Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഹൗസില്‍ അഡോണിയ്ക്കും ഡിപംലിനും സര്‍പ്രൈസ്; മികച്ച ജോഡികള്‍, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഒരോ ദിവസവും നാടകീയ സംഭവങ്ങളാണ് നടക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന ടാസ്‌കിനെ രസകരം എന്ന് വേണം പറയാന്‍. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ടാസ്‌ക്കായിരുന്നു അത്. ഹൗസിലെ അവിവാഹിതരായിരുന്നു ഈ ടാസ്‌കില്‍ പങ്കെടുത്തതത്. ടാസ്‌ക് ഇങ്ങനെ..

ടാസ്‌ക് അവതരിപ്പിച്ച് ഫിറോസ്

ടാസ്‌ക് അവതരിപ്പിച്ച് ഫിറോസ്

കിടിലം ഫിറോസായിരുന്നു ഈ ടാസ്‌ക് അവതരിപ്പിച്ചത്. ജീവിതപങ്കാളിയെ കുറിച്ച് എല്ലാവര്‍ക്കും ഒരു സങ്കല്‍പം ഉണ്ടായിരിക്കും. ആ സങ്കല്‍പ്പത്തിന് അനുസരിച്ച് ജീവിത പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുന്നു കേരള മാട്രിമോണി. ബിഗ് ബോസ് ഹൗസിലെ അവിവാഹിത മത്സരാര്‍ഥികള്‍ കട്ട്ഔട്ടിന് പിന്നില്‍ നിന്നു പ്രൊഫൈല്‍ അവതരിപ്പിക്കുക എന്നിങ്ങനെയായിരുന്നു ടാസ്‌ക്. കൂടാതെ ഒരു വിവാഹിതരായവരില്‍ നിന്ന് ഒരു വിധ കര്‍ത്താവും ഉണ്ടായിരിക്കും.

ജോഡിയെ കണ്ടെത്തുക

ജോഡിയെ കണ്ടെത്തുക

മത്സരാര്‍ത്ഥികള്‍ പ്രൊഫൈല്‍ അവതരിപ്പിച്ചതിന് ശേഷം അതില്‍ നിന്നൊരു ജോഡിയെ വിധികര്‍ത്താവ് തിരഞ്ഞെടുക്കുകയും അവര്‍ക്കൊരു സ്‌നേഹ സമ്മാനം ഉണ്ടായിരിക്കുന്നതായിരിക്കും. രമ്യ, ഡിംപല്‍ , സായ്, അഡോണി, റംസാന്‍, മണിക്കുട്ടന്‍, സൂര്യ എന്നിവരാണ് ടാസ്‌ക്കില്‍ മത്സരിച്ചത്. സന്ധ്യയായിരുന്നു വിധി കര്‍ത്താവ്.

 അവതരണം ഇങ്ങനെ

അവതരണം ഇങ്ങനെ

മണിക്കുട്ടനായിരുന്നു ആദ്യം പ്രൊഫൈല്‍ അവതരിപ്പിച്ചത്. തന്റെ പേരും ജോലിയും വിദ്യാഭ്യാസം യോഗ്യതയും പറഞ്ഞു കൊണ്ടാണ് മണിക്കുട്ടന്‍ പ്രൊഫൈല്‍ അവതരിപ്പിച്ചത്. അച്ഛനേയും അമ്മയേയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയായിരിക്കണമെന്നും മണിക്കുട്ടന്‍ പറഞ്ഞു.

എല്ലാവരും പ്രൊഫൈല്‍ അവതരിപ്പിച്ചു

എല്ലാവരും പ്രൊഫൈല്‍ അവതരിപ്പിച്ചു

പിന്നാലെ എല്ലാ മത്സരാര്‍ത്ഥികളും തങ്ങളുടെ പ്രൊഫൈലുകള്‍ അവതരിപ്പിച്ചു. ഇതിന് ശേഷം ഹൃദയം കൊണ്ട് എഴുതിയ കവിത എന്ന ഗാനം നോബി പാടുകയുണ്ടായി. പിന്നാലെ വിധി കര്‍ത്താക്കള്‍ ജോഡിയെ തിരഞ്ഞെടുത്തു. മത്സരാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രൊഫൈലുകളുടെ അടിസ്ഥാനത്തിലാണ് ജോഡിയെ തിരഞ്ഞെടുക്കുക.

 അഡോണിയും ഡിംപലും

അഡോണിയും ഡിംപലും

അഡോണിയേയും ഡിംപലിനേയുമാണ് മികച്ച ജോഡിയായി വിധി കര്‍ത്താക്കള്‍ തിരഞ്ഞെടുത്തത്. അവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിാലണ് തിരഞ്ഞെടുത്തതെന്നും സന്ധ്യ വിജയിയെ പ്രഖ്യാപിക്കുന്നതിനോടൊപ്പം പറഞ്ഞു. ഇതിന് പിന്നാലെ ഇവര്‍ക്ക് ഗാര്‍ഡന്‍ ഏരിയയില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ സമ്മാനമായി നല്‍കുകയും ചെയ്തു. സന്ധ്യയും സായിയും ചേര്‍ന്ന രണ്ടും പേര്‍ക്കും വിളമ്പി കൊടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+