കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐറ്റം നമ്പറുകള്‍ക്ക് വിലക്ക് വീഴും

  • By Ravi Nath
Google Oneindia Malayalam News

സിനിമയിലെ ഐറ്റംനമ്പര്‍ പാട്ട്, ഡാന്‍സ്, സ്ത്രീകള്‍ക്ക് നേരെയുള്ള ശാരീരിക ബലപ്രയോഗങ്ങള്‍, അശ്‌ളീലരംഗങ്ങള്‍, പദപ്രയോഗങ്ങള്‍ ഇവയ്‌ക്കെല്ലാം സിനിമയില്‍ വിലക്കുകള്‍ കര്‍ശനമാക്കാന്‍ നിയമം വരുന്നു.

യു, എ, യുഎ സര്‍ട്ടിഫിക്കറ്റുകളാണ് സെന്‍സര്‍ബോര്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ വഴി നല്‍കികൊണ്ടിരിക്കുന്നത്. ഐറ്റംനമ്പര്‍ ഗാനരംഗങ്ങളില്‍ അല്പം വസ്ത്രം ധരിച്ച് ശരീരഭാഗങ്ങള്‍ അശ്‌ളീലമായരീതിയില്‍ ചലിപ്പിക്കുന്നതും ഗാനത്തിലെ മോശപ്പെട്ട പദപ്രയോഗങ്ങളും ഉണ്ടെങ്കില്‍ എ സര്‍ട്ടിഫിക്കറ്റ് നല്കാനാണ് തീരുമാനം.

Item Dance

ചാനലുകള്‍ വഴി പ്രദര്‍ശിപ്പിക്കുമ്പോള്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടതാണെന്നും നിയമം കര്‍ശനമാക്കുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയിടാന്‍ ജനകീയ കലാരൂപമായ സിനിമയിലും ചിലമാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുന്നത് ചില വനിതാസംഘടനകളുടെ അഭ്യര്‍ത്ഥനപ്രകാരമാണ്.

മലയാള സിനിമയില്‍ താരതമ്യേന വള്‍ഗറായ സെക്‌സും വയലന്‍സും കുറവാണെങ്കിലും ബോളിവുഡ് സിനിമകളിലും, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലെല്ലാം അതിരുവിട്ട ഗ്‌ളാമര്‍ പ്രദര്‍ശനങ്ങളും ഐറ്റംനമ്പര്‍ ഡാന്‍സുകളും ഒഴിച്ചുകൂടാന്‍വയ്യാത്തവിധം ഉള്‍ച്ചേര്‍ന്നിരിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്.

കുടുംബം ഒന്നിച്ച് ഇത്തരം രംഗങ്ങള്‍ വീട്ടിലിരുന്ന് കാണേണ്ട അവസ്ഥയാണ് ചാനലുകള്‍ വഴി നടക്കുന്ന സംപ്രേഷണങ്ങള്‍ നല്കുന്നത്. പാട്ടു സീനുകളാണ് പല സിനിമകളുടേയും മുഖ്യആകര്‍ഷണമായി എടുത്തു പറയുന്നത്. പ്രശസ്ത താരങ്ങള്‍ വരെ കോടികള്‍ പ്രതിഫലം വാങ്ങി ഐറ്റം നമ്പര്‍ ഡാന്‍സിനുവേണ്ടി മാത്രം കച്ചകെട്ടി ഇറങ്ങുന്നതും ഈയിടെ കണ്ടുവരുന്ന പുതിയ പ്രവണതയാണ്.

മലയാളസിനിമയിലും ഐറ്റംനമ്പറുകള്‍ തിരുകികയറ്റുന്നതിന് പല പ്രമുഖരും ഉത്സാഹം കാണിച്ചുതുടങ്ങിയിരിക്കുന്നു. ബിപാഷ ബസു, കരീനകപൂര്‍, കത്രീനകൈഫ് തുടങ്ങിയതാരങ്ങളൊക്കെ സ്ഥിരം ഐറ്റംനമ്പര്‍ ഡാന്‍സുകാരെ വെല്ലുന്ന വിധം രംഗത്തുണ്ട്. മലയാളത്തില്‍ പത്മപ്രിയ, മൈഥിലി, രമ്യാനമ്പീശന്‍ തുടങ്ങിയവരുടെ പ്രകടനങ്ങളും വിവാദമുണ്ടാക്കിയിരുന്നു.

ലൈംഗികചേഷ്ടകള്‍ക്ക് പ്രഥമ പരിഗണനകൊടുത്ത് അനാവശ്യമായി തിരുകികയറ്റുന്ന ഈ രീതി നിയന്ത്രിക്കപ്പെടേണ്ടതുതന്നെയാണ്. ചാനലുകളില്‍ ഇവ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയുമരുത്. എന്നാല്‍ നിയന്ത്രണത്തിന്റെ പേരില്‍ ഇന്ന് സിനിമനേരിടുന്ന നിരവധി പരിമിതികളുണ്ട്. അതിനെ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഈ നിയമനിര്‍മ്മാണത്തിന് സാദ്ധ്യമാകുമെന്നത് നിരാശജനകമാണ്.

സ്ത്രീക്കെതിരെ സമൂഹത്തില്‍ നടക്കുന്ന പലതരത്തിലുള്ള അക്രമങ്ങളെ ചൂഷണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പ്രമേയമാക്കികൊണ്ട്
നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് പുതിയ നിയമങ്ങള്‍ തടസ്സം സൃഷ്ടിക്കും, അനിവാര്യമായ ചിലരംഗങ്ങളുടെ ചിത്രീകരണത്തിന്
ബുദ്ധിമുട്ടാകും.

ബാന്‍ഡിഡ് ക്യൂന്‍ പോലുള്ള സിനിമകളൊന്നും ഇനി ഉണ്ടാവാന്‍ സാദ്ധ്യതയില്ല എന്നു ചുരുക്കം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍
സിനിമയില്‍ ചിത്രീകരിക്കപ്പെടുന്ന രംഗങ്ങളുടെ ഉദ്ദേശശുദ്ധിയും ആവശ്യകതയും തിരിച്ചറിഞ്ഞ് കത്രിക വെക്കാനാണ് ശ്രദ്ധിക്കേണ്ടത് അല്ലാതെ കാടടച്ച് വെടിവെക്കരുത്.

English summary
The censor board has decided to make more stringent its standards for certification of item songs and other such film clips meant for telecast on TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X