Get Updates
Get notified of breaking news, exclusive insights, and must-see stories!

തോറ്റു, ഫൈനല്‍ ഫൈവ് എത്തിയില്ല; പൊങ്കാല അര്‍പ്പിക്കാനുള്ളവര്‍ക്കൊക്കെ വന്നര്‍പ്പിക്കാമെന്ന് കിടിലം ഫിറോസ്

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസണ്‍ 3യുടെ ഗ്രാന്‍ഡ് ഫിനാലെ ഷൂട്ട് കഴിഞ്ഞിരിക്കുകയാണ്. പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ച മണിക്കുട്ടന്‍ തന്നെയാണ് ഇത്തവണ കപ്പടിച്ചിരിക്കുന്നത്. ബിഗ് ബോസ് ട്രോഫിയുമായുള്ള മണിക്കുട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ടാം സ്ഥാനത്ത് സായ് വിഷ്ണുവും മൂന്നാം സ്ഥാനത്ത് ഡിംപല്‍ എത്തിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം.

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

1

എന്നാല്‍ എപ്പിസോഡ് ടെലകാസ്റ്റ് ചെയ്താല്‍ മാത്രമാണ് വിജയി ആരൊക്കെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ സീസണില്‍ വിജയ സാധ്യതയുള്ള ഒരുപാട് മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു കിടിലം ഫിറോസ്. ഷോ അവസാനിച്ചതിന് പിന്നാലെ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

2

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ ഷൂട്ട് ചെന്നൈയില്‍ നടന്നത്. വോട്ടിംഗ് അവസാനിച്ചിട്ടും ഫിനാലെ വൈകുന്നത് സംബന്ധിച്ച് ആരാധകരില്‍ അമര്‍ഷമുണ്ടായിരുന്നു. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കുറയുന്നതിന് വേണ്ടിയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ കാത്തിരുന്നത്.

3

ഷൂട്ട് കഴിഞ്ഞതിന് പിന്നാലെ തന്നെ വിജയി ആരാണെന്ന സോഷ്യല്‍ മീഡിയ അറിഞ്ഞു. മണിക്കുട്ടന്‍ കപ്പിനെ മുത്തമിട്ട് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. താരത്തിന് ആശംസയര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ വിജയ സാധ്യത എറെയുണ്ടായിരുന്ന കിടിലം ഫിറോസിന് ഫൈനല്‍ ഫൈവില്‍ എത്താനായില്ല.

4

ഇക്കാര്യം സൂചിപ്പിച്ചാണ് ഫിറോസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ബിഗ് ബോസില്‍ തോറ്റു, ഫൈനല്‍ ഫൈവില്‍ എത്താനായില്ല, വീട്ടിസലേക്ക് മടങ്ങിയെത്തിയെന്നുമാണ് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്. പൊങ്കാല അര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വന്നര്‍പ്പിക്കാമെന്നും ഫിറോസ് പറഞ്ഞു.

5

മനസിലെ ദേഷ്യമൊക്കെ മാറുംവരെ വിമര്‍ശിക്കണം എന്നുള്ളവര്‍ക്ക് വിമര്‍ശിക്കാം. എന്നിട്ട് നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. സൗഹൃദം തുടരാം. വിജയിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍. ലക്ഷങ്ങള്‍ വോട്ട് വോട്ട്‌ചെയ്തിരുന്നു. അവരോടൊപ്പം ഉണ്ടാകും മരണം വരെ. എനിക്കുവേണ്ടി ഉറക്കമുപേക്ഷിച്ചു പ്രാര്‍ഥിച്ചവരും ,പ്രവര്‍ത്തിച്ചവരുമുണ്ട് .നിങ്ങള്‍ ജയിക്കും. ഓഗസ്‌ററ് ഒന്നിന് ഗ്രാന്‍ഡ്ഫിനാലെ എപ്പിസോഡ് കാണുമ്പോള്‍ നിങ്ങള്‍ അഭിമാനത്തോടെ തലയുയര്‍ത്തി ചിരിക്കും .പരക്കട്ടെ പ്രകാശം- ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

6

അതേസമയം, താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നിങ്ങളുടെ ആര്‍മിക് വോട്ട് പിടിക്കാന്‍ അറിയില്ലെന്നും സായി, മണിക്കുട്ടന്‍ ആര്‍മി അവര്‍ നല്ലത് പോലെ പ്രെയത്‌നിച്ചു അതിന്റ ഫലം അവര്‍ക്ക് കിട്ടിയെന്നുമാണ് ഒരാളുടെ കമന്റ്. ഇതിന് മറുപടിയായും ഫിറോസ് രംഗത്തെത്തി.

7

അവര്‍ക്ക് എന്റെ ഹൃദയത്തെ കീഴടക്കാനറിയാമായിരുന്നു. വോട്ട് പിടിച്ചാലും ഇല്ലെങ്കിലും ഒരു കണ്ടസ്റ്റന്റിനു വേണ്ടി നിലകൊണ്ടതില്‍ അവര്‍ക്ക് അഭിമാനിക്കാനുള്ള എന്തെങ്കിലും ഉണ്ടാകും എന്നറിയാമായിരുന്നു. നേരിട്ട് വന്നു കാണുമ്പോള്‍, സെലിബ്രിറ്റി ആയല്ല, വീട്ടിലെ ഒരാളെന്ന് തോന്നുമെന്നറിയാമായിരുന്നു എല്ലാത്തിനും ഉപരി അവര്‍ക്ക് പരസ്പരം സ്‌നേഹിക്കാനും തുണയാകുവാനും അറിയാമായിരുന്നു എന്റെ അഭിമാനമാണ് എനിക്കെന്റെ താനെ സേര്‍ന്ത കൂട്ടം- ഫിറോസ് മറുപടി കമന്റായി കുറിച്ചു.

8

ലക്ഷകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഒരു സദസ്സില്‍ വെച്ചു വലിയൊരു അംഗീകാരം ഇക്കയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കാലം അപ്പോള്‍ മറുപടി കൊടുക്കുമെന്നായിരുന്നു മറ്റൊരാള്‍ പങ്കുവ്ച കമന്റ്. സത്യസന്ധത എന്നും വിജയിക്കും.... ഞാന്‍ ഉള്‍പ്പെടെ ഉള്ള കുറെ ആളുകളുടെ മനസ്സില്‍ നിങ്ങള്‍ ആണ് വിജയി. ആ ഷോ ദിവസവും കണ്ട വ്യക്തികള്‍ക്ക് അറിയാം ആരൊക്കെ ആയിരുന്നു ഫേക്ക് എന്ന്- മറ്റാള്‍ കമന്റായി കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+