'ആനവണ്ടി'യിൽ വ്യത്യസ്ത ഓണാഘോഷമൊരുക്കി യാത്രക്കാർ
തിരുവനന്തപുരം: കൊവിഡ് മഹാമാരി വിട്ടൊഴിയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ വ്യത്യസ്ത ഓണാഘോഷമൊരുക്കി കെഎസ്ആർടിസി ബസ്സിലെ യാത്രക്കാർ. കിഴക്കേകോട്ടയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ബസ്സിലാണ് സർക്കാർ ഉദ്യോഗസ്ഥർ കൂടിയായ യാത്രക്കാർ ഓണാഘോഷം സംഘടിപ്പിച്ചത്. അതേസമയം, കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പുറപ്പെടുന്ന പാറശാല ഡിപ്പോയിലെ സർവീസിലും രാവിലെയും വൈകിട്ടും ഓണാഘോഷപരിപാടികൾ അരങ്ങുതകർത്തു.
കിടിലം ഹോട്ട് ലുക്കിൽ സാധിക, ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

കൊവിഡ് രണ്ടാംഘട്ട രോഗവ്യാപന ഭീഷണിയെ തുടർന്ന് സർക്കാർ ജീവനക്കാർക്കായി ഏഴ് മാസം മുൻപ് ആരംഭിച്ച കെഎസ്ആർടിസിയുടെ പ്രത്യേക ബോണ്ട് സർവീസിലായിരുന്നു ആഘോഷം. യാത്ര ഏഴ് മാസം പിന്നിട്ടതോടെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഈ ബസിലെ യാത്രക്കാർ. ബസിൻ്റെ ഡ്രൈവർമാരായ അനില്‍കുമാര്‍, ഷഹീര്‍ വെമ്പായം, കണ്ടക്ടർമാരായ ഷൈജിത് വെമ്പായം, സുജ തുടങ്ങിയവരാണ് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

ഓണാഘോഷ പരിപാടികളുടെ ഭാഗമായി കേരളീയ വേഷം ധരിച്ചെത്തിയ മലയാളി മങ്കമാരും പുരുഷന്മാരും ആഘോഷം കെങ്കേമമാക്കി. ഓണനാളിലെത്തുന്ന മഹാബലിയും കൂടി ബസ്സിനുള്ളിലേക്ക് വന്നതോടെ ആദ്യമൊക്കെ പാട്ടിനും നൃത്തത്തിനുമൊക്കെ വിമുഖത കാണിച്ച പലരും ആർത്തുല്ലസിക്കാൻ തുടങ്ങി.
ഓണപ്പാട്ടും നാടൻപാട്ടുകളും സിനിമപാട്ടുകളുമായി യാത്രക്കാരെല്ലാം തകർത്താടി. ഓണക്കോടി വിതരണം ഓണസന്ദേശം കൈമാറൽ തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് ബസിനുള്ളിൽ സംഘടിപ്പിച്ചു.

ഓണാഘോഷത്തിന് സന്തോഷം പകർന്ന് മധുരപലഹാര വിതരണവും പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ യാത്രക്കാരുടെ മക്കൾക്കുള്ള അനുമോദന പരിപാടിയും കുട്ടികളെ ആദരിക്കലുമൊക്കെ നടന്നു.അങ്ങനെ വ്യത്യസ്ത ഓണാഘോഷവുമായി വെഞ്ഞാറമൂട്ടിൽ നിന്ന് ദിനംപ്രതിയുള്ള ബോണ്ട് സർവീസിലെ യാത്രക്കാർ വാർത്തകളിലും ഇടം പിടിച്ചു.

അതേസമയം, വെഞ്ഞാറമൂട്ടിലെ ആഘോഷത്തിനു സമാനമായി ദിനംപ്രതി കളിയിക്കാവിളിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പുറപ്പെടുന്ന ബോണ്ട് സർവീസിലെ യാത്രക്കാരും ഓണാഘോഷം അടിച്ചുപൊളിച്ചു. ബസ്സിനുള്ളില്‍ അത്തപ്പൂക്കളമിട്ട യാത്രക്കാർ ബസിനെ പൂക്കൾ കൊണ്ട് അലങ്കരിച്ച് മനോഹരമാക്കുകയും ചെയ്തു.
പാറശാല ഡിപ്പോയിലെ ബസ്സാണ് യാത്രക്കാരുടെ ആവശ്യപ്രകാരം ദിവസേന 8:15 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് 'ബോണ്ട്' സർവീസ് നടത്തുന്നത്. സ്റ്റോപ്പുകൾ ഇല്ലാതെയുള്ള ' എൻ്റ് ടു എൻ്റ് ' സർവീസാണ് ഇതെന്നുള്ളതാണ് പ്രത്യേകത.

ഓണാഘോഷ ദിനത്തിൽ രാവിലെയും വൈകിട്ടുമുള്ള യാത്രകളിലാണ് വ്യത്യസ്ത ഓണപരിപാടി നടന്നത്. കൊവിഡ് രണ്ടാം തരംഗം തുടങ്ങിയതോടെ ഫെബ്രുവരി 10ന് ആരംഭിച്ച ബോണ്ട് സര്‍വീസിലെ യാത്രക്കാരെല്ലാം സർക്കാർ ഉദ്യോഗസ്ഥരാണ്. യാത്ര ഏഴ് മാസം പിന്നിട്ടതോടെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഈ ബസിലെയും യാത്രക്കാർ.

കളിയിക്കാവിളയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള ഈ ബോണ്ട് സർവീസിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കേരളീയ വേഷം ധരിച്ചെത്തിയ മലയാളി മങ്കമാരും പുരുഷന്മാരും ആഘോഷം കെങ്കേമമാക്കി. ഓണപ്പാട്ടും നാടൻപാട്ടുകളും സിനിമപാട്ടുകളുമായി യാത്രക്കാരെല്ലാം തകർത്താടി. ഓണക്കോടി വിതരണം ഓണസന്ദേശം കൈമാറൽ തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് ബസിനുള്ളിൽ സംഘടിപ്പിച്ചു.

പാറശാല ഡിപ്പോയില്‍ നിന്നുള്ള ഏക ബോണ്ട് സര്‍വീസില്‍ കൃത്യം 47 യാത്രക്കാരാണുള്ളത്. 10 ദിവസത്തെ ബോണ്ട് സര്‍വീസ് യാത്രയ്ക്ക് 1400 രൂപയാണ് ആനവണ്ടിയിൽ ഈടാക്കുന്നത്. ബോണ്ട് സർവീസിൽ നടന്ന ഓണാഘോഷത്തിന് ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ മാന്‍സിങ്, ട്രാഫിക് ഇന്‍സ്‌പെക്ടര്‍ ജിനു, ബോണ്ട് സര്‍വീസിലെ ജീവനക്കാരായ കെ എസ് ഷാബു, എം.ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.
അമ്മയെ പോലെ തന്നെ അതിസുന്ദരി , സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ജാൻവിയുടെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications