വേരിഫിക്കേഷന്‍ പാളിയാല്‍ വാട്‌സ്ആപ്പില്ല!! പുതിയ സെക്യൂരിറ്റി തരുന്നത് കിടിലന്‍ പണി

  • Written By:
Subscribe to Oneindia Malayalam

കാലിഫോര്‍ണിയ: ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഒടുവില്‍ അവതരിപ്പിച്ച ടു സ്റ്റെപ്പ് വേരിഫിക്കേഷനെക്കുറിച്ച് മുന്നറിയിപ്പുമായി ടെക് വിദഗ്ദര്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പ് ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിക്കുന്നത്.


വാട്‌സ്ആ്പ്പ് അപ്‌ഡേറ്റ് ചെയ്യുന്നതോടുകൂടി ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തിയാവുമെന്നും വാട്‌സ്ആപ്പ് കുടുതല്‍ സുരക്ഷിതമാകുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതോടു കൂടി നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഏഴ് ദിവസം വാട്‌സ്ആപ്പില്ല

ഏഴ് ദിവസം വാട്‌സ്ആപ്പില്ല

ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞ് പാസ് കോഡ് മറന്നുപോയാല്‍ വീണ്ടും വേരിഫൈ ചെയ്യണമെങ്കില്‍ ഇ മെയില്‍ അഡ്രസ് ആവശ്യമാണ്. പാസ് കോഡ് മറന്നുപോകുകയും ബാക്കപ്പ് ഇമെയില്‍ ലഭിയ്ക്കാതിരിക്കുകയും ചെയ്താല്‍ ഏഴ് ദിവസത്തിനുള്ളില്‍ വാട്‌സ്ആപ്പ് വീണ്ടും വേരിഫൈ ചെയ്യാന്‍ സാധിക്കില്ല. അതോടെ ഈ ദിവസങ്ങളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനും കഴിയില്ല.

വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്താല്‍

വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്താല്‍

വാട്‌സ്ആപ്പ് ഒടുവില്‍ ഉപയോഗിച്ച് 30 ദിവസത്തിന് ശേഷം പാസ് കോഡില്ലാതെ വാട്‌സ്ആപ്പ് വീണ്ടും വേരിഫൈ ചെയ്യാന്‍ ശ്രമിച്ചാല്‍ അക്കൗണ്ട് ഡിലീറ്റ് ആയിപ്പോകും. എന്നാല്‍ വേരിഫിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പുതിയ അക്കൗണ്ട് ക്രിയേറ്റ് ആവുകയും പഴയ ചാറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്യും.

പോപ്പ് അപ്പ് മെസേജുകള്‍

പോപ്പ് അപ്പ് മെസേജുകള്‍

ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ വാട്‌സ്ആപ്പില്‍ സ്ഥിരമായി പോപ്പ് അപ്പ് മെസേജുകള്‍ വന്നുകൊണ്ടിരിയ്ക്കും. പാസ്‌കോഡ് മറന്നുപോകാതിരിയ്ക്കാന്‍ ആപ്പ് ഇടയ്ക്കിടെ പാസ് കോഡ് ആവശ്യപ്പെടുന്നതാണ് ഉപയോക്താക്കള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുക. ഇത് ഒഴിവാക്കുന്നതിനായി മറ്റ് മാര്‍ഗ്ഗങ്ങളില്ല.

ഇ മെയിലിന് സുരക്ഷാ ഭീഷണി!!

ഇ മെയിലിന് സുരക്ഷാ ഭീഷണി!!

പാസ് കോഡ് മറന്നുപോയാല്‍ ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി ഇമെയില്‍ അഡ്രസ് നല്‍കേണ്ടത് അനിവാര്യമാണ്. എന്നാല്‍ വേരിഫൈ ചെയ്യുന്ന ഇമെയില്‍ ഇതിന്റെ സത്യസന്ധത ഉറപ്പുവരുത്തുന്നില്ലെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.

അപ്‌ഡേഷന്‍ എവിടെ നിന്ന്

അപ്‌ഡേഷന്‍ എവിടെ നിന്ന്

പതിവിന് വിപരീതമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് തിരയുന്നതിന് പകരം ഗൂഗിളില്‍ നേരിട്ട് സെര്‍ച്ച് ചെയ്ത് വേണം കണ്ടെത്താന്‍. എന്നാല്‍ ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രൊഫൈല്‍ സന്ദര്‍ശിച്ചവരെ എളുപ്പത്തില്‍ തിരിച്ചറിയാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു.

English summary
World's top messaging app WhatsApp has just got another layer of security -- two-step verification. The feature offers another way of authentication of your account via a six-digit passcode and is aimed at deterring people from using other users phone numbers for WhatsApp.
Please Wait while comments are loading...