കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

80% ആളുകളും ഓണ്‍ലൈന്‍ ഷോപ്പിംങ് തിരഞ്ഞെടുക്കുന്നതിന്റെ രഹസ്യങ്ങള്‍ അറിയണ്ടേ..

  • By Neethu
Google Oneindia Malayalam News

ഷോപ്പിംങ് മാളില്‍ പോയി ഷോപ്പ് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു. വീട്ടില്‍ ഇരുന്ന് വിരല്‍തുമ്പിലാണ് ഇപ്പോള്‍ ഷോപ്പിംങ്. ലോകത്തിന്റെ ഏതു കോണിലായാലും പറയുന്ന സാധനങ്ങള്‍ വീട്ടിലെത്തും.

ഓണ്‍ലൈന്‍ ഷോപ്പിംങ് ട്രെന്‍ഡ് ആയി മാറാന്‍ കാരണങ്ങള്‍ ഒട്ടേറെയാണ്. ഇതു വരെ ഓണ്‍ലൈന്‍ ഷോപ്പിംങ് തിരഞ്ഞെടുക്കാത്തവര്‍ തുടര്‍ന്നു വായിക്കൂ, എന്തുക്കൊണ്ടാണ് 80 % ആളുകളും ഓണ്‍ലൈന്‍ ഷോപ്പിംങ് തിരഞ്ഞെടുക്കുന്നതെന്ന്...

73 % സമയം ലാഭിക്കാം

73 % സമയം ലാഭിക്കാം


വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നത് ആലോചിച്ചാല്‍ തന്നെ ഒരു ദിവസം മാറ്റി വെയ്ക്കണം. പല കടകളില്‍ നിന്നായി എല്ലാം ലിസ്റ്റ് ഇട്ട് വാങ്ങി എത്തുമ്പോഴേക്കും എത്ര സമയമാണ് നഷ്ടപ്പെടുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങിന് അതിന്റെ ആവശ്യമുണ്ടോ... എന്തുവേണം എന്ന് ഒറ്റ ക്ലിക്കില്‍ സെലക്ട് ചെയ്ത് കൊടുത്താല്‍ മതി. ആഗ്രഹിക്കുന്ന സാധനം ഏത് ബ്രാന്‍ഡ് ആയാലും വീട്ടിലെത്തിയിരിക്കും.

30 % ടാക്‌സ് ലാഭിക്കാം

30 % ടാക്‌സ് ലാഭിക്കാം


കുത്തനെ വര്‍ധിച്ചിരിക്കുന്ന ടാക്‌സ് ആണ് അടുത്ത കടമ്പ. നിസാരമായ വസ്തുകള്‍ക്ക് പോലും കനത്ത ടാക്‌സ് ആണ് ഈടാകുന്നത്. ഇതില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള പ്രധാന മാര്‍ഗം ഓണ്‍ലൈന്‍ ഷോപ്പിംങ് തന്നെയാണ്.

59% വിലകള്‍ താരതമ്യം ചെയ്യാം

59% വിലകള്‍ താരതമ്യം ചെയ്യാം

കടകളില്‍ കയറി സാധനം വാങ്ങുമ്പോള്‍ ഇതേ സാധനത്തിന് അടുത്ത ഷോപ്പിലെ മറ്റു ബ്രാന്‍ഡിലോ എന്താണ് വിലയെന്ന് അറിയാന്‍ വളരെ പ്രയാസമാണ്. നാലോ അഞ്ചോ ഷോപ്പില്‍ കയറി വില ചോദിച്ച് സാധനം വാങ്ങുന്നതും സാധ്യമല്ല. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പ് ചെയ്യുമ്പോഴുള്ള പ്രധാന ഗുണം അതാണ്. ഒരു സാധനത്തിന്റെ വിവിധ വിലകളും ബ്രാന്‍ഡുകളും മനസ്സിലാക്കി താരതമ്യം ചെയ്ത് വാങ്ങാം. ഇതിനേക്കാള്‍ വില കുറവില്‍ കിട്ടുമായിരുന്നു എന്ന് തോന്നില്ല.
 58 % തിരക്കില്‍ നിന്നും രക്ഷപ്പെടാം

58 % തിരക്കില്‍ നിന്നും രക്ഷപ്പെടാം


ഷോപ്പിംങിന് പോകുമ്പോഴുള്ള തിരക്കാണ് സഹിക്കാന്‍ കഴിയാത്ത മറ്റൊരു പ്രശ്‌നം. ഇതില്‍ നിന്നും രക്ഷപ്പെടുന്നതിന് എത്രയോ നല്ല മാര്‍ഗമാണ് വീട്ടില്‍ ഇരുന്നുക്കൊണ്ട് ഷോപ്പ് ചെയ്യുന്നത്.

67 % വറൈറ്റികള്‍ ലഭിക്കും

67 % വറൈറ്റികള്‍ ലഭിക്കും


ട്രെന്‍ഡ് ഏതെന്ന് മനസ്സിലാക്കാന്‍ ഓണ്‍ലൈന്‍ ഷോപ്പിങിനേക്കാള്‍ മറ്റു വഴിയില്ല. ലോകത്തിന്റെ ഏത് കോണിലേയും വറൈറ്റികള്‍ കണ്ടെത്താന്‍ ഇത് സഹായിക്കുന്നു.

 40 % ഇന്ധന ലാഭം

40 % ഇന്ധന ലാഭം


ഇപ്പോഴത്തെ ട്രാഫികില്‍ പോയി പര്‍ച്ചേയ്‌സ് നടത്തുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ തലവേദനയാണ്. ഇതിനായി ചിലവഴിക്കുന്ന ഇന്ധനം 40 % ത്തോളം ഓണ്‍ലൈന്‍ ഷോപ്പിങിലൂടെ ലാഭിക്കാം.

വില കുറവ്

വില കുറവ്


കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരിയായ വിലയേക്കാള്‍ എത്രയോ ശതമാനം കൂട്ടിയായിരിക്കും നമ്മള്‍ക്ക് ലഭിക്കുക. എന്നാല്‍ ഓഫര്‍ വിലകളില്‍ സാധനങ്ങള്‍ ലഭിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിങിലൂടെ മാത്രമാണ്.

മറ്റു കാര്യങ്ങള്‍

മറ്റു കാര്യങ്ങള്‍

സ്ഥിരമായി ഓണ്‍ലൈന്‍ ഷോപ്പിങിനായി എത്തുന്ന ഉപഭോക്താകള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാര സംഘങ്ങള്‍ പ്രത്യേക ഓഫറുകളും ഷോപ്പിംങ് കാര്‍ഡുകളും നല്‍കുന്നു. മാത്രമല്ല പ്രത്യേക ദിവസങ്ങളില്‍ വരുന്ന ഓഫറുകള്‍ വമ്പിച്ച ലാഭമാണ് ഉപഭോക്താകള്‍ക്ക് നല്‍കുന്നത്.

English summary
Why consumer prefer Shopping online, find out the reasons below article
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X