• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നരക്കൊല്ലം കഴിഞ്ഞ് യുവാവിന്റെ അക്കൗണ്ടില്‍ പണം: കാര്യമറിഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞു; വൈറല്‍ സംഭവം

Google Oneindia Malayalam News

ദില്ലി: അറിഞ്ഞോ അറിയാതെയോ ജീവിതത്തില്‍ നമ്മള്‍ പലരെയും സഹായിക്കാറുണ്ട്. ചിലപ്പോള്‍ അത് ഒന്നും പ്രതീക്ഷിച്ചായിരിക്കില്ല. മറ്റ് ചിലപ്പോള്‍ എന്തെങ്കിലും കാര്യം നേടിയെടുക്കാനാവും. എന്നാല്‍ ഒന്നും വിചാരിച്ചിരിക്കാത്ത സമയത്ത് ഒരു യുവാവിന്റെ അക്കൗണ്ടിലേക്ക് ചെറിയൊരു തുകയെത്തി. എത്ര ആലോചിച്ചിട്ടും യുവാവിന് കാര്യം മനസ്സിലായില്ല.

എന്നാല്‍ അന്വേഷിച്ചറിഞ്ഞപ്പോള്‍ ഇയാളുടെ കണ്ണുനിറഞ്ഞിരിക്കുകയാണ്. കുറച്ച് മുമ്പ് നടന്ന ഒരു സംഭവത്തിന്റെ കടങ്ങള്‍ കൊടുത്ത് തീര്‍ക്കുന്നതിന്റെ ഭാഗമായി വന്നതാണ് ഈ പണം. ഇങ്ങനൊക്കെ ആളുകള്‍ ചെയ്യുമോ എന്നാണ് ഇയാളിപ്പോള്‍ ചോദിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

IMAGE CREDIT: LINDKEDIN

ഒരു അജ്ഞാതനെ ഒന്നരക്കൊല്ലം മുമ്പ് കമല്‍ സിംഗ് എന്ന യുവാവ് സഹായിച്ചിരുന്നു. അമ്മയ്ക്ക് സുഖമില്ലാതെ പണപ്പിരിവിന് ഇറങ്ങിയതായിരുന്നു ഈ യുവാവ്. അമ്മയുടെ ചികിത്സയ്ക്കായിട്ടായിരുന്നു ഈ പണം. അതിലേക്ക് പതിനഞ്ച് മാസങ്ങള്‍ക്ക് മുമ്പ് കമല്‍ സിംഗും സംഭാവന നല്‍കിയിരുന്നു. 201 രൂപയാണ് നല്‍കിയതെന്ന് ഇയാള്‍ ലിങ്ക്ഡിനില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഈ പണം കമല്‍ സിംഗിന് തിരിച്ച് കിട്ടിയിരിക്കുകയാണ്. ഏതോ ഒരു അക്കൗണ്ടില്‍ നിന്ന് അജ്ഞാതനായ വ്യക്തിയാണ് തനിക്ക് പണം അയച്ചതെന്ന് സിംഗ് പറഞ്ഞു.

2

8 എംഎല്‍എമാര്‍ ഇല്ലാതായി, ഇത് ശവപ്പറമ്പില്‍ കെട്ടിപ്പൊക്കിയ നിയമസഭ; പ്രേതങ്ങളുടെ വിഹാര കേന്ദ്രം!!8 എംഎല്‍എമാര്‍ ഇല്ലാതായി, ഇത് ശവപ്പറമ്പില്‍ കെട്ടിപ്പൊക്കിയ നിയമസഭ; പ്രേതങ്ങളുടെ വിഹാര കേന്ദ്രം!!

ഫോണ്‍ പേ വഴിയാണ് ഈ പണം അക്കൗണ്ടിലേക്ക് എത്തിയത്. എന്നാല്‍ 201 രൂപ കിട്ടിയപ്പോള്‍ ഞാനാകെ അമ്പരന്ന് പോയി. ഞാന്‍ അറിയാത്ത ഒരു വ്യക്തിയാണ് ഈ പണം നല്‍കിയത്. ഇയാളുമായി എനിക്ക് പണമിടൊന്നും ഇല്ലായിരുന്നുവെന്നാണ് കരുതിയത്. ഇയാളെ എനിക്ക് മനസ്സിലായതേയില്ല. എന്നാല്‍ ചാറ്റ് തുറന്ന് നോക്കിയപ്പോള്‍ ഞാനാകെ അമ്പരന്ന് പോയി. ഒന്നര വര്‍ഷം മുമ്പ് ഈ പറയുന്നയാളെ ചെറുതായൊന്ന് ഞാന്‍ സഹായിച്ചിരുന്നു. ക്രൗണ്ട് ഫണ്ടിംഗിനായി വന്ന ഈ യുവാവിനെയാണ് താന്‍ ചെറിയ തുക നല്‍കിയ സഹായിച്ചതെന്ന് കമല്‍ പറയുന്നു.

3

Relationship: പ്രണയബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ അത് സൂപ്പര്‍ സ്‌ട്രോംഗാവും, ചെയ്യേണ്ടത് ഇത്ര മാത്രം

ഇയാളുടെ ക്രൗണ്ട് ഫണ്ടിംഗിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് കമല്‍ സിംഗ് വ്യക്തമാക്കി. ഇവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളും കമല്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായിലാണ് 201 രൂപയ്ക്ക് ഈ അജ്ഞാത വ്യക്തിക്ക് നല്‍കിയത്. പണം തിരിച്ച് കിട്ടിയതിന് പിന്നാലെ അമ്മയുടെ ആരോഗ്യം എങ്ങനെയുണ്ടെന്ന് കമല്‍ ഇയാളോട് അന്വേഷിക്കുകയും ചെയ്തു. അവര്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് മറുപടിയും ലഭിച്ചിട്ടുണ്ട്. ഇയാളുടെ ബിസിനസ് എല്ലാം നന്നായി പോകുന്നുവെന്നും മറുപടിയായി നല്‍കിയിട്ടുണ്ട്.

4

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് സുന്ദരിയായ പെണ്‍കുട്ടി; കണ്ടെത്തിയാല്‍ ജീനിയസ്, 13 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് സുന്ദരിയായ പെണ്‍കുട്ടി; കണ്ടെത്തിയാല്‍ ജീനിയസ്, 13 സെക്കന്‍ഡ് തരാം

സാമ്പത്തിക നില മെച്ചപ്പെട്ടതോടെ ഈ യുവാവ് പലരില്‍ നിന്നുമായി പിരിച്ചെടുത്ത പണം തിരിച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ്. എല്ലാവരോടും നന്ദിയുണ്ടെന്നും ഇയാള്‍ പറഞ്ഞു. പണത്തിന് പിന്നാലെ ആളുകള്‍ ഓടുന്ന സമയമാണ്. എല്ലാവരും പ്രാധാന്യം കൊടുക്കുന്നതും പണത്തിനാണ്. ഇങ്ങനൊരാളുടെ സത്യസന്ധതയില്‍ ശരിക്കും അമ്പരന്ന് പോയെന്നും കമല്‍ പറഞ്ഞു. മനുഷ്യത്വം മരിച്ചിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും കുറിച്ചത്. പണം കൊടുത്ത നിങ്ങളും അത് തിരിച്ച് നല്‍കിയ യുവാവും ഒരുപോലെ മഹാന്മാരാണെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

English summary
man donate rs 201 to a stranger after 15 months, he gets it back, incident viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X