കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളിക്കെതിരെ വിമര്‍ശനവുമായി സജിത മഠത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കൈരളി ചാനലിനെതിരെ രൂക്ഷ വിമര്‍ശനുമായി മുന്‍ ജീവനക്കാരിയും സിനിമ താരവുമായ സജിത മഠത്തില്‍. ചാനലിന്‌റെ സ്ത്രീ വിരുദ്ധ സമീപനങ്ങളിലാണ് സജിതയുടെ പ്രതിഷേധം. ഫേസ്ബുക്കിലാണ് സജിത സ്വന്തം പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

സെലിബ്രിറ്റി കിച്ചണ്‍ മാജിക് എന്ന റിയാലിറ്റി ഷോയുടെ പ്രൊമോയാണ് സജിതയെ ചൊടിപ്പിച്ചത്. സീരിയല്‍ നടി അനിത നായര്‍ സെലിബ്രിറ്റി കിച്ചണ്‍ മാജിക്കിന്റെ ഷൂട്ടിങ്ങിനിടയില്‍ ക്ഷോഭിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് പരിപാടിയുടെ പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Sajitha Madathil

കൈരളിയുടെ തുടക്കകാലത്ത് ചാനലിലെ പ്രൊഡ്യൂസര്‍ ആയിരുന്നു സജിത മഠത്തില്‍. അറിഞ്ഞുകൊണ്ട് സ്ത്രീ വിരുദ്ധമായ ഒന്നും ചാനലില്‍ കൊടുക്കരുത് എന്ന് അന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു എന്നാണ് സജിത പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി. അനിത നായരുടെ തെറിവിളിയും ഇറങ്ങിപ്പോക്കും ഒക്കെ മാര്‍ക്കറ്റ് ചെയ്യുകയാണ് കൈരളി ചെയ്യുന്നതെന്നാണ് സജിതയുടെ ആക്ഷേപം. ഇതാണോ കൈരളിയുടെ രാഷ്ട്രീയമെന്നും സജിത മഠത്തില്‍ ചോദിക്കുന്നു,

സജിതയുടെ പോസ്റ്റിന്റെ പ്രസക്ത ഭാഗം ഇങ്ങനെ...

"അനിതാ നായര്‍ എന്ന നടി ഷോയില്‍ നിന്ന് എന്തോ പ്രശ്നം കൊണ്ട് ഇറങ്ങിപ്പോകുന്നതും വാചിക, ആംഗിക, ആഹാര്യ ഭാഷയിലൂടെ ഫ്ളോറിനകത്തു പ്രതിഷേധം പ്രകടിപ്പിക്കുന്നതും കര്‍ത്തവ്യ നിരതരായ ക്യാമറാമാന്‍മാര്‍ അത് ഒപ്പിയെടുത്ത് എഡിറ്റര്‍മാരുടെ കരവിരുതില്‍ 'ബീപ്പു'കളുടെ അകമ്പടിയോടെ പ്രൊമോ എന്ന പേരില്‍ ചാനലിലും സോഷ്യല്‍ മീഡിയിയലും പ്രചരിപ്പിക്കുകയും ചെയ്തു കാണുമ്പോള്‍ ഈ കൈരളി കുടുംബത്തിലെ അംഗമായിരുന്ന ആള്‍ എന്ന നിലയില്‍ മാത്രമല്ല അസ്വസ്ഥത തോന്നുന്നത്. ഒരു നടി എന്ന നിലയ്ക്ക്, ഈ നടി സമൂഹത്തിലെ അംഗമെന്ന നിലയ്ക്ക് അതെന്നെ ഏറെ വേദനിപ്പിക്കുന്നു."

"നടി, പ്രത്യേകിച്ച് നാടക സീരിയല്‍ നടിക്ക് കേരള സമീഹം നല്കിയിരിക്കുന്ന ഒരിടമുണ്ട്. അഭിനയിച്ച പ്രണയവും കാമവും കഥാപാത്രങ്ങളുമെല്ലാം അവളുടെ ജീവിതത്തിലും ഉണ്ടെന്ന് കരുതപ്പെടുന്നു. തന്നെ രസിപ്പിച്ച, തന്നില്‍ കാമനകളുണര്‍ത്തിയ അവളുടെ ശരീരത്തില്‍ സ്റ്റേജിനും ടെലിവിഷന്‍ പെട്ടിക്കും അപ്പുറത്തും തനിക്ക് അധികാരമുണ്ടെന്നും വിശ്വസിക്കുന്നു. സീരിയല്‍ രംഗത്തെ നടികളാണ് ഇന്നതിന്‍റെ ഏറ്റവും വലിയ ഇരകള്‍. അനിതാ നായര്‍, അതി കഠിനമായ തന്‍റെ ക്ഷോഭം പ്രകടിപ്പിക്കുന്നു. പക്ഷേ, അത് പ്രൊമോ ആക്കി അവതരിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വിലകുറഞ്ഞ പ്രേക്ഷകശ്രദ്ധയും റേറ്റിംഗും അതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭവും വേണമെന്നു വച്ചാല്‍ പിന്നെയെന്താണ് കൈരളിയുടെ രാഷ്ട്രീയം? അല്ലെങ്കില്‍, ഇത്തരം ദേഷ്യപ്രകടനങ്ങള്‍ രംഗവേദിക്ക് പുറത്തു നടക്കുമ്പോള്‍ ക്യാമറയുമായി പുറകെ നടന്ന് എടുക്കരുതെന്ന് പറഞ്ഞ് ക്യാമറക്കണ്ണുകള്‍ കൈ കൊണ്ട് കൊട്ടിയടക്കുന്നതു വരെ പകര്‍ത്തി അനുവാദമില്ലാതെ ടെലികാസ്റ്റ് ചെയ്യുന്നതാണോ വേറിട്ട ദൃശ്യബോധം. ഇതിലൂടെ സീരിയല്‍ നടിയെക്കുറിച്ച് കേരള സമൂഹം രൂപപ്പെടുത്തിയെടുത്ത ഒരു കാഴ്ചയെ ഒന്നു കൂടെ ഊട്ടി ഉറപ്പിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു എന്നതാണോ?"

"കേരളത്തിലെ ചാനലുകളില്‍ ഏറ്റവും സ്ത്രീ വിരുദ്ധമായ നിലപാടിനാല്‍ വേറിട്ടതാകണമെന്നാണോ കൈരളി ആഗ്രഹിക്കുന്നത്?"

എന്തായാലും സജിത യുടെ പോസ്റ്റ് ഫേസബുക്കില്‍ സജീവ ചര്‍ച്ചയായിക്കഴിഞ്ഞു. സെലിബ്രിറ്റി കിച്ചണ്‍ മാജിക്കില്‍ നിന്ന് നേരത്തെ സജിത ബേഠി ഇറങ്ങിപ്പോയതും കൈരളി ടിവി പ്രൊമോ ആയി അവതരിപ്പിച്ചിരുന്നു. യൂ ട്യൂബിലും ഫേസ് ബുക്കിലും ഒക്കെയായി പതിനായിരങ്ങളാണ് ഈ വീഡിയോകള്‍ കണ്ടിട്ടുള്ളത്.

English summary
Sajitha Madathil against Kairali TV.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X