പടികയറിയാല്‍ കിടപ്പറ പങ്കിടാതെ ഇറങ്ങാനാവില്ല, പ്ലേബോയ് മാൻഷനെ കുറിച്ചുള്ള 'ഡേര്‍ട്ടി സീക്രട്ട്‌സ്'

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

പ്ലേ ബോയ് മാഗസിനെ കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രശ്മി നായര്‍, താന്‍ പ്ലേ ബോയ് മാഗസിന്റെ മോഡല്‍ ആയിരുന്നു എന്ന് അവകാശപ്പെട്ടിരുന്നു.

പ്ലേ ബോയ് മാഗസിന്റെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെടുക എന്നത് ലോകത്തെ സെലിബ്രിട്ടികളുടെ എക്കാലത്തേയും സ്വപ്‌നമാണ്. മെര്‍ലിന്‍ മണ്‍റോയില്‍ തുടങ്ങിയ ആ 'ഹോട്ടസ്റ്റ്' ഫോട്ടോകള്‍ ഇപ്പോഴും പലരുടേയും രക്തയോട്ടം കൂട്ടാന്‍ പോന്നവയാണ്.

ആരാണ് ആ പ്ലേ ബോയ് മാഗസിന്റെ പിന്നില്‍ എന്ന് അറിയാമോ? അയാളുടെ പ്രത്യേകതകള്‍ അറിയാമോ... അയാളുടെ പ്ലേബോയ് ബംഗ്ലാവിനെ കുറിച്ച് അറിയാമോ... കേട്ടാല്‍ ശരിക്കും ഞെട്ടിപ്പോകും.

ഹ്യൂ ഹെഫ്‌നര്‍

ഹ്യൂ ഹെഫ്‌നര്‍ എന്നാണ് ആ വ്യക്തിയുടെ പേര്. എസ്‌ക്വയര്‍ മാഗസിനിലെ കോപ്പി എഡിറ്റര്‍ ആയിട്ടായിരുന്നു തുടക്കം. ശമ്പളത്തിന്റെ പേരില്‍ തെറ്റിപ്പിരിഞ്ഞാണ് ഹെഫ്‌നര്‍ പ്ലേ ബോയ് മാഗസിന്‍ തുടങ്ങുന്നത്.

ആദ്യത്തെ കവര്‍... മെര്‍ലിന്‍ മണ്‍റോ

1953 ല്‍ ആണ് പ്ലേ ബോയ് മാഗസിന്‍ തുടങ്ങുന്നത്. മെര്‍ലിന്‍ മണ്‍റോ ആയിരുന്നു ആദ്യത്തെ മോഡല്‍. മണ്‍റോയുടെ നഗ്നചിത്രങ്ങള്‍ തന്നെ!!!

ഹ്യൂ ഹെഫ്‌നര്‍ എന്ന പ്ലേ ബോയ്

പ്ലേ ബോയ് മാഗസിന്‍ തുടങ്ങിയ ഹെഫ്‌നര്‍ പിന്നീട് സ്വയം ഒരു പ്ലേ ബോയ് ആയി മാറിയ കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്. കോടീശ്വരനായി മാറിയ ഹെഫ്‌നര്‍ പ്ലേ ബോയ് മാന്‍ഷന്‍ എന്ന പേരില്‍ ഒരു ബംഗ്ലാവ് തന്നെ സ്വന്തമാക്കി

കുപ്രസിദ്ധമായ 'പ്ലേ ബോയ് മാന്‍ഷന്‍'

പ്ലേ ബോയ് മാഗസിനെ പോലെ തന്നെ പ്ലേ ബോയ് മാന്‍ഷനും പ്രസിദ്ധമായി. എന്നാല്‍ അത് 'കുപ്രസിദ്ധം' ആയിരുന്നു എന്ന് മാത്രം. എന്തായിരുന്നു ആ ബംഗ്ലാവിനെ കുപ്രസിദ്ധിയ്ക്ക് പിറകില്‍?

ഹോളി മാഡിസന്റെ വെളിപ്പെടുത്തല്‍

പ്ലേ ബോയ് ബംഗ്ലാവില്‍ പ്രവേശിച്ച ഏത് സ്ത്രീയും ഹെഫ്‌നറിനൊപ്പം കിടക്ക പങ്കിടണം എന്നായിരുന്നത്രെ ചട്ടം. പ്രസിദ്ധ മോഡല്‍ ആയ ഹോളി മാഡിസണ്‍ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. പ്ലേ ബോയ് മാന്‍ഷനിലെ താമസക്കാരിയായിരുന്നു ഒരിക്കല്‍ ഹോളി മാഡിസണ്‍.

പണവും പ്രശസ്തിയും.... പക്ഷേ ജയിലിന് തുല്യം

പ്ലേ ബോയ് മാന്‍ഷനില്‍ കയറിപ്പറ്റുക എന്നത് സ്ത്രീകളെ സംബന്ധിച്ച് വലിയ ആവേശമായിരുന്നു. ഹെഫ്‌നറുടെ കൈയ്യിലെ പണവും പിന്നെ കിട്ടാന്‍ പോകുന്ന പ്രശസ്തിയും തന്നെ ആയിരുന്നു കാരണം. എന്നാല്‍ പലരും പ്ലേ ബോയ് മാന്‍ഷനില്‍ ജയിലിലകപ്പെട്ടത് പോലെ ആയിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

ഹെഫ്‌നറുടെ കിരാത നിയമങ്ങള്‍

ഹ്യൂ ഹെഫ്‌നറുടെ കിരാത നിയമങ്ങളായിരുന്നു പ്ലേ ബോയ് ബംഗ്ലാവില്‍ നടപ്പിലാക്കിക്കൊണ്ടിരുന്നത്. രാത്രി ഏഴ് മണിക്ക് മുമ്പായിത്തന്നെ എല്ലാവരും ബംഗ്ലാവില്‍ എത്തണം. അല്ലെങ്കില്‍ ഹെഫ്‌നര്‍ പിടിച്ച് പുറത്തിടും.

പഴയ സെക്‌സ് വീഡിയോസ് കാണിക്കും

90 വയസ്സുണ്ട് ഹെഫ്‌നര്‍ക്ക് ഇപ്പോള്‍. തന്റെ പഴയ 'പ്രതാപകാലത്തെ' സെക്‌സ് വീഡിയോകള്‍ മാന്‍ഷനിലെ താമസക്കാരികളെ കാണിക്കുന്ന സ്വഭാവവും ഹെഫ്‌നര്‍ക്ക് ഉണ്ടായിരുന്നതായി ഹോളി മാഡിസണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

താമസക്കാരികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറികള്‍ പോലും

തന്റെ ബംഗ്ലാവിലെ താമസക്കാരികളുടെ പ്ലാസ്റ്റിക് സര്‍ജറി ചെലവുകള്‍ പോലും വഹിച്ചിരുന്നത് ഹെഫ്‌നര്‍ ആയിരുന്നത്രെ. അഴകളവുകള്‍ കൂട്ടുന്നതിനുള്ള ശസ്ത്രക്രിയകള്‍ ആയിരുന്നു അവിടെ അധികവും നടന്നിരുന്നത്.

ഹെഫ്‌നറുടെ സെക്‌സ് ഡയറി

പ്ലേ ബോയ് മാന്‍ഷനില്‍ താമസിച്ച ഓരോ യുവതിയുടേയും ഒപ്പമുള്ള ചിത്രങ്ങള്‍ ഹെഫ്‌നര്‍ എടുത്ത് സൂക്ഷിച്ചിരുന്നു. അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളും വിവരണങ്ങളും പോലും ഹെഫ്‌നര്‍ രേഖപ്പെടുത്തി വച്ചിരുന്നത്രെ.

ഹെഫ്‌നറെ സുഖിപ്പിക്കാന്‍ പെണ്‍കുട്ടികളുടെ നെട്ടോട്ടം

പ്ലേ ബോയ് മാന്‍ഷനില്‍ സ്ഥാനമുറപ്പിക്കാന്‍ അവിടെത്തുന്ന പെണ്‍കുട്ടികള്‍ കഠിന ശ്രമങ്ങള്‍ നടത്തിയിരുന്നതായും ഹോളി മാഡിസണ്‍ വെളിപ്പെടുത്തുന്നുണ്ട്. ഹെഫ്‌നറുടെ അടുത്ത ആളായി നിന്ന് പോവുന്നതിന് പലരും വലിയ മത്സരങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടത്രെ.

ഇപ്പോഴും ഉണ്ടോ അത്

പ്ലേ ബോയ് സ്ഥാപകന്‍ ഹ്യൂം ഹെഫ്‌നര്‍ ഇപ്പോഴും ജീവനോടെയുണ്ട്. 90 വയസ്സാണ് അദ്ദേഹത്തിന് ഇപ്പോള്‍. എന്നാല്‍ പ്ലേ ബോയ് മാന്‍ഷന് ഇപ്പോള്‍ ആ പഴയ 'പ്രതാപം' ഒന്നും ഇല്ല. കഴിഞ്ഞ വര്‍ഷം ഹെഫ്‌നര്‍ ആ ബംഗ്ലാവ് വിറ്റു.

English summary
Secrets about Playboy Mansion , which ran by Hugh Hefner, the founder of Playboy Magazine.
Please Wait while comments are loading...