Get Updates
Get notified of breaking news, exclusive insights, and must-see stories!

അവർ കരയുമ്പോൾ ഒരു കുഴപ്പവുമില്ല, പക്ഷേ സൂര്യ കരയുന്നതാണ് പ്രശ്‌നം; തുറന്നടിച്ച് സൂര്യയുടെ മാതാപിതാക്കൾ

ബിഗ് ബോസ് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥിയാണ് സൂര്യ മേനോന്‍. മണിക്കുട്ടനോടുള്ള പ്രണയം വെളിപ്പെടുത്തിയതോടെ താരത്തിന് ഷോയില്‍ കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ബിഗ്ഗ്ബോസ്സ് ഹൗസില്‍ പലരും സൂര്യയെ ഒളിഞ്ഞും തെളിഞ്ഞും കുറ്റം പറയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒരു വിഷയമാണ് സൂര്യ ഓവര്‍ ആക്ടിങ് ആണ് ഫേക്ക് ആണ് എന്നൊക്കെ. എന്നാല്‍ ഇപ്പോഴിത് സൂര്യ എന്തുകൊണ്ടാണ് പെട്ടെന്ന് കരയുന്നത് എന്നതിനടക്കമുള്ള കാരണം വ്യക്തമാക്കുകയാണ് മതാപിതാക്കള്‍.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

സൂര്യ വിന്നറായാല്‍

സൂര്യ വിന്നറായാല്‍

സൂര്യ ബിഗ് ബോസില്‍ വിജയിച്ചാല്‍ അവളെക്കാള്‍ സന്തോഷം ഞങ്ങള്‍ക്കായിരിക്കുമെന്ന് സൂര്യയുടെ മാതാപിതാക്കള്‍ പറയുന്നു. ഇപ്പോള്‍ തന്നെ ആള്‍ക്കാര്‍ ചോദിക്കുന്നുണ്ട്. നമുക്ക് ഭയങ്കര സന്തോഷമാണ്, പിന്നെ അര്‍ഹിക്കുന്നവര്‍ക്ക് കിട്ടണം. ജനങ്ങളാണ് തീരുമാനിക്കുന്നത്. പിന്നെ ഭാഗ്യം കൂടിയുണ്ട്- സൂര്യയുടെ മാതാപിതാക്കള്‍ പറഞ്ഞു.

മിസ് കേരളയില്‍

മിസ് കേരളയില്‍

മിസ് കേരള മത്സരത്തില്‍ ചോദ്യോത്തരത്തിന് മാത്രമാണ് പോയത്. ബാക്കി എല്ലാത്തിനും സൂര്യ പിടിച്ചുനിന്നിരുന്നു. സൗന്ദര്യം, തലമുടി എന്നിവയിലൊക്കെ കിട്ടിയിരുന്നു. പണ്ട് നല്ല ഡിംപലിനെ പോലെ നല്ല തലമുടിയുണ്ടായിരുന്നു. മിസ് കേരള മത്സരത്തില്‍ ചോദ്യോത്തരങ്ങളില്‍ പോയതിന് കാരണം അവള്‍ മലയാളം മീഡിയമായിരുന്നു പഠിച്ചത്. മലയാളം എന്ന് കരുതിയാണ് പങ്കെടുത്തത്. എന്നാല്‍ അതില്‍ ഒത്തിരി ഇംഗ്ലീഷ് ആയിരുന്നു.

 സ്ത്രീകള്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ല

സ്ത്രീകള്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ല

ബിഗ് ബോസ് ഷോയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ലെന്ന് സൂര്യയുടെ പിതാവ് പറയുന്നു. ആളുകള്‍ സംസാരിക്കുന്നത് എടീ പോടീ അങ്ങനെയുള്ള വളരെ ചീപ്പായാണ്. ഒരു പ്രതിപക്ഷ ബഹുമാനം വേണല്ലോ, സ്ത്രീകളെ തീരെ അവഗണിക്കുകയാണെന്ന് പിതാവ് പറയുന്നു. അവിടെ ഒന്ന് ഒച്ചയെടുക്കുന്നത് ഡിംപല്‍ മാത്രമാണ്. നീ പോടി എന്ന് പറഞ്ഞാല്‍ പോടാ എന്ന് പറയാന്‍ ഡിംപല്‍ മാത്രമേ ഉള്ളൂ.

എല്ലാവരെയും ഇഷ്ടമാണ്

എല്ലാവരെയും ഇഷ്ടമാണ്

അവിടെയുള്ള എല്ലാവരും നല്ലതാ.. എല്ലാവരെയും എനിക്ക് ഇഷ്ടമൊക്കെയാ. മോള് ഇങ്ങനെ കരയുമ്പോ അതിന്റെതായ ബുദ്ധിമുട്ട് നമുക്കും വരും. ഞാന്‍ ഇങ്ങനെ വിചാരിക്കും മോള്‍ മാത്രം എന്താണ് കരയുന്നത്. എന്നാല്‍ അവള്‍ മാത്രമല്ലല്ലോ..ഭാഗ്യലക്ഷ്മിയും കരയുന്നു..മണിക്കുട്ടനും കരയുന്നു. എല്ലാവരും കരയുന്നുണ്ടെന്ന് പിതാവ് പറയുന്നു.

 സൂര്യ കരയുന്നത് മാത്രം പ്രശ്‌നം

സൂര്യ കരയുന്നത് മാത്രം പ്രശ്‌നം

അവിടെ എല്ലാവരും കരയുന്നുണ്ട്. എന്നാല്‍ സൂര്യ കരയുമ്പോള്‍ മാത്രമാണ് പ്രശ്‌നം. സൂര്യയ്ക്ക് പുറത്തുനിന്നുള്ള സപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ തവണ 16 ലക്ഷം വോട്ട് സൂര്യയ്ക്ക് ലഭിച്ചു. റംസാന്റെ ക്യാപ്റ്റന്‍സി നന്നായിട്ട് ഇഷ്ടപ്പെട്ടെന്ന് സൂര്യയുടെ അമ്മ പറയുന്നു. പിന്നെ എന്റെ മോളുടെ ക്യാപ്റ്റന്‍സിയും ഇഷ്ടമായെന്നും അമ്മ പറഞ്ഞു.

നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+