Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല സുന്ദരി ആയിരുന്നപ്പോൾ എന്തിനാണ് ദിലീപിനെ കളഞ്ഞത്? മഞ്ജു വാര്യരോട് ചോദ്യം, പിന്നാലെ മറുപടി

മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരായിരുന്നു മഞ്ജു വാര്യർ. ഇടയ്ക്ക് കരിയറിൽ ബ്രേക്ക് വന്നെങ്കിലും പൂർവാധികം ശക്തിയോടെയാണ് മഞ്ജു തിരിച്ചുവന്നതും സൂപ്പർതാര പദവി വീണ്ടും എടുത്തണിഞ്ഞതും. നിലവിൽ മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കരിയർ അല്ല മഞ്ജു വാര്യരുടേത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തമിഴിൽ ഒരുപിടി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി അവർ പ്രവർത്തിച്ചിട്ടുണ്ട്.

"സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം"

രജനീകാന്ത്, ധനുഷ്, അജിത് കുമാർ എന്നിങ്ങനെ മുൻനിര താരങ്ങളുടെയൊപ്പം തമിഴിൽ മികവ് തെളിയിക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞുവെന്നതാണ് പ്രധാന കാര്യം. അതിപ്പോഴും തുടരുകയാണ്. പൊതുവെ സോഷ്യൽ മീഡിയയിൽ ഹേറ്റേഴ്‌സ് അധികം ഇല്ലാത്ത മഞ്ജുവിന് പക്ഷേ പലപ്പോഴും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചിലരുടെ ചോദ്യം അടിക്കടി നേരിടേണ്ടി വരാറുണ്ട് എന്നതാണ് പ്രധാന കാര്യം. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

manju warrier

മഞ്ജുവിനോട് ആരാധികയുടെ ചോദ്യം, പിന്നാലെ മറുപടി

ഈ ഏപ്രിൽ മാസം റിലീസിന് എത്തുന്ന തമിഴ് ചിത്രമായ മിസ്‌റ്റർ. എക്‌സ് എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം മഞ്ജു വാര്യർ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ ട്രെയിലറിന് ലഭിക്കുന്നത്. അതിൽ അത്യാവശ്യം സ്‌റ്റൈലിഷ് ലുക്കിലാണ് മഞ്ജു വാര്യർ പ്രത്യക്ഷപ്പെടുന്നതും. ഈ ട്രെയിലറിന് അടിയിലാണ് ഇപ്പോൾ മഞ്ജുവിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ആരാധിക ചോദ്യം ഉന്നയിച്ചത്.

സുന്ദരി ആരുന്നപ്പൊ കെട്ടിയ ഭർത്താവിനെ എന്തിനാ കളഞ്ഞെ? മാര്യേജ് വർക്ക്ഔട്ട് ചെയ്യാൻ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ടാരുന്ന്..ഒരു മാര്യേജ് കൗൺസിലിങ്ങിനെങ്കിലും പോകാമാരുന്ന്...കുത്തി തിരിപ്പിച്ചവർ അവരുടെ കുടുംബം ശിഥിലം ആകാതെ നോക്കി...വയസ്സ്‌ ആകുമ്പൊ നമുക്ക്‌ ആരും കാണില്ല..യൂത്ത് ആരുന്നപ്പൊ ഉണ്ടാരുന്നവരെ തന്നെ മുന്നൊട്ട്‌ കൊണ്ട്‌ പോകുന്നതാരുന്ന് ബുദ്ധി..ആ ബന്ധത്തിൽ അടിയും പരസ്ത്രീ ബന്ധവും ഇല്ലയെങ്കിൽ; എന്നായിരുന്നു ഒരു ആരാധിക കമന്റ് ചെയ്‌തത്‌.

ഇതിന് പിന്നാലെ ആരാധകർ തന്നെ മറുപടിയുമായി രംഗത്ത് വരികയായിരുന്നു. മഞ്ജു വാര്യരാവട്ടെ ഇതിന് മറുപടി ഒന്നും നൽകിയിട്ടില്ല. എന്തിനാണ് മറ്റുള്ളവരുടെ കുടുംബ കാര്യങ്ങൾ നോക്കുന്നത് എന്നായിരുന്നു ഒരാൾ നൽകിയ മറുപടി. സാധാരണഗതിയിൽ ഇത്തരം കമന്റുകൾക്ക് മഞ്ജു വാര്യർ പരിഗണന നൽകാറില്ല, അതാണ് ഇവിടെയും ചെയ്‌തിരിക്കുന്നത്‌ എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ തിരിച്ചുവരവ്

വിവാഹമോചനത്തിനു ശേഷവും മഞ്ജു വാര്യരുടെ ജീവിതം അക്ഷരാർത്ഥത്തിൽ സ്ത്രീകളുടെ തിരിച്ചുവരവിന്റെ പ്രതീകമായി മാറുകയായിരുന്നു. ഒരുകാലത്ത് മലയാള സിനിമയുടെ പ്രിയനായികയായിരുന്ന അവർ, 1998-ൽ ദിലീപുമായിട്ടുള്ള വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു . നീണ്ട ഇടവേളയ്ക്ക് ശേഷം, 2014-ൽ പുറത്തിറങ്ങിയ 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തന്റെ സൂപ്പർതാര പദവി തിരിച്ചുപിടിക്കുകയും കരിയറിൽ ശക്തമായ രണ്ടാം വരവ് നടത്തുകയും ചെയ്‌തത്‌.

ദിലീപുമായുള്ള വിവാഹബന്ധം അവസാനിക്കുന്ന ഘട്ടത്തിലായിരുന്നു മഞ്ജുവിന്റെ ഈ തിരിച്ചുവരവ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ദിലീപ് 2014-ൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും, 2015 ജനുവരിയിൽ എറണാകുളം കുടുംബ കോടതി ഇത് അനുവദിക്കുകയും ചെയ്‌തിരുന്നു. 'ഹൗ ഓൾഡ് ആർ യു' നിറഞ്ഞ സദസുകളിൽ പ്രദർശനം നടത്തിയതോടെ മഞ്ജുവിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കപ്പെട്ടു.

എന്നാൽ സിനിമയിലേക്ക് മടങ്ങിയെത്തും മുമ്പ് മഞ്ജു തന്റെ കലാപരമായ കഴിവുകൾ വീണ്ടും പൊടിതട്ടിയെടുത്തിരുന്നു. 2012 ഒക്ടോബറിൽ ഗുരുവായൂരിലെ നവരാത്രി നൃത്ത മണ്ഡപത്തിൽ അവർ ഒരു കുച്ചിപ്പുടി അരങ്ങേറ്റം നടത്തി. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം കല്യാൺ ജ്വല്ലേഴ്‌സിൻ്റെ പരസ്യങ്ങളിലും മഞ്ജു പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടെ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് 'സല്ലാപം' എന്ന പേരിൽ ഒരു പുസ്‌തകവും അവർ പ്രസിദ്ധീകരിച്ചു.

കരിയറിന്റെ അത്യുന്നതിയിൽ നിൽക്കെവായിരുന്നു മഞ്ജു സിനിമ വിട്ടത്. 'കണ്ണ് എഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പരാമർശവും 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയതിന് ശേഷവും അവർ അഭിനയം ഉപേക്ഷിച്ചു. അതിനാൽ, അവരുടെ തിരിച്ചുവരവ് ആരാധകർക്ക് വൈകാരികമായ ഒരു സന്തോഷം കൂടിയായിരുന്നു.

'നായികയുടെ മുന്നിൽ വെച്ച് ഹരിശ്രീ അശോകൻ മോശമായി പെരുമാറി', അനുഭവം വെളിപ്പെടുത്തി സാബു സർഗം
'നായികയുടെ മുന്നിൽ വെച്ച് ഹരിശ്രീ അശോകൻ മോശമായി പെരുമാറി', അനുഭവം വെളിപ്പെടുത്തി സാബു സർഗം

വിവാഹമോചനാനന്തരം മഞ്ജു തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കുകയും ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജുവിന് കൂടുതൽ അവരെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ് വരാറുള്ളത്. എന്നാൽ ഇടയ്ക്ക് ചില മോശം കമന്റുകൾ മേൽപറഞ്ഞത് പോലെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ആരാധകർ തന്നെ അതിന് തക്കതായ മറുപടിയും നൽകാറുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+