കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹിനിയാട്ട അരങ്ങില്‍ ടോമും ജെറിയും

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: കേരളത്തിന്റെ തനതു നൃത്തരൂപമായ മോഹിനിയാട്ടത്തിന് പുതിയ തലമുറയില്‍ കൂടുതല്‍ പ്രചാരം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ഹേമലത. ഇതിനായി മോഹിനിയാട്ടത്തിലൂടെ കുട്ടികള്‍ക്കു പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോമിനെയും ജെറിയെയും അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഈ നര്‍ത്തകി.

ടോം ആന്റ് ജെറി കഥകളില്‍നിന്ന് വളരെ സൂക്ഷ്മതയോടെയാണ് അരങ്ങിലവതരിപ്പിക്കാനുള്ള മൂന്ന് കഥകള്‍ ഇവര്‍ തിരഞ്ഞെടുത്തത്. ഈ മൂന്ന് കഥകളും മെയ് 30ന ് തൃശ്ശൂരിലെ അരങ്ങില്‍ അവതരിപ്പിക്കപ്പെടുകയാണ്.

പരമ്പരാഗത നൃത്തരൂപമെന്ന നിലയില്‍ മോഹിനിയാട്ടം കേരളീയരുടെ ഗൃഹാതുരതയുടെ ഭാഗം മാത്രമായിപ്പോകാതെ എന്നും സാംസ്കാരിക കേരളത്തില്‍ സജീവമായി നിലനില്‍ക്കണമെങ്കില്‍ ആദ്യം അതിന് കുട്ടികള്‍ക്കിടയില്‍ പ്രചാരം ലഭിക്കണമെന്നും അവര്‍ക്കത് ആസ്വദിക്കാന്‍ കഴിയണമെന്നും ഹേമലത പറയുന്നു. അതിന് ഏറ്റവും നല്ലമാര്‍ഗം കുട്ടികള്‍ക്ക് പ്രയങ്കരരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ്.

ടോമിനെയും ജെറിയെയും മോഹിനായാട്ട രൂപത്തില്‍ അരങ്ങളില്‍ അവതരിപ്പിക്കാനായി പരീശീലനം നടത്തുന്ന കുട്ടികള്‍ അതീവഉത്സാഹമാണ് കാണിക്കുന്നതെന്ന് ഹേമലത പറഞ്ഞു. 15 കുട്ടികളടങ്ങിയ സംഘമാണ് മെയ് 30ന് ടോമിനെയും ജെറിയെയും അരങ്ങിലവതരിപ്പിക്കുക.

ആദ്യ അരങ്ങിനു ശേഷം ഇതിന് സ്കൂളുകളില്‍ പ്രചാരണം നല്‍കാനാണ് ഹേമലത ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്കു വേണ്ടിയുള്ളതായതിനാല്‍ മോഹിനിയാട്ടത്തിന്റെ പരമ്പരാഗത വേഷത്തില്‍നിന്നും മാറി അല്പം അലങ്കാരങ്ങളും നിറങ്ങളും കൂടുതല്‍ വേണ്ടിവരും. ഇത് കുട്ടികളുടെ ലോകമാണ്. അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാവണം---ഹേമലത പറയുന്നു.

ചെറിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കിലും പരമ്പരാഗത ചിട്ടകളില്‍ നിന്നു വ്യതിചലിക്കാതെ, മോഹിനിയാട്ടത്തിന്റെ പ്രധാന ആകര്‍ഷണമായ ലാസ്യഭാവത്തിന്റെ തനിമ നഷ്ടപ്പെടാതെ വളരെ സൂക്ഷ്മതയോടെയാണ് ഹേമലത കുട്ടികള്‍ക്കായി ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

ടോമിന്റെയും ജെറിയുടെയും ചലനങ്ങളും വികാരങ്ങളും വിവിധ മുദ്രകളിലൂടെയാണ് ആവിഷ്കിരിക്കുന്നത്. ഭാവങ്ങളും മുദ്രകളും കുട്ടികളെല്ലാം പെട്ടെന്ന് ഉള്‍ക്കൊള്ളുകയും സ്വായത്തമാക്കുകയും ചെയ്തത് നൃത്തം രൂപകല്പന ചെയ്യാന്‍ ഏറെ സഹായിച്ചെന്നും ഇവര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X