
വിവാഹം എന്താണെന്ന് ചോദ്യം? വിദ്യാര്‍ത്ഥി എഴുതിയ ഉത്തരത്തില്‍ അമ്പരന്ന് അധ്യാപിക
ചെന്നൈ: കുട്ടികള്‍ പരീക്ഷയില്‍ എഴുതി വെക്കുന്ന ഉത്തരങ്ങള്‍ പലപ്പോഴും രസകരമായിരിക്കും. ചെറിയ ക്ലാസുകളിലെ കുട്ടികളുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. അത് ചിലപ്പോഴും ചിരിപ്പിക്കുന്നതുമായിരിക്കും. എന്നാല്‍ എന്താണ് വിവാഹമെന്ന് വിശദീകരിക്കാന്‍ ഒരു ചോദ്യം വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും. അതിന് ഉത്തരമെഴുതുക കുട്ടികള്‍ക്ക് പലപ്പോഴും കഠിനമായിരിക്കും.
എന്നാല്‍ ഒരു കുട്ടി ഇത്തരമൊരു ചോദ്യത്തിന് എഴുതിയ ഉത്തരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്തിനേറെ പറയുന്നു, ഉത്തരം വായിച്ച് അധ്യാപിക പോലും ഞെട്ടിയിരിക്കുകയാണ്. അധ്യാപികയുടെ മറുപടിയും വൈറലായിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

image credit: velu twitter
കുട്ടികള്‍ക്ക് പലപ്പോഴും നിഷ്‌കളങ്കമായ മനസ്സാവും ഉണ്ടാവും. അതുകൊണ്ട് അവര്‍ ഏത് കാര്യത്തിലും ഉത്തരം എഴുതുന്നത് മനസ്സിലുള്ളത് പോലെയായിരിക്കും. ഈ കുട്ടിയും ഉത്തരമെഴുതിയത് അങ്ങനെയാണ്. സാമൂഹ്യ പാഠം പരീക്ഷയിലാണ് ഇങ്ങനൊരു ചോദ്യം കുട്ടി നേരിട്ടത്. എന്താണ് വിവാഹമെന്ന് വിശദീകരിക്കാനാണ് ചോദ്യത്തില്‍ ആവശ്യപ്പെട്ടത്. ഈ കുട്ടി നല്‍കിയ ഉത്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവരുണ്ട്. ഉത്തര കടലാസോടെയാണ് ഇത് പങ്കുവെച്ചത്. കുട്ടിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

8 എംഎല്‍എമാര്‍ ഇല്ലാതായി, ഇത് ശവപ്പറമ്പില്‍ കെട്ടിപ്പൊക്കിയ നിയമസഭ; പ്രേതങ്ങളുടെ വിഹാര കേന്ദ്രം!!
പത്ത് മാര്‍ക്കിന്റെ ചോദ്യമായിരുന്നു ഇത്. രക്ഷിതാക്കള്‍ അവരുടെ മകള്‍ വളര്‍ന്ന് വലുതായി, വലിയൊരു സ്ത്രീയായെന്ന് തോന്നുമ്പോഴാണ് വിവാഹം കഴിച്ച് അയക്കുകയെന്ന് ഈ ഉത്തരക്കടലാസില്‍ കുട്ടി എഴുതിയിട്ടുണ്ട്. ആ സമയം മാതാപിതാക്കള്‍ പെണ്‍കുട്ടിയോട് പറയും, നിന്നെ ഇനിയം തീറ്റിപ്പോറ്റാനിവില്ലെന്നും, നീ തന്നെ പോയി ഒരാണിനെ കണ്ടെത്തി വിവാഹം കഴിക്കണം. അവര്‍ നിന്നെ തീറ്റി പോറ്റിക്കൊള്ളുമെന്നും ഈ കുട്ടി ഉത്തരകടലാസില്‍ എഴുതിയിട്ടുണ്ട്. ഒറ്റവാക്കില്‍ തന്നെ ഇത് കേട്ടാല്‍ ആരും ചിരിച്ച് പോകും. പലരും ഇത് വായിച്ച് പൊട്ടിച്ചിരിച്ച് പോയെന്നാണ് പറയുന്നത്.

മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി ഒരു പുരുഷനെ കാണാന്‍ പോകും. അവനോടും അയാളുടെ മാതാപിതാക്കള്‍ കല്യാണം കഴിക്കാന്‍ പറഞ്ഞിട്ടുണ്ടാവും. നീ വളര്‍ന്ന് വലിയൊരാളായി, പോയി വിവാഹം കഴിക്കെന്ന് പറഞ്ഞിട്ടുണ്ടാവും. അതാണ് പുരുഷനെ വിവാഹം കഴിക്കാനായി പ്രേരിപ്പിക്കുന്നത്. ഈ സ്ത്രീയും പുരുഷനും പരസ്പരം ടെസ്റ്റ് ചെയ്ത ശേഷമേ വിവാഹം കഴിക്കൂ എന്നും കുട്ടി ഉത്തരമായി കുറിച്ചിട്ടുണ്ട്. എന്തായാലും കുട്ടിയുടെ ഉത്തരത്തില്‍ അധ്യാപിക ഒട്ടും തൃപ്തയല്ല. വലിയ രീതിയില്‍ അവര്‍ക്ക് അതൃപ്തിയുണ്ടായിട്ടുണ്ട്.

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് സുന്ദരിയായ പെണ്‍കുട്ടി; കണ്ടെത്തിയാല്‍ ജീനിയസ്, 13 സെക്കന്‍ഡ് തരാം
തീര്‍ത്തും തെറ്റാണെന്ന അര്‍ത്ഥത്തില്‍ റോങ് മാര്‍ക്കും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. കുട്ടി എഴുതിയ ഉത്തരത്തില്‍ രണ്ട് വെട്ടുകളാണ് അധ്യാപിക ഇട്ടത്. ഉത്തരക്കടലാസിന്റെ മുകളില്‍ അസംബന്ധം എന്നും കുറിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ ഉത്തരം പലരെയും ചിരിപ്പിച്ചിരിക്കുകയാണ്. വേലു എന്ന യൂസറാണ് ഈ ഉത്തരക്കടലാസ് ട്വിറ്ററില്‍ പങ്കുവെച്ചത്. വിവാഹത്തിനെ ഇതിലും നന്നായി വിശദീകരിക്കാനാവില്ലെന്നാണ് ഒരാള്‍ കുറിച്ചത്. പത്തില്‍ പൂജ്യം മാര്‍ക്കാണ് കുട്ടിക്ക് കിട്ടിയത്. പത്തില്‍ പത്തില്‍ കൊടുക്കേണ്ട ഉത്തരമാണിതെന്ന് ട്വിറ്റര്‍ യൂസര്‍മാര്‍ പറഞ്ഞു.