പൊട്ടിച്ചിരി, കൊലച്ചിരി, വയറുളുക്കിച്ചിരി...ചിരിചരിതം കേട്ടാൽ ഞെട്ടും! ഞെട്ടിയില്ലെങ്കിലും ചിരിക്കും

  • Posted By: Desk
Subscribe to Oneindia Malayalam

ചിരിക്കാത്തവരായി ലോകത്ത് ആരെങ്കിലും ഉണ്ടാകുമോ? ഒരു ചെറിയ പുഞ്ചിരിയെങ്കിലും ഏത് ദു:ഖാര്‍ത്തന്റെ മുഖത്തും വിരിഞ്ഞേക്കും.

ചിരിക്കാണെങ്കില്‍ ഗുണങ്ങളും അനവധിയാണ് എന്നാണ് പറയുന്നത്. നന്നായി ചിരിക്കുന്നവര്‍ക്ക് ആയുസ്സും കൂടുമത്രെ. ടെന്‍ഷന്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല വഴി ചിരിക്കുകയാണെന്നും പറയുന്നവരുണ്ട്.

വാലന്റയിൻസ് ഡേ വന്നാലും സംഘികൾക്ക് രക്ഷയില്ല! ഹിന്ദുമക്കൾ കക്ഷിക്ക് അടപടലം ട്രോൾ...പ്രൊപ്പോസ് ഡേയോ?

വലിയ ടെന്‍ഷനില്‍ ഒക്കെ ഇരിക്കുമ്പോള്‍ ഒരു കുഞ്ഞിന്റെ മനോഹരമായ പുഞ്ചിരി ഒന്ന് കണ്ട് നോക്കൂ... ടെന്‍ഷന്‍ എല്ലാം പമ്പകടക്കും. ഏറെ ദേഷ്യത്തിലിരിക്കുമ്പോള്‍, ആ ദേഷ്യത്തിന് കാരണക്കാരന്‍/കാരണക്കാരി ഹൃദയം കവരുന്ന ഒരു ചിരിയുമായി വന്നാല്‍, ചിലപ്പോള്‍ ആ ദേഷ്യം തന്നെ അങ്ങ് അലിഞ്ഞ് പോയേക്കും.

കമ്യൂണിസ്റ്റുകാര്‍ പ്രസവം നിര്‍ത്തിയാല്‍ ഗള്‍ഫിലെ അറബികള്‍ രക്ഷപ്പെടും; കോടിയേരിയെ ട്രോളി കെഎം ഷാജി

എന്നാലും ചിരിക്കുമ്പോള്‍ ഇത്തിരി ശ്രദ്ധയൊക്കെ വേണം. ചിലപ്പോള്‍ ചിരി വലിയ യുദ്ധങ്ങള്‍ക്ക് പോലും വഴിവച്ചേക്കാം. പാഞ്ചാലിയുടെ ഒറ്റ ചിരി ആയിരുന്നില്ലേ മഹാഭാര യുദ്ധത്തിന് തന്നെ വഴിവച്ചത്! ഇങ്ങനെ ചിരികള്‍ അനവധിയുടെണ്ട്... അവ ഏതൊക്കെയാണ് എന്ന് ഒന്ന് നോക്കാം...

ക്രൂരച്ചിരി

ക്രൂരച്ചിരി

ചിരി എന്നാല്‍ സന്തോഷം നല്‍കുന്നതായിരിക്കാം. എന്നാല്‍ എല്ലാവര്‍ക്കും അത് അങ്ങനെ ആയിരിക്കണം എന്നില്ല. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും അമളി പറ്റുമ്പോള്‍ അവരെ കളിയാക്കിക്കൊണ്ട് നിങ്ങള്‍ ചിരിക്കുന്ന ആ ചിരിയുണ്ടല്ലോ... അതൊരു ക്രൂരച്ചിരിയാണ്.

പാത്രച്ചിരി

പാത്രച്ചിരി

പാത്രങ്ങള്‍ കൂട്ടുമുട്ടുമ്പോള്‍ ഒരു ശബ്ദം ഉണ്ടാവില്ലേ... ചിലര്‍ ചിലപ്പോള്‍ ഇങ്ങനേയും ചിരിക്കും. അത് ഉള്ളിന്റെ ഉള്ളില്‍ നിന്ന് പുറത്ത് വരുന്ന ചിരിയായിരിക്കുമത്രെ... ഇത്തരം ചിരികളാണ് പല കോമഡി പരിപാടികളിലും പശ്ചാത്തലത്തില്‍ നമ്മളെ കേള്‍പിക്കുന്നത് എന്നാണ് പറയുന്നത്.

 പൊട്ടിച്ചിരി

പൊട്ടിച്ചിരി

ചില കാര്യങ്ങള്‍ കണ്ടാലോ കേട്ടാലോ, നമുക്ക് ചിരി നിയന്ത്രിക്കാന്‍ സാധിക്കില്ല. അതങ്ങ് പുറത്തേക്ക് വന്നുകളയും. പൊട്ടിച്ചിരിയായി!!! പക്ഷേ, സൂക്ഷിക്കണം, ഭക്ഷണം കഴിക്കുമ്പോഴോ, വെള്ളം കുടിക്കുമ്പോഴോ ഒക്കെ ആണ് ഇങ്ങനെ ചിരിക്കുന്നത് എങ്കില്‍ പണി കിട്ടാന്‍ വേറെ എവിടേയും പോകേണ്ടിവരില്ല!

കുറുകിച്ചിരി

കുറുകിച്ചിരി

ചിലരുടെ ചിരി ഇങ്ങനെയാകും... പ്രാവ് കുറുകുന്നത് പോലെ. ചിലപ്പോള്‍ ആരും അറിയാതെ, നമ്മള്‍ മാത്രം കണ്ട ഒരു കാര്യത്തിന്റെ പേരിലാവും ഇങ്ങനെ കുറുകി ചിരിക്കുന്നത്. അത് കണ്ടാല്‍ തന്നെ, ബാക്കിയുള്ളവര്‍ക്ക് കാര്യം മനസ്സിലാകും!

ആശ്വാസച്ചിരി

ആശ്വാസച്ചിരി

എല്ലാവര്‍ക്കും ഉണ്ടാകും ടെന്‍ഷനുകള്‍. മാനസിക സംഘര്‍ഷം എന്തായാലും ആരോഗ്യത്തിന് തീരെ നല്ലതല്ല. ചിരി ആണെങ്കില്‍ ഏറ്റവും മികച്ചതും! വലിയ ടെന്‍ഷനുകള്‍ ഒഴിഞ്ഞുപോകുമ്പോള്‍ ഏവരും ഒന്ന് ചിരിക്കാറില്ലേ, ഒരു ആശ്വാസച്ചിരി. ചിലപ്പോള്‍ അത് ഒരു പൊട്ടിച്ചിരിയായി മാറാനും മതി.

നിശബ്ദചിരി

നിശബ്ദചിരി

നിശബ്ദമായി ചിരിക്കുക എന്നത് ഒരു കലയാണ്. പ്രത്യേകിച്ചും ഓഫീസുകളില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച്. പൊട്ടിച്ചിരിക്കാന്‍ തോന്നിയാല്‍ പോലും അതിനെ ഒരു നിശബ്ദചിരിയായി മാറ്റേണ്ടി വരും ചില സന്ദര്‍ഭങ്ങളില്‍!

കുമ്പ കുലുക്കിച്ചിരി

കുമ്പ കുലുക്കിച്ചിരി

ചില ഘട്ടങ്ങളില്‍ നമുക്ക് ചിരി നിയന്ത്രിക്കാനേ പറ്റില്ല. ഫ്രണ്ട്‌സ് സിനിമയില്‍ ശ്രീനിവാസന്‍ ചിരിച്ചതുപോലെ. ഒടുവില്‍ വയര്‍ ഉളുക്കുന്നതിലേക്ക് വരെ എത്തിക്കും ഈ കുമ്പകുലുക്കിച്ചിരി.

പിടിത്തം വിട്ട ചിരി

പിടിത്തം വിട്ട ചിരി

ചില സന്ദര്‍ഭങ്ങളില്‍ ചിരി എന്നത് തീരെ അസഹ്യമാകും. ഒരു മരണവീട്ടില്‍ പോയാല്‍ അവിടെ നിന്ന് ചിരിക്കാന്‍ പാടുണ്ടോ? ഗൗരവപ്പെട്ട ഒരു പ്രസന്റേഷന്‍ അവതരിപ്പിക്കുമ്പോള്‍ ചിരിക്കാന്‍ പാടുണ്ടോ? പക്ഷേ, ചിലപ്പോള്‍ സാഹചര്യം പോലും പോലും പരിഗണിക്കാതെ ചിരിയങ്ങ് പുറത്തേക്ക് തള്ളും. ഒരുമാതിരി പിടിത്തം വിട്ട ചിരി!

മാലപ്പടക്കച്ചിരി

മാലപ്പടക്കച്ചിരി

ഒരാള്‍ തുടങ്ങി വച്ചാല്‍ മാത്രം മതി. പിന്നെ ആ ചിരി അങ്ങോട്ട് പടര്‍ന്ന് പിടിച്ചോളും, മാലപ്പടക്കം പോലെ. ഇത്തരം ചിരിക്ക് ഇതല്ലാതെ വേറെ എന്ത് പേര് കൊടുക്കും!

സുഖിപ്പിക്കല്‍ ചിരി

സുഖിപ്പിക്കല്‍ ചിരി

മേലധികാരിയോ, അധ്യാപകരോ ആരും ആകട്ടെ, അവര്‍ ഒരു വളിച്ച തമാശ പറഞ്ഞാല്‍ പോലും ചിലപ്പോള്‍ നമുക്ക് ചിരിക്കേണ്ടി വരും. സത്യത്തില്‍ ചിരി വരുന്ന് പോലും ഉണ്ടാകില്ല. അപ്പോള്‍ പിന്നെ ആ ചിരിയെ നമുക്ക് സുഖിപ്പിക്കല്‍ ചിരി എന്നല്ലാതെ എന്ത് വിളിക്കാന്‍ പറ്റും!

English summary
There will be no human being, who never ever laughed. But, do you know about the types of laughters? 10 Different Types of Laughter.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്