ചിങ്ങം - (മകം, പൂരം, ഉത്രം 1/4)
പ്രണയ കാര്യങ്ങള്‍ പൊതുവെ അനുകൂലമായിരിയ്ക്കും. നൂതനമായ പ്രണയ ബന്ധങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. പൊതുവെ സന്തോഷകരമായ ദിനങ്ങള്‍ കടന്നുപോകും. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. പ്രണയകാര്യങ്ങളില്‍ സാഫല്യമുണ്ടാകും. വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകുന്നതിനു സാധ്യത കാണുന്നു. ധനപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധാപൂര്വ്വമായി തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്.
ഗുമദോഷസമ്മിശ്രമായ ഫലമാണ് കാണുന്നതെങ്കിലും അശ്രദ്ധയോ ആലോചനക്കുറവോ നിമിത്തം പ്രയാസങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. പുതിയ മേഖലകളിലേക്ക് നിങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിക്കുവാന്‍ അവസരമുണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനുള്ള സാഹചര്യമുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. ഉദരവൈഷമ്യ സാധ്യതയുണ്ട്. മറ്റ് അസ്വസ്ഥതകളുള്ളവര്‍ വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്തു മുന്നോട്ടു പോവുക. പരിഹാരമായി നവഗ്രഹശാന്തി നടത്തുന്നത് നല്ലത്.