ ശരീരത്തില്‍ വരുന്ന ഓരോ മാറ്റങ്ങളും ആദ്യം ബാധിക്കുന്നത് ഇന്ദ്രീയങ്ങളെയായിരിക്കും.

 ഇക്കൂട്ടര്‍ക്കല്ലേ കൂടുതല്‍ കഷണ്ടി

ഇക്കൂട്ടര്‍ക്കല്ലേ കൂടുതല്‍ കഷണ്ടി


സ്ത്രീ പുരുഷ ഭേദമില്ലാതെ കഷണ്ടി കാണപ്പെടുന്നത് ഉറക്കമില്ലാതെ ജോലി ചെയ്യുന്ന ഇവര്‍ക്ക് തന്നെയാണ്. അമിതമായ ടെന്‍ഷനും ശരീരത്തിന്റെ വിശ്രമമില്ലാത്ത അവസ്ഥയുമാണ് കഷണ്ടി വരുത്തുന്നത്. (നന്നായി ഉറങ്ങുന്നവര്‍ക്ക് കഷണ്ടി വരില്ലെന്ന് പറയുന്നില്ല വൈദ്യശാസ്ത്രം)

പുഞ്ചിരിക്കാന്‍ മറന്നുവോ

പുഞ്ചിരിക്കാന്‍ മറന്നുവോ


ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയാലും മുഴുന്‍ സമയവും ലാപ്‌ടോപും തുറന്ന് വച്ച് ജോലി ചെയ്യുന്നവര്‍ മക്കളോടു പോലും പുഞ്ചിരിക്കാന്‍ മറക്കാറുണ്ട്. കുടുംബത്തിന്റെ സന്തോഷം ഉറക്കമില്ലാതിരുന്നാല്‍ കിട്ടില്ലെന്ന് മനസ്സിലാക്കണം.

പ്രശംസകള്‍ക്കും ഡെഡ്‌ലൈനുണ്ട്

പ്രശംസകള്‍ക്കും ഡെഡ്‌ലൈനുണ്ട്


കഠിനാധ്വാനിയായ നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പ്രശംസകള്‍ക്കും ഒരു ഡെഡ്‌ലൈനുണ്ട്. ജോലി ചെയ്യുന്നതിന്റെ പത്തില്‍ ഒരു ഭാഗം കുറവ് സംഭവിച്ചാല്‍, അല്ലെങ്കില്‍ നിങ്ങളുടെ ശരീരം അതിന് അനുവദിക്കാതെ വന്നാല്‍ ഒരു പ്രശംസകളും അതിന് പര്യായമാകില്ല.

കമ്പനികള്‍ക്കാവശ്യം

കമ്പനികള്‍ക്കാവശ്യം


ജോലി ചെയ്യുന്ന ജീവനക്കാരെയാണ് കമ്പനിയ്ക്കാവശ്യം. എത്ര കൂടുതല്‍ ചെയ്യുന്നോ അത്രമാത്രം സന്തോഷം. ചെയ്യുന്ന ജോലി കൃത്യതയോടെ കൃത്യ സമയത്ത് ചെയ്യാനാണ് ശ്രമിക്കേണ്ടത്.

 കൃത്യമായ ജോലി, കൃത്യമായ സമയം

കൃത്യമായ ജോലി, കൃത്യമായ സമയം


ഏതൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴും ഈ ഒരു പോളിസി പാലിക്കുന്നത് ഭാവിയില്‍ നന്നായിരിക്കും. സ്വന്തം ടീം അംഗങ്ങളെ ഇതേ പോളിസിയില്‍ വളര്‍ത്തി കൊണ്ടു വരുന്ന ടീം ലീഡര്‍മാര്‍ എന്നും ഉയരങ്ങള്‍ കീഴടക്കും.

English summary
Working long hours and skimping on sleep in midlife may lead to poorer physical health in old age, according to a study from Finland.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X