മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആരെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, മോഹൻലാൽ. മമ്മൂട്ടി പോലും രണ്ടാം സ്ഥാനത്താണ്. കോടികൾ ആസ്തിയുള്ള മോഹൻലാലിന് ഊട്ടി, കൊച്ചി, ദുബായ് എന്നിവിടങ്ങളിൽ നിരവധി ആഡംബര വസതികളും ഉണ്ട്. ആ വസതികളെ കുറിച്ച് അറിഞ്ഞാലോ?
കൊച്ചിയിൽ മമ്മൂട്ടി പണിത പുതിയ വീടിൻ്റെ ചിത്രങ്ങളെല്ലാം നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ മമ്മൂട്ടിക്ക് മാത്രമല്ല മോഹൻലാലിനും കൊച്ചിയിൽ ഹൃദയഹാരിയായൊരു വസതിയുണ്ട്. അതും കായൽത്തീരത്ത്. തേവരയിൽ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവ് പരമ്പരാഗത കേരളീയ വാസ്തുവിദ്യക്ക് ഊന്നൽ നൽകിക്കൊണ്ട് പണിതതാണ്. നോബ്രോക്കർ ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, പ്രകൃതിയോടിണങ്ങിയ ഒരന്തരീക്ഷം വാഗ്ദാനം ചെയ്യുന്ന ഈ വീട് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാസൃഷ്ടികളാലും പുരാവസ്തുക്കളാലും അലങ്കരിച്ചതാണ്.

ഈ വീട് മാത്രമല്ല, കൊച്ചിയിൽ അദ്ദേഹത്തിന് 9,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മറ്റൊരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെൻ്റുമുണ്ട്. ആധുനിക വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണിതെന്ന് ടൈംസ് എൻ്റെർടെയിൻമെൻ്റ് റിപ്പോർട്ടിൽ പറയുന്നു. സമകാലിക ശൈലിയിലുള്ള അലങ്കാരങ്ങളാണത്രേ ഈ അപ്പാർട്ട്മെൻ്റിൻ്റെ പ്രധാന സവിശേഷത.ഊട്ടിയിലും മോഹൻലാലിന് ഒരു വസതിയുണ്ട്. താരത്തിൻ്റെ അവധിക്കാല വില്ലയായാണത്രേ ഇത്. കുടുംബത്തോടൊപ്പം വിശ്രമിക്കാനും ശാന്തമായ നിമിഷങ്ങൾ ചെലവഴിക്കാനും അനുയോജ്യമായൊരന്തരീക്ഷമാണ് ഈ മൂന്ന് കിടപ്പുമുറിയുള്ള വില്ല നൽകുന്നത്.
ഇന്ത്യക്ക് പുറത്തും താരത്തിന് ആഡംബര ഫ്ലാറ്റുണ്ട്. ദുബായിലാണിത്. ആർപി ഹൈറ്റ്സിലെ ഈ കെട്ടിടത്തിലെ ഫ്ലാറ്റിന് ഏകദേശം 4,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. ഏകദേശം 25 കോടി രൂപ വിലമതിക്കുന്ന ഈ അപ്പാർട്ട്മെൻ്റിൻ്റെ ഉൾഭാഗം ആധുനിക രൂപകൽപ്പനയിലാണ് ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിൻ്റെ ആകെ ആസ്തി
മോഹൻലാലിൻ്റെ ആസ്തി ഏകദേശം 50 മില്യൺ യു.എസ്. ഡോളറാണെന്ന് റിപ്പോർട്ടുകൾ. അതായത് ഏകദേശം 400 മുതൽ 450 കോടി രൂപ വരെ. ഒരു സിനിമയ്ക്ക് നടൻ വാങ്ങുന്ന പ്രതിഫലം ഏകദേശം 15 കോടി വരെയാണ്. സിനിമകൾക്ക് പുറമെ ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ, ടെലിവിഷൻ ഷോകൾ എന്നിവയിൽ നിന്നും അദ്ദേഹത്തിന് വലിയ വരുമാനം ലഭിക്കുന്നുണ്ട്. കഴിഞ്ഞ ബിഗ് ബോസ് സീസണിൽ അദ്ദേഹത്തിൻ്റെ പ്രതിഫലം 20 കോടിയാണെന്ന് വരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമാ നിർമ്മാണ സ്റ്റുഡിയോ, മൾട്ടിപ്ലക്സ് തീയേറ്റർ ശൃംഖല, റെസ്റ്റോറൻ്റുകൾ, ഭൂമിയടക്കമുള്ള മറ്റ് നിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള വിവിധ ബിസിനസ് സംരംഭങ്ങളും എന്നിവയിൽ നിന്നെല്ലാം അദ്ദേഹത്തിന് വരുമാനമുണ്ട്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications