'വന്നേക്കുന്നു ഓരോരുത്തര്, സ്വന്തം വീട്ടുകാരെ നോക്കി ജീവിക്കാന്‍ നോക്ക്', ടെററായി ഡിംപലും അപ്പുവും
കൊച്ചി: ബിഗ് ബോസ് കിരീടം നേടുമെന്ന് പ്രേക്ഷകർ വളരെ അധികം പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ഡിംപൽ ഭാൽ. എന്നാൽ നടൻ മണിക്കുട്ടനാണ് ബിഗ് ബോസ് കിരീടം ചൂടിയിരിക്കുന്നത്. ഡിംപലിന് മൂന്നാം സ്ഥാനമാണ് എന്നാണ് റിപ്പോർട്ട്. ഡിംപൽ ആർമി ഈ ഫലത്തിൽ നിരാശരാണ്.
ഫൈനലിന് പിന്നാലെ ഡിംപൽ ലൈവിലെത്തി. സഹോദരിയായ അപ്പു എന്ന് വിളിക്കുന്ന നയനയ്ക്ക് ഒപ്പമെത്തിയായിരുന്നു ഡിംപലിന്റെ ഇന്‍സ്റ്റഗ്രാം ലൈവ്. തെറി വിളിക്കാരെ പറപ്പിക്കുകയായിരുന്നു ഭാൽ സിസ്റ്റേഴ്സ്.
സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍

തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നിന്ന എല്ലാവര്ക്കും നന്ദിയെന്ന് ഡിംപല്‍ പറഞ്ഞു. തനിക്ക് മാത്രമല്ല തന്റെ കുടുംബത്തിനും തന്ന സ്നേഹത്തിന് നന്ദിയെന്നും ഡിംപല്‍ പറഞ്ഞു. അതിനിടെ മോശമായി കമന്റ് ചെയ്തവര്‍ക്ക് നയന രൂക്ഷമായി മറുപടി നല്കി. 'യു കാന്‍ നോട്ട് മെസ്സ് വിത്ത് ഭാല്‍ സിസ്റ്റേഴ്സ്' എന്ന് മാത്രമേ താന്‍ പറയുന്നുളളൂ എന്നായിരുന്നു ഡിംപലിന്റെ മറുപടി.

ഷോ തീര്‍ന്ന സ്ഥിതിക്ക് ഇനി നമുക്ക് സംസാരിക്കാമെന്നും ആര്‍ക്കൊക്കെ തെറി പറയണമോ അവരൊക്കെ നേരിട്ട് വായെന്ന് നയന വെല്ലുവിളിച്ചു. ഏത് ഭാഷയില്‍ ആണെങ്കിലും ആ ഭാഷയില്‍ തന്നെ തിരിച്ച് തരാമെന്നും നയന തുറന്നടിച്ചു. ഓരോ തവണയും താന്‍ വരുമ്പോള്‍ നയനയെ ആളുകള്‍ അന്വേഷിക്കാറുണ്ടെന്നും അതിനാലാണ് സഹോദരിക്കൊപ്പം ലൈവില്‍ വന്നതെന്നും ഡിംപല്‍ പറഞ്ഞു.

ഇംഗ്ലീഷില്‍ തെറി വിളിക്കുന്നവര്‍ തന്റെ പ്രൊഫൈലില്‍ വന്ന് അത് പറയൂ എന്നും മറുപടി തരാമെന്നും അതിനിടെ നയന പറഞ്ഞു. സ്വന്തം കാര്യം നോക്കി പോയാല്‍ പോരെ എന്നും നയന ചോദിച്ചു. സ്വന്തം ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉളളത് കൊണ്ടാണോ ബാക്കി ഉളളവരുടെ ജീവിതത്തില്‍ കയറി ചൊറിയാന്‍ വരുന്നത് എന്നും ലൈവിനിടെ തെറി വിളിക്കുന്നവര്‍ക്ക് നയന മറുപടി നല്കി

അതിനിടെ ആരൊക്കെയാണ് ബിഗ് ബോസ് വിജയികള്‍ എന്നുളള ചോദ്യത്തിന്, ഫൈനല്‍സ് വരട്ടെ എന്നും ഇപ്പോള്‍ പറഞ്ഞാല്‍ എങ്ങനെ സര്‍പ്രൈസ് ഉണ്ടാവും എന്നും നയന ഉത്തരം നല്കി. ഏഷ്യാനെറ്റിന് മാത്രമാണ് അക്കാര്യം ഔദ്യോഗികമായി പറയാനുളള അധികാരം. അത് ചാനല്‍ ചെയ്യുന്നതായിരിക്കും. അത് കഴിഞ്ഞിട്ട് നമുക്ക് ആഘോഷിക്കാമെന്ന് ഡിംപല്‍ പറഞ്ഞു

എംകെ അതായത് മണിക്കുട്ടന് ഹാപ്പിയാണോ എന്നുളള ചോദ്യത്തിന് എല്ലാവരും സൂപ്പര്‍ സൂപ്പര്‍ ഹാപ്പിയാണ് എന്നും ഡിംപല്‍ മറുപടി നല്കി. ട്രോഫി കാണിച്ച് തരാമോ എന്നായി ഒരാള്‍. തന്റെ കയ്യില്‍ എങ്ങനെ ആണ് ട്രോഫി പിടിച്ച് കാണിക്കുക എന്നും അത് ശരിയല്ലല്ലോ എന്നും ഡിംപല്‍ പറഞ്ഞു. ആരുടെ കയ്യിലാണ് ട്രോഫി ഉളളത് എന്ന് വെച്ചാല്‍ അവര്‍ തന്നെ കാണിക്കട്ടെ എന്നും ഡിംപല്‍ പറഞ്ഞു.

ചീത്ത പറയുകയും നെഗറ്റീവ് പറയുകയും ചെയ്യുന്ന ആളുകളുടെ ഉള്ളിലും അത് തന്നെയാണ്. മാവില്‍ ഒരിക്കലും പേരയ്ക്ക ഉണ്ടാകില്ല. നെഗറ്റീവ് പറയുന്നവരുടെ മനസ്സിലും അതാകും. തങ്ങളെ അത് ബാധിക്കില്ല. പറഞ്ഞ് കൊണ്ടേ ഇരിക്കൂ. തങ്ങള്‍ക്കത് ഒരു ചെവിയില്‍ നിന്ന് മറ്റൊരു ചെവിയിലൂടെ പുറത്ത് പോകും. തെറിയോ ചീത്തയോ പറയാന്‍ തങ്ങള്‍ പഠിച്ചിട്ടില്ലെന്നും നയന പറഞ്ഞു.

തെറി പറയാനുളളവര്‍ നേരിട്ട് വന്ന് മുഖത്ത് നോക്കി പറയൂ. എല്ലാ ചോദ്യത്തിനും അപ്പോള്‍ ഉത്തരം തരാം. അല്ലാതെ കുടുംബത്തെ കുറിച്ച് പറയുന്നവരോട് പറയാനുളളത്, സ്വന്തം കുടുംബത്തെ നോക്കണം.. നിങ്ങള്‍ക്കും അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും ഒക്കെ ഉണ്ട്. ഇത്തരത്തില്‍ പറയുന്നവര്‍ക്ക് അതൊന്നും ഇല്ലെന്നാണ് തോന്നുന്നത്. സ്വന്തം വീട്ടുകാരെ നോക്കി ജീവിക്കാന്‍ നോക്ക്, വന്നേക്കുന്നു ഓരോരുത്തര് എന്നും നയന തുറന്നടിച്ചു.
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications